അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായിട്ടും സൂരജിന് വധശിക്ഷ ഇല്ലാത്തത് എന്തുകൊണ്ട്? 17 വർഷം തടവിനും, ഇരട്ട ജീവപര്യന്തത്തിനും ശേഷമെന്ത്?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായിട്ടും സൂരജിന് വധശിക്ഷ ഇല്ലാത്തത് എന്തുകൊണ്ട്? 17 വർഷം തടവിനും, ഇരട്ട ജീവപര്യന്തത്തിനും ശേഷമെന്ത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2021, 03:46 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: ഉത്രവധക്കേസിൽ  വിധി വന്നതിന് പിന്നാലെ പ്രതി സൂരജിന് എന്തുകൊണ്ട് വധ ശിക്ഷ ലഭിച്ചില്ലെന്ന ചർച്ചയാണ് ഉയരുന്നത്. കൊലക്കുറ്റത്തിനും വധശ്രമത്തിനുമായി ഇരട്ട ജീവപര്യന്തമാണ് പ്രതിക്ക് ശിക്ഷയായി ലഭിച്ചിരിക്കുന്നത്. വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നി കുറ്റങ്ങളിലായി 17 വർഷം തടവും ലഭിച്ചിട്ടുണ്ട്. 17 വർഷത്തെ തടവ് ശിക്ഷയ്‌ക്ക് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. ഇതിന് പുറമെ അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം.

കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായതിനാൽ പ്രതിയ്‌ക്ക് വധ ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവ്വമാണെങ്കിലും വധശിക്ഷ നടപ്പാക്കുന്നതിൽ ചില കാര്യങ്ങൾ പരിഗണിക്കാമെന്ന് സുപ്രീം കോടതി നേരത്തെ ഹൈക്കോടതികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പ്രതിയ്‌ക്ക് ക്രിമിനൽ പശ്ചാത്തലമില്ലാത്തിനാലും പ്രായം പരിഗണിച്ചുമാണ് ജീവപര്യന്തം വിധിച്ചത്. മാനസാന്തരത്തിനുള്ള അവസരം ലഭിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

മാനസാന്തരപ്പെട്ടാലും സർക്കാർ അനുമതി നൽകിയില്ലെങ്കിൽ സൂരജിന് ജീവിതാവസാനം വരെ ജയിലിൽ കഴിയേണ്ടി വരും. അതേസമയം പ്രായമൊന്നും പരിഗണിക്കരുതെന്നും ഒരു ആനുകൂല്യവും സർക്കാർ നൽകരുതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. കേസിൽ സംസ്ഥാന സർക്കാർ അപ്പീൽ പോകണമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്. ക്രിമിനൽ മനസുമായി പുറത്തിറങ്ങുന്നത് കൂടുതൽ കുറ്റങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ചുമത്തിയ വകുപ്പും ശിക്ഷയും ഇങ്ങനെ;

ഐപിസി 302(കൊലപാതകം)- ശിക്ഷ: ജീവപര്യന്തം
ഐപിസി 307 (വധശ്രമം)- ശിക്ഷ: ജീവപര്യന്തം
ഐപിസി 326 (ദേഹോപദ്രവം ഏൽപ്പിക്കൽ)- ശിക്ഷ: പത്ത് വർഷം വരെ തടവ്
ഐപിസി 201 (തെളിവ് നശിപ്പിക്കൽ)- ശിക്ഷ: ഏഴ് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും

302 ഒഴികെയുള്ള വകുപ്പുകളിൽ ചെയ്ത കുറ്റത്തിനനുസരിച്ചാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. വധശിക്ഷ ലഭിച്ചില്ലെങ്കിൽ സർക്കാരിനോ കുടുംബത്തിനോ ഹൈക്കോടതിയിൽ അപ്പീൽ പോകാം. പിന്നീട് സുപ്രീം കോടതിയെ സമീപിക്കുന്ന സാഹചര്യവും ഉണ്ടാകാം. വിധിയിൽ തൃപ്തരല്ലെന്നാണ് ഉത്രയുടെ മാതാപിതാക്കൾ അറിയിച്ചിരിക്കുന്നത്.

ഒറ്റ ജീവപര്യന്തമാണെങ്കിൽ 14 വർഷം ശിക്ഷ പൂർത്തിയായാൽ സർക്കാരിനു ശിക്ഷാ ഇളവ് പരിഗണിക്കാം. ജയിലിലെ പെരുമാറ്റം, വ്യക്തിത്വത്തിൽവന്ന മാറ്റം അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും. ജയിൽ അധികൃതർ ഇതിനുള്ള അപേക്ഷ ജയിൽ ഉപദേശക സമിതി വഴി സർക്കാരിനു സമർപ്പിക്കും. സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. വധശിക്ഷ ഒഴികെയുള്ള ശിക്ഷ ഇളവു ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ട്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയ്‌ക്ക് രണ്ട് വർഷം കഴിഞ്ഞാൽ പരോൾ അനുവദിക്കാം. ഇതും ജയിലിലെ പ്രതിയുടെ പെരുമാറ്റം അനുസരിച്ചാകും. എന്നാൽ സൂരജിന്റെ കാര്യത്തിൽ ഉടനെങ്ങും പരോൾ ലഭിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

Tags: UTHRA
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies