ഒടുവിൽ പാകിസ്താനും പണി കൊടുത്ത് ചൈന
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒടുവിൽ പാകിസ്താനും പണി കൊടുത്ത് ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2021, 10:47 am IST
FacebookTwitterWhatsAppTelegram

അയൽ രാജ്യമായാലും, സൗഹൃദരാജ്യമായാലും ചൈനയ്‌ക്ക് ഒരു വഴി മാത്രമേ അറിയൂ.. അത് ചതിയുടെ വഴിയാണ്. ഇന്ത്യയെ തകർക്കാൻ അവസരം നോക്കിയിരിക്കുന്ന ചൈന പാകിസ്താനെ കൂട്ടുപിടിച്ചാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയ്‌ക്ക് നേരെ നടത്തുന്ന ഭീകരാക്രമണങ്ങൾക്ക് പകരമായി പാക്‌സിതാന് വേണ്ട സാമ്പത്തിക സഹായങ്ങളും ചൈന ചെയ്തു കൊടുക്കുന്നുണ്ട്്. പാകിസ്താനിലെ കുടിവെള്ള ക്ഷാമം ഇല്ലാതാക്കാൻ ആരംഭിച്ച ദാസു ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ചൈനയാണ്. എന്നാൽ ഇപ്പോൾ ഉറ്റ ചങ്ങാതിയായ പാകിസ്താനെയും കീഴടക്കാൻ ചൈന തയ്യാറായിക്കഴിഞ്ഞു എന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.

പാക്‌സിതാനിലെ ദാസു അണക്കെട്ട് പദ്ധതിയിൽ കൊല്ലപ്പെട്ട ചൈനീസ് എൻജിനീയർമാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ചൈന ആവശ്യപ്പെട്ടു. 285 കോടി രൂപയാണ് ചൈന നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് തന്നാൽ മാത്രമേ അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കൂ എന്നും ചൈന മുന്നറിയിപ്പ് നൽകി. പാകിസ്താൻ ദിനപത്രമാണ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് പുറത്തുവിട്ടത്.

2021 ജൂലൈ 14 ന് ആണ് പാകിസ്താനിൽ ചൈനീസ് വംശജർക്ക് നേരെ ഭീകരാക്രമണം നടന്നത്. സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ അണക്കെട്ടിലേക്ക് പോയ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നു. 9 ചൈനീസ് എഞ്ചിനീയർമാരും രണ്ട് തദ്ദേശവാസികളും, ഫ്രോണ്ടിയർ കോൺസ്റ്റാബുലറിയിലെ രണ്ട് ഉദ്യോഗസ്ഥരും ഉൾപ്പെടെ 13 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധിപേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പുൽവാമ മോഡൽ ആക്രമണമാണ് ഭീകരർ ഇവിടെ നടത്തിയതെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. വാഹനം പിന്നീട് ഒരു കുഴിയിലേക്ക് മറിഞ്ഞു.

ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്നാണ് പാകിസ്താന്റെ അവകാശവാദം. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ചൈന തയ്യാറല്ല. ചൈനീസ് എഞ്ചിനീയർമാർക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് അണക്കെട്ടിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ചൈനീസ് കമ്പനിയായ ചൈന ഗെസൗബ ഗ്രൂപ്പ് കോർപ് ആണ് ദാസു അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനം ഏറ്റെടുത്തിരുന്നത്. ആക്രമണത്തിനുശേഷം ദാസു പദ്ധതിയുടെ പ്രവർത്തനം കമ്പനി നിർത്തിവെയ്‌ക്കുകയായിരുന്നു. അത് ഇനിയും പുനരാംഭിച്ചിട്ടില്ലെന്നാണ് വിവരം.

ചൈനയുടെ ആവശ്യം പാകിസ്താനെ പ്രതിസന്ധിയിലാക്കുമെന്ന റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. വികസന പദ്ധതികൾ നടപ്പിലാക്കാൻ പോലും ചൈനയെ ആശ്രയിക്കുന്ന ഇമ്രാൻ ഖാന് ഇത് തലവേദനയായിരിക്കുകയാണ്. സൗഹൃദരാജ്യങ്ങളായ ചൈനയും പാകിസ്താനും ഇന്ത്യയ്‌ക്കെതിരെ ഒരുമിച്ച് നിൽക്കാനും ആക്രമണം നടത്താനും മാത്രമാണ് ഉത്സാഹം കാണിക്കുന്നത്. അവസരം ലഭിച്ചയുടനെ പാകിസ്താനെതിരെ ചൈന, അതിന്റെ തനി സ്വഭാവം കാണിച്ചു എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies