അതിരപ്പിള്ളി- മനസ്സിനും ശരീരത്തിനും കുളിരേകുന്ന മഹാജല പ്രവാഹം...വീഡിയോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അതിരപ്പിള്ളി- മനസ്സിനും ശരീരത്തിനും കുളിരേകുന്ന മഹാജല പ്രവാഹം…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2021, 09:23 am IST
Facebook
Twitter
WhatsAppTelegram

ചാലക്കുടി പുഴയെ പുൽകാനായി 24 മീറ്റർ ഉയരത്തിൽ നിന്ന് താഴേയ്‌ക്ക് പതിക്കുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം. മൺസൂൺ കാലത്ത് രൗദ്രഭാവത്തിലാകുമെങ്കിലും സന്ദർശകർക്കെന്നും മനസ്സിനും ശരീരത്തിനും കുളിരേകുന്ന മഹാജല പ്രവാഹം. കേരളത്തിലെ നയാഗ്ര എന്നറിയപ്പെടുന്ന സുന്ദരിയായ അതിരപ്പളളിയെ ചുറ്റി നിൽക്കുന്ന വാഴച്ചാൽ വനപ്രദേശം. വിനോദസഞ്ചാരികൾക്കായി പ്രകൃതി ഒരുക്കിയ ദൃശ്യ വിസ്മയം.

തൃശ്ശൂർ ജില്ലയിലെ ആതിരപ്പള്ളി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഇവിടം കേരളത്തിലെ ജൈവ ജന്തു വൈവിധ്യങ്ങളുടെ പരിച്ഛേദമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ആതിരപ്പള്ളി പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. മഴക്കാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെ പൂർണ്ണതോതിൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനാവും.

സംസ്ഥാനത്തുതന്നെ ഏറ്റവുമധികം സഞ്ചാരികളെ ആകർഷിക്കുന്നതും ഏറെ നയന മനോഹരവുമായ സ്ഥലമാണിവിടം. അതിരപ്പള്ളി ജലപാതത്തിന് ഇരു വശങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവ സമ്പത്തിന്റെ കലവറയാണ്. വൻമരങ്ങൾക്കൊപ്പം തന്നെ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെ വളരുന്നു. വേഴാമ്പൽ, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടതത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം.

കാടർ, മലയർ തുടങ്ങിയ വനവാസി വിഭാഗങ്ങൾ ഇവിടത്തെ വനങ്ങളിൽ അധിവസിക്കുന്നു. അവർ തന്നെയാണ് ഈ കാടിന്റെ അധിപൻമാരും. ഇവയുടെ എല്ലാം നിലനിൽപിനെ തന്നെ ബാധിക്കുന്ന തരത്തിൽ ആതിരപ്പളിയിൽ അണക്കെട്ട് പണിയാൻ സംസ്ഥാന സർക്കാർ ആലോചന നടത്തിയിരുന്നു. പരിസ്ഥിതി സ്‌നേഹികളുടെയും വിവിധ സംഘടനകളുടെയും ശക്തമായ എതിർപ്പുകളുയർന്നതോടെ ഭരണകൂടത്തിന് പിൻമാറേണ്ടിവരുന്നു.

ആതിരപ്പള്ളിയുടെ ആവാസ വ്യവസ്ഥിതിയിൽ വരുത്തുന്ന ഏതൊരുമാറ്റവും കേരളത്തിലെ സുഖരമായ കാലാവസ്ഥയെ അടക്കം തകിടം മറിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ആതിരപ്പള്ളിയ്‌ക്ക് ഏൽക്കുന്ന ഏതൊരു ആഘാതവും ദുരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്.

Tags: athirappilly waterfallsKerala TourismAthirappillychalakkudi
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies