കൊച്ചി : കവർച്ചക്കാരിൽ നിന്ന് കണ്ടെടുത്ത തൊണ്ടിമുതൽ കേസ് വിസ്താരം പൂർത്തിയാവുന്നതിന് മുൻപ് ഉടമകൾക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു.കാസർകോഡ് കുഡ്ലു സർവീസ് സഹകരണബാങ്കിന്റെ എരിയൽ ശാഖയിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്വർണമാണ് തിരിച്ചു നൽകുക.
കുഡ്ലു സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് കൊള്ളയടിച്ച 18.86 കിലോഗ്രാം പണയ സ്വർണാഭരണങ്ങളാണ് ഉടമകൾക്ക് തിരികെ നൽകുക.സ്വർണം തിരിച്ചേൽപ്പിക്കാനുള്ള നടപടിക്രമങ്ങൾ ബാങ്ക് അധികൃതർ ആരംഭിച്ചു.
2015 സെപ്തംബർ ഏഴിന് ഉച്ചയക്ക് രണ്ട് ജീവനക്കാരെ കത്തി മുനയിൽ നിർത്തി ബാങ്ക് കൊള്ളയടിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കകം പോലീസ് പ്രതികളെ പിടികൂടി.എന്നാൽ വിചാരണ നടപടികൾ നീണ്ടതോടെ ബാങ്ക് അധികൃതർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്വർണാഭരണങ്ങൾ ഇടപാടുകാർക്ക് തിരിച്ചുനൽകാൻ അനുവദിക്കണമെന്ന് കാണിച്ചാണ് ബാങ്ക് കോടതിയെ സമീപിച്ചത്. ബാങ്ക് അധികൃതരുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
Comments