ജമ്മുകശ്മീരിൽ സൈന്യം ഭീകരരെ തുടച്ചുനീക്കും; ആരും ജമ്മുകശ്മീർ വിടരുത്: അന്യഭാഷ തൊഴിലാളികളോട് അഭ്യർത്ഥിച്ച് ബി.ജെ.പി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീരിൽ സൈന്യം ഭീകരരെ തുടച്ചുനീക്കും; ആരും ജമ്മുകശ്മീർ വിടരുത്: അന്യഭാഷ തൊഴിലാളികളോട് അഭ്യർത്ഥിച്ച് ബി.ജെ.പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2021, 08:06 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിൽ നിന്നും കൂട്ടമായി ഒഴിഞ്ഞുപോകുന്ന അന്യഭാഷാ തൊഴിലാളി കളോട് കശ്മീർ വിടരുതെന്ന അഭ്യർത്ഥനയുമായി ബി.ജെ.പി ജമ്മുകശ്മീർ ഘടകം. ബി.ജെ.പിയുടെ ജമ്മുകശ്മീർ അദ്ധ്യക്ഷൻ രവീന്ദർ റയ്‌നയാണ് ഔദ്യോഗിക പ്രസ്താവനയുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് വീഡിയോ സന്ദേശം നൽകിയത്. ടാർഗറ്റ് കില്ലിംഗാണ് പാക് ഭീകരർ നടത്തുന്നതെന്ന പ്രചാരണം വ്യാപിച്ചതോടെയാണ് കശ്മീർ വിടാനുള്ള പരിശ്രമം പലയിടത്തും ശക്തമായത്.

അന്യഭാഷാ തൊഴിലാളികളും കച്ചവടക്കാരും അദ്ധ്യാപകരും കൊല്ലപ്പെട്ടതോടെയാണ് പലരും ഭീതിയിലായത്. ഇതിനിടെ താഴ്‌വരയിലെ 13 ഭീകരെ വധിച്ചുകൊണ്ട് സൈന്യം ശക്തമായ തിരിച്ചടി നൽകിയതോടെ ജനജീവിതം സാധാരണ നിലയിലായിരിക്കുകയാണ്. താഴ്‌വരയും ജമ്മുകശ്മീരിലെ നഗരങ്ങളും സുരക്ഷിതമാണെന്ന സൈന്യത്തിന്റെ ഉറപ്പും ബി.ജെ.പി അദ്ധ്യക്ഷൻ ആവർത്തിച്ചു.

സൈന്യവും പോലീസും ഭീകരരെ വകവരുത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഭീകരസംഘട നകളുടേയും പ്രമുഖ കമാൻഡർമാരെ വധിച്ചു കഴിഞ്ഞു. ജമ്മുകശ്മീരിലെ ശാന്തതയാണ് പാകിസ്താനെ അസ്വസ്ഥമാക്കുന്നതെന്ന് രവീന്ദർ പറഞ്ഞു. ചിലരെ കൊന്നുകൊണ്ട് അവർ നടത്തിയ ഭീകരതയ്‌ക്ക് ശക്തമായ തിരിച്ചടി നൽകിക്കഴിഞ്ഞു. ഇനിയും ഭീകരരെ നാം തുടച്ചുനീക്കും. മറ്റെല്ലാ പ്രചാരണങ്ങളും ഗൂഢലക്ഷ്യമാണെന്ന് നാം തിരിച്ചറിയണമെന്നും ബി.ജെ.പി അദ്ധ്യക്ഷൻ വ്യക്തമാക്കി.

ജമ്മുകശ്മീർ ഇന്ത്യയുടെ ഭാഗമാണ്. ജമ്മുകശ്മീരിനെ രക്ഷിക്കേണ്ടത് എല്ലാ ഇന്ത്യൻ പൗരന്മാ രുടേയും കടമയാണ്. നാം ഒരുമിച്ചാണ് അത് ചെയ്യേണ്ടത്. ആരും ഭയക്കേണ്ടതില്ലെന്നും സൈന്യം എല്ലാ ഗൂഢലക്ഷ്യവും തകർത്ത് ഓരോ പൗരനും സുരക്ഷിതരാണെന്ന് ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും രവീന്ദർ റയ്‌ന സന്ദേശത്തിലൂടെ പറഞ്ഞു.

Tags: Jammu KashmirKASHMIR TERROR
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies