ജന്മദിനം ആഘോഷിക്കാൻ രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ഇനി അനാഥ മന്ദിരങ്ങളിലേക്ക് വരണ്ട
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജന്മദിനം ആഘോഷിക്കാൻ രാഷ്‌ട്രീയക്കാരും സെലിബ്രിറ്റികളും ഇനി അനാഥ മന്ദിരങ്ങളിലേക്ക് വരണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2021, 06:25 pm IST
FacebookTwitterWhatsAppTelegram

അനാഥ മന്ദിരങ്ങളിലെയും ശിശു മന്ദിരങ്ങളിലെയും കുരുന്നുകൾക്കൊപ്പം ജൻമദിനം ആഘോഷിക്കുന്ന സുമനസ്സുകൾ ധാരാളമുണ്ട് നമ്മുടെ നാട്ടിൽ . ഉറ്റവരും ബന്ധുക്കളുമില്ലാത്ത കുട്ടികൾക്കൊപ്പം ഒരു ദിവസം ചെലവഴിക്കാനും അവർക്ക് സന്തോഷം പകരാനും വേണ്ടിയായിരിക്കും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

രാഷ്‌ട്രീയക്കാരും സിനിമാക്കാരുമായിട്ടുള്ള സെലിബ്രിറ്റികളാണ് ആഘോഷങ്ങൾക്കായി അനാഥമന്ദിരങ്ങൾ കൂടുതലും തെരഞ്ഞെടുക്കുന്നത്. ഇത്തരം ആഘോങ്ങൾ നടത്തുമ്പോൾ ബാലമന്ദിരങ്ങളിൽ ഉള്ള കുഞ്ഞുങ്ങൾക്ക് അവരുടെ ജന്മദിനം എന്നാണെന്ന് പോലും അറിയുന്നില്ല എന്ന കാര്യം ആരും ചിന്തിക്കുന്നില്ല. ഇത് അനാഥമന്ദിരങ്ങളിലെ കുട്ടികളിൽ മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് അനാഥമന്ദിരങ്ങളിലെ ജൻമദിനാഘോഷം നിരോധിച്ചുകൊണ്ടുള്ള കർണ്ണാടക സർക്കാരിന്റെ ഉത്തരവ് സമൂഹമാദ്ധ്യമങ്ങളിൽ കയ്യടിനേടുകയാണ്.

ഒരിറ്റ് വാത്സല്യത്തിനായി കൊതിക്കുന്ന അനാഥബാല്യങ്ങൾക്ക് മുന്നിൽ രാഷ്‌ട്രീയക്കാരും, സിനിമാക്കാരും ഇനി ജന്മദിനാഘോഷങ്ങൾ നടത്തേണ്ട എന്നാണ് കർണാടക സർക്കാരിന്റെ ഉത്തരവ്. ബാല മന്ദിരങ്ങളിൽ താമസിക്കുന്ന കുട്ടികളെ ഇത് മാനസികമായി തളർത്തുന്നുണ്ട്. ഡയറക്ടറേറ്റ് ഓഫ് ചൈൽഡ് പ്രൊട്ടക്ഷൻ പുറത്തിറക്കിയ സർക്കുലർ അനുസരിച്ച്, ഇത്തരം ആഘോഷങ്ങൾ ബാലമന്ദിരങ്ങളിൽ ജീവിക്കുന്ന കുട്ടികളിൽ മാനസികമായി പ്രതികൂല സ്വാധീനം ചെലുത്തുന്നുവെന്നാണ് കണ്ടെത്തൽ.

ഭിക്ഷാടനം, ലൈംഗികാതിക്രമം, മാതാപിതാക്കളുടെ പീഡനം, ബാലവേല, ബാലവിവാഹം, എന്നീ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരാണ് ബാലമന്ദിരങ്ങളിൽ താമസിക്കുന്ന ഭൂരിഭാഗം കുട്ടികളും. ഇവിടുത്തെ മിക്ക കുട്ടികളും തങ്ങളുടെ ജന്മദിനത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് സങ്കടപ്പെടാറുണ്ടെന്ന് ചൈൽഡ് റൈറ്റ്‌സ് ട്രസ്റ്റ് ഡയറക്ടർ നാഗസിംഹ ജി റാവു പറഞ്ഞു. ജന്മദിനാഘോഷ പരിപാടികൾ കാണുമ്പോൾ ഈ കുട്ടികളുടെ മനസ്സിലും ഇത്തരം ആഘോഷങ്ങൾക്കായുള്ള ആഗ്രഹങ്ങൾ വളരുന്നു. ഇത് പലപ്പോഴും ബാല മനസ്സുകളെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞു മനസുകളിൽ നോവായി മാറുന്ന ഒരു പരിപാടികളും ഇനി ആവശ്യമില്ലെന്ന് ഉത്തരവിട്ട സർക്കാർ ഇവർക്ക് വേണ്ടി കൂടുതൽ പദ്ധതികളും പുറത്തിറക്കി. ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ ശിശു സംരക്ഷണ കേന്ദ്രങ്ങൾക്കും, സ്വകാര്യ സംഘടനകൾ നടത്തുന്ന ചൈൽഡ് കെയർ ഹോമുകൾക്കും സർക്കാർ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies