പേടിച്ചിട്ടാണ് വാഹനം നിർത്താതിരുന്നത്, ഇതാണ് ഞങ്ങൾ ചെയ്ത തെറ്റ്: അവരോട് കെഞ്ചി മാപ്പ് പറഞ്ഞിരുന്നു; അപകട വീഡിയോയിൽ ഗായത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പേടിച്ചിട്ടാണ് വാഹനം നിർത്താതിരുന്നത്, ഇതാണ് ഞങ്ങൾ ചെയ്ത തെറ്റ്: അവരോട് കെഞ്ചി മാപ്പ് പറഞ്ഞിരുന്നു; അപകട വീഡിയോയിൽ ഗായത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2021, 09:29 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വാഹനാപകടവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ വിശദീകരണുമായി നടി ഗായത്രി സുരേഷ്. അപകടമുണ്ടായത് ശരിയാണെന്നും വണ്ടി നിർത്താതെ പോയതാണ് തങ്ങൾ ചെയ്ത തെറ്റെന്നും ഗായത്രി സുരേഷ് പറയുന്നു. നാട്ടുകാർ ഗായത്രി സുരേഷിനേയും കൂട്ടുകാരേയും തടഞ്ഞുവെച്ച് പെരുമാറുന്ന വീഡിയോ പുറത്തുവന്നിരുന്നു.

‘എന്റെ ഒരു വിഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേർ മെസേജ് അയച്ചും ഫോൺ വിളിച്ചും കാര്യങ്ങൾ അന്വേഷിച്ചിരുന്നു. നിങ്ങൾക്കാർക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാൻ ഇപ്പോൾ ഈ വീഡിയോ പങ്കുവയ്‌ക്കുന്നത്’ എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.

‘ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ഞങ്ങളുടെ വണ്ടിയിൽ മറ്റൊരു വണ്ടി തട്ടി, സൈഡ് മിറർ പോയി. ടെൻഷൻ െകാണ്ട് വാഹനം നിർത്തിയില്ല. കാരണം !ഞാനൊരു നടിയാണല്ലോ. ആളുകൾ കൂടിയാൽ എന്താകും എന്ന് പേടിച്ചാണ് നിർത്താതിരുന്നത്. പക്ഷേ അവർ ഞങ്ങളെ പിന്തുടർന്ന് പിടിച്ചു.

ഞാൻ പലതവണ മാപ്പ് പറഞ്ഞതാണ്. കെഞ്ചി പറഞ്ഞുനോക്കി. പക്ഷേ അവർ വിട്ടില്ല. ഒടുവിൽ പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചു. നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. നിങ്ങൾ തെറ്റിദ്ധരിക്കരുത്. ഒരു തെറ്റും ചെയ്തിട്ടില്ല. അവർ പിന്തുടർന്ന് പിടിക്കുമെന്ന് ഞങ്ങളും വിചാരിച്ചില്ല. ആർക്കും അപകടം പറ്റിയിട്ടില്ല.

ഇവർ പിന്തുടർന്നുപിടിക്കുമെന്ന് ഞങ്ങൾ വിചാരിച്ചില്ല. ഇവർ പുറകെ വരുന്നത് കണ്ടപ്പോൾ നമ്മളും സ്പീഡിൽ പാഞ്ഞു. സിനിമയിലൊക്കെ കാണുന്നതുപോലെ ചേസിങ് ആണ് ഉണ്ടായത്. എല്ലാകാര്യങ്ങളും അവസാനം പറഞ്ഞുതീർത്തു. ഓവർടേക്ക് ചെയ്യുന്നതിനിടെ ഉണ്ടായ തെറ്റാണ് അപകടത്തിൽ കലാശിച്ചത്. ആർക്കും മറ്റു പരിക്കുകളൊന്നും സംഭവിച്ചില്ല. അപകടം ജീവിതത്തിൽ സംഭവിക്കും. അതിനെ എങ്ങനെ നേരിടുക എന്നതാണ് വെല്ലുവിളി.’ഗയത്രി സുരേഷ് പറഞ്ഞു.

ഗായത്രിയ്‌ക്കൊപ്പമുള്ള യുവാവാണ് വാഹനം ഓടിച്ചിരുന്നത്. പല വാഹനങ്ങളേയും ഇടിച്ചാണ് ഈ കാർ ചീറി പാഞ്ഞതെന്ന് യാത്രക്കാർ പറയുന്നു. കൂടാതെ ഒരു സ്ത്രീയും ഇവർക്കെതിരെ രൂക്ഷമായി സംസാരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. നാട്ടുകാർ എത്ര ആവശ്യപ്പെട്ടിട്ടും വാഹനത്തിൽ നിന്നും യുവാവ് പുറത്തിറങ്ങാൻ തയ്യാറായിരുന്നില്ല. ഡ്രൈവർ മദ്യപിച്ചിരുന്നെന്നും ജനക്കൂട്ടം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി താരം എത്തിയത്.

Tags: Gayathri Suresh
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies