ഐപിഎൽ: നാലാം കിരീടത്തിൽ മുത്തമിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സ്; കൊൽക്കത്തയെ പരാജയപ്പെടുത്തിയത് 27 റൺസിന്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ: നാലാം കിരീടത്തിൽ മുത്തമിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സ്; കൊൽക്കത്തയെ പരാജയപ്പെടുത്തിയത് 27 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2021, 12:04 am IST
FacebookTwitterWhatsAppTelegram

ദുബായ്: ഐപിഎല്ലിൽ വീണ്ടും ചാമ്പ്യൻമാരായി ചെന്നൈ സൂപ്പർ കിംഗ്‌സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റൺസിന് തകർത്താണ് ചെന്നൈ സൂപ്പർ കിംഗ്‌സ് കിരീടം നേടിയത്. ചെന്നൈയുടെ നാലാമത്തെ ഐപിഎൽ കിരീടമാണിത്.

ചെന്നൈയ്‌ക്കെതിരെ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്‌ക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ കഴിഞ്ഞുളളൂ. 2012 സീസണിലെ കലാശക്കളിയിൽ കൊൽക്കത്തയോട് ഏറ്റ തോൽവിക്ക് മധുരപ്രതികാരം കൂടിയായി ചെന്നൈയ്‌ക്ക് ഈ വിജയം.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്‌ക്ക് വേണ്ടി ഫാഫ് ഡുപ്ലെസി 86 റൺസ് നേടി. 59 പന്തിൽ നിന്നായിരുന്നു ഫാഫിന്റെ തകർപ്പൻ പ്രകടനം. അവസാന ഓവറുകളിൽ ഫാഫിന്റെ തകർപ്പൻ പ്രകടനമാണ് ചെന്നൈയുടെ സ്‌കോർ 192 ലെത്തിച്ചത്. ഏഴ് ഫോറുകളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഫാഫിന്റെ പ്രകടനം. 27 പന്തിൽ നിന്ന് 32 റൺസെടുത്ത ഋതുരാജ് ഗെയ്‌ക്ക് വാദും 15 പന്തിൽ നിന്ന് 35 റൺസെടുത്ത റോബിൻ ഉത്തപ്പയും 20 പന്തിൽ നിന്ന് പുറത്താകാതെ 37 റൺസെടുത്ത മൊയിൻ അലിയും ചെന്നൈയുടെ റൺവേട്ടയിൽ ഭേദപ്പെട്ട സംഭാവനകൾ നൽകി.

കൊൽക്കത്തയ്‌ക്കായി നാല് ഓവറിൽ സുനിൽ നരേയ്ൻ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത കളി പകുതി ഓവറുകൾ പിന്നിടുമ്പോൾ പോലും വിജയം ഉറപ്പിച്ച നിലയിലായിരുന്നു. 10.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 91 റൺസെന്ന നിലയിലായിരുന്നു കൊൽക്കത്ത. ശുഭ്മാൻ ഗിൽ, വെങ്കടേഷ് അയ്യർ ഓപ്പണിംഗ് കൂട്ടുകെട്ട് 64 പന്തിൽ നിന്നാണ് കൊൽക്കത്തയെ 91 റൺസിലെത്തിച്ചത്.

32 പന്തിൽ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്‌സറുമടക്കം 50 റൺസെടുത്ത വെങ്കടേഷ് അയ്യർ ഷാർദ്ദൂൽ താക്കൂറിന്റെ പന്തിൽ ജഡേജയ്‌ക്ക് പിടി നൽകി മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് വഴിപിരിഞ്ഞത്. പിന്നീട് വന്ന നിതീഷ് റാണയ്‌ക്കും സുനിൽ നരെയ്‌നും അധികം പിടിച്ചുനിൽക്കാനായില്ല. 14 ാം ഓവറിൽ ശുഭ്മാൻ ഗില്ലിനെ ചാഹർ എൽബിയിൽ കുരുക്കിയതോടെ കൊൽക്കത്തയുടെ പതനം ഏറെക്കുറെ പൂർത്തിയായി. പിന്നീട് അവസാനം ഇറങ്ങിയ ശിവം മാവിക്കും (13 പന്തിൽ നിന്ന് 20) ലോക്കി ഫെർഗൂസനും (11 പന്തിൽ നിന്ന് പുറത്താകാതെ 18 ) മാത്രമാണ് കൊൽക്കത്ത നിരയിൽ രണ്ടക്കം കടക്കാനായത്.

Tags: cricketCHENNAI SUPER KINGSkolkata Knight RidersIPL 2021
ShareTweetSendShare

More News from this section

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies