സ്ത്രീകൾ പിസ കഴിക്കരുത്, പുരുഷൻമാർ ചായ വിളമ്പരുത്; ടെലിവിഷൻ ചിത്രീകരണത്തിന് താഴിട്ട് ഇറാൻ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ത്രീകൾ പിസ കഴിക്കരുത്, പുരുഷൻമാർ ചായ വിളമ്പരുത്; ടെലിവിഷൻ ചിത്രീകരണത്തിന് താഴിട്ട് ഇറാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2021, 11:00 pm IST
FacebookTwitterWhatsAppTelegram

ഒരിടത്ത് ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ചകൾ തകൃതിയാകുമ്പോൾ മറ്റൊരിടത്ത് സ്ത്രീകൾ പിസ കഴിക്കുന്ന ചിത്രീകരണം വിലക്കിയിരിക്കുകയാണ് ഒരു കൂട്ടർ.. ഇതെന്തൊരു നാടെന്ന് പറയാൻ തോന്നുന്നുണ്ടോ? ദക്ഷിണ പശ്ചിമേഷ്യയിലെ ഇസ്ലാമിക രാജ്യമായ ഇറാനിൽ പുറത്തിറക്കിയ പുതിയ സെൻസർഷിപ്പ് മാർഗനിർദേശമാണിത്.

പരസ്യങ്ങളിൽ ഭക്ഷണ പദാർത്ഥങ്ങൾ കാണിക്കുമ്പോൾ അതുകണ്ട് കൊതിയൂറി വാങ്ങുന്നവരാണ് നമ്മളിൽ പലരും.. പലപ്പോഴും സ്ത്രീകളായിരിക്കും ഇത്തരം പരസ്യങ്ങളിൽ കേന്ദ്ര കഥാപാത്രമാവുക. എന്നാൽ ഇറാന്റെ പുതിയ ടിവി-സെൻസർഷിപ്പ് നിയമപ്രകാരം ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.

സ്ത്രീകളെ ഉൾപ്പെടുത്തി കൊണ്ടുള്ള ഭക്ഷണപദാർത്ഥങ്ങളുടെ പരസ്യങ്ങൾക്കാണ് നിരോധനം. പിസയും സാൻവിച്ചും മധുരപാനീയങ്ങളും സ്ത്രീകൾ ആസ്വദിച്ചു കഴിക്കുന്നത് ചിത്രീകരിക്കരുതെന്നാണ് ഇറാന്റെ ഉത്തരവ്. വനിതകൾക്ക് ചായ വിളമ്പുന്ന പുരുഷന്മാരും ടെലിവിഷനിൽ വന്നുകൂടരുതെന്നും മാർഗരേഖയിൽ പറയുന്നു. ചുവന്ന നിറത്തിലുള്ള പാനീയങ്ങൾ സ്ത്രീകൾ കഴിക്കുന്നതും തുകൽ കയ്യുറകൾ ധരിച്ച് പ്രത്യക്ഷപ്പെടുന്നതും ടെലിവിഷൻ ചിത്രീകരണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാണ് നിർദേശം.

പ്രക്ഷേപകർക്കും ചലച്ചിത്ര നിർമാതാക്കൾക്കും പുതിയ നിയമങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ സർക്കാർ നൽകി കഴിഞ്ഞു. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സംഘത്തെയും ഇറാൻ ചുമതലപ്പെടുത്തി. റിപ്പബ്ലിക്ക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗിനാണ് ചുമതല. സ്ത്രീകളെയും പുരുഷൻമാരെയും ഒരു ഗാർഹിക പശ്ചാത്തലത്തിൽ കാണിക്കുന്ന ദൃശ്യങ്ങൾ ആദ്യം സർക്കാരിന് മുമ്പിൽ പ്രദർശിപ്പിക്കണം. തൊട്ടുപിന്നാലെ സർക്കാരിന്റെ സെൻസർഷിപ്പ് ടീം ഗ്രീൻ സിഗ്നൽ തന്നാൽ ദൃശ്യങ്ങൾ ചിത്രീകരിക്കാം.

ലിംഗസമത്വത്തിനായി പോരാടുന്ന, സ്ത്രീ സ്വാതന്ത്ര്യത്തിനായി ശബ്ദമുയരുന്ന ഇക്കാലത്ത്, ഇറാൻ നടപ്പിലാക്കുന്ന പുതിയ പ്രാകൃത നയങ്ങൾ ചർച്ചയാവുകയാണ്.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies