ചൈനപ്പടയെ നേരിടാൻ ത്രിശൂലവും വജ്രവും ;അതിർത്തിയിൽ അതിക്രമം നടത്തിയാൽ പണി കിട്ടും- വീഡിയോ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനപ്പടയെ നേരിടാൻ ത്രിശൂലവും വജ്രവും ;അതിർത്തിയിൽ അതിക്രമം നടത്തിയാൽ പണി കിട്ടും- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 09:38 am IST
FacebookTwitterWhatsAppTelegram

അതിർത്തിയിൽ ആണി തറച്ച വടിയും കൂറ്റൻ കത്തികളുമായി ആക്രമിക്കാനെത്തുന്ന ചൈനക്കാരെ നേരിടാൻ ഇന്ത്യൻ സൈന്യത്തിന് പുതിയ ആയുധങ്ങൾ. രാജ്യത്തിന്റെ ചരിത്രത്തേയും പാരമ്പര്യത്തേയും ഓർമ്മിപ്പിക്കുന്ന ആയുധങ്ങളാണ് സൈന്യത്തിന് ലഭിക്കുക. ത്രിശൂലവും വജ്രവും വൈദ്യുതി ഗ്ലൗസുകളുമാണ് ഇന്ത്യൻ സൈന്യത്തിന്റെ ആവനാഴിയിലെ പുതിയ ആയുധങ്ങൾ.

ഇന്ത്യ-ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ചൈനീസ് സൈന്യം തങ്ങളുടെ കമ്പി വടികളും ടേസറുകളും ഉപയോഗിച്ച് ആക്രമണം നടത്തുമ്പോൾ ഇവയെ പ്രതിരോധിക്കാനുള്ള ആയുധങ്ങളാണ് നോയിഡ ആസ്ഥാനമായുള്ള കമ്പനി പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തിന്റെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ത്രിശൂലവും വജ്രായുധവും ഇനി സുരക്ഷാ സേനയുടെ ആയുധമാകും.

കിഴക്കൻ ലഡാക്കിൽ നടന്ന ഗൽവാൻ സംഘർഷത്തിൽ ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ ചൈനീസ് സൈന്യം പ്രാകൃതമായ രീതിയിൽ കമ്പിവടികളും ടേസറുകളുമാണ് ഉപയോഗിച്ചിരുന്നത്. തോക്ക് ഉപയോഗിക്കാൻ പാടില്ലെന്ന കരാർ നിലനിൽക്കുന്നതിനാലാണ് ചൈനീസ് പട്ടാളം വടികൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇതിനെ ചെറുക്കാൻ ത്രാണിയുളള എന്നാൽ ജീവന് മാരകമല്ലാത്ത രീതിയിലുള്ള ആയുധങ്ങളാണ് ഇന്ത്യൻ സൈന്യത്തിന് നൽകുക. പരമശിവന്റെ ത്രിശൂലത്തെയും ഇന്ദ്രന്റെ വജ്രായുധത്തേയും പ്രതിഫലിപ്പിക്കുന്നതാണ് ഈ ആയുധങ്ങൾ എന്ന് നിർമ്മാതാക്കളായ അപാസ്റ്റെറോൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ മോഹിത് കുമാർ പറഞ്ഞു.

ശത്രുക്കൾക്ക് ഇലക്ട്രിക് ഷോക്ക് നൽകുന്നതിന് വേണ്ടിയാണ് വജ്ര നിർമ്മിച്ചിരിക്കുന്നത്. ഒരറ്റത്ത് കൂർത്ത മുനയുള്ള മെറ്റൽ റോഡ് ടേസറാണിത്. ശത്രുക്കളെ ആമ്രിക്കാനും അവരുടെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ടയറ് പഞ്ചാറാക്കാനും വജ്ര ഉപയോഗപ്പെടുത്താം. അനുവദനീയമായ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന കറന്റ് ഉള്ളതിനാൽ ഷോക്ക് ട്രീറ്റ്‌മെന്റ് നൽകാൻ സാധിക്കുമെന്നതും ഈ ആയുധത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

നിരോധിത പ്രദേശങ്ങളിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന എതിരാളിയുടെ വാഹനത്തെ തടയാനാണ് തൃശൂൽ ഉപയോഗിക്കുന്നത്. വൈദ്യുതി പ്രസരിപ്പിക്കാൻ സാധിക്കുന്ന സാപ്പർ പഞ്ചാണ് ഈ ആയുധങ്ങളിലെല്ലാം മുന്നിൽ നിൽക്കുന്നത്. കൊടും തണുപ്പിൽ നിന്നും രക്ഷനേടാനുള്ള ഗൗസുകളായി ഉപയോഗിക്കാൻ സാധിക്കുന്നവയാണ് സാപ്പർ പഞ്ചുകൾ. എന്നാൽ ശത്രു അടുത്തെത്തിയാൽ ഇവയെ ഇലക്ട്രിക് ഷോക്ക് നൽകുന്ന ടേസറുകളാക്കി മാറ്റാൻ സാധിക്കും.

2020 ജൂണിലാണ് അന്താരാഷ്‌ട്ര അതിർത്തി ലംഘിച്ചുകൊണ്ട് ചൈനീസ് പീപ്പിൾസ് ആർമി ഇന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ച കയറിയത്. കമ്പി ചുറ്റിയ വടികളും ടേസറുകളും ഉപയോഗിച്ച് പ്രാകൃതായ രീതിയിലാണ് ചൈന അന്ന് ആക്രമണം നടത്തിയത്. ഇന്ത്യയുടെ ഘാതക് പ്ലാറ്റൂണിലെ സൈനികർ വെറും കൈ ഉപയോഗിച്ചാണ് അന്ന് ചൈനീസ് സൈനികരെ നേരിട്ടത്. ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. 45 ഓളം ചൈനീസ് പട്ടാളക്കാർ മരിച്ചുവെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മരിച്ച സൈനികരുടെ വിവരങ്ങൾ ചൈന ഇതുവരെ പുറത്തു വിട്ടിട്ടില്ല.
You sent
പശ്ചിമഘട്ടം ആകെ ത

Tags: Indian Army
ShareTweetSendShare

More News from this section

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

Latest News

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies