വാളയാർ: പാലക്കാട് വാളയാർ വനത്തിൽ വൻ കഞ്ചാവ് കൃഷി. 13000 കഞ്ചാവ് ചെടികളാണ് വടശേരി മല അടിവാരത്ത് കൃഷി ചെയ്തുവന്ന നിലയിൽ കണ്ടെത്തിയത്.
രണ്ട് എക്കർ സ്ഥലത്ത് 800 കുഴികളിലായിട്ടായിരുന്നു കൃഷി. ചെടികൾ വനംവകുപ്പ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. മൂന്ന് ദിവസം നീണ്ട റെയ്ഡിലാണ് കൃഷിയിടം കണ്ടെത്തി നശിപ്പിച്ചത്.
ഒരാഴ്ച മുൻപ് ഇതേ മലയിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നെങ്കിലും, കഞ്ചാവ് കൃഷി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല ഉദ്യോഗസ്ഥർ വഴിതെറ്റി കാട്ടിൽ കുടുങ്ങുകയും ചെയ്തിരുന്നു.
Comments