ഓസീസിനെ എട്ട് വിക്കറ്റിന് കീഴടക്കി ടീം ഇന്ത്യ; രണ്ടാം സന്നാഹമത്സരത്തിലും മികച്ച ജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓസീസിനെ എട്ട് വിക്കറ്റിന് കീഴടക്കി ടീം ഇന്ത്യ; രണ്ടാം സന്നാഹമത്സരത്തിലും മികച്ച ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2021, 07:33 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഓസീസിനെ 8 വിക്കറ്റിന് തകർത്ത് ടി 20 ലോകകപ്പിനു മുമ്പായുളള സന്നാഹ മത്സരത്തിൽ വിജയം ആഘോഷിച്ചു ടീം ഇന്ത്യ. രോഹിത്ശർമയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ മിന്നുന്ന പ്രകടനമാണ് നടത്തിയത്. ഓസ്‌ത്രേലിയ ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 13 പന്തുകൾ അവശേഷിക്കെ മറികടന്നു.

ക്യാപ്റ്റൻ രോഹിത്ശർമയുടെ ഇന്നിങ്‌സ് ആണ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്. 60 റൺസ് എടുത്ത രോഹിത്ശർമ റിട്ടയർ ഔട്ടായി. രോഹിത്ശർമ്മ ഓപ്പണിങ് കൂട്ടുകെട്ടിൽ കെ എൽ രാഹുലുമായി 68 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 പന്തുകൾ നേരിട്ട രോഹിത്ശർമ അഞ്ച് ഫോറും മൂന്ന് സിക്‌സറും നേടി.

രാഹുൽ 39 റൺസിന് പുറത്തായി. പിന്നീട് വന്ന സൂര്യകുമാറും ഹാർദിക് പാണ്ഡ്യയും പുറത്താകാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഓസീസിന്റെ കെയ്ൻ റിച്ചാർഡ്‌സന്റൈ പന്ത് സിക്‌സർ പറത്തിയാണ് ഹാർദിക് വിജയലക്ഷ്യം പൂർത്തിയാക്കിയത്. സൂര്യകുമാർ 38 റൺസെടുത്തു കൂടെയുണ്ടായിരുന്നു.

നേരത്തെ ടോസ് നേടിയ കംഗാരുകൾ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ടോസ് മുതലാക്കാൻ മഞ്ഞ കുപ്പായകാർക്ക് കഴിഞ്ഞില്ല. ഓപ്പണർമാരായ ഡോവിഡ് വാർണരും ക്യാപ്റ്റൻ ആരൺ ഫിഞ്ചും വേഗത്തിൽ പുറത്തായി. തുടർന്ന് വന്ന മിച്ചൽ മാർഷ് റണ്ണൊന്നും എടുക്കാതെ ക്രീസ് വിട്ടു. എന്നാൽ മുൻ നായകൻ സ്റ്റീവൻ സ്മിത്തും ഗ്ലൻ മാക്‌സ്‌വെലും ചേർന്ന് ടീമിനെ കരകയറ്റി. സ്മിത്ത് 57ഉം മാക്‌സ്‌വെൽ 37ഉം നേടി. വേഗത്തിൽ 41 റൺസ് നേടിയ മാർകസ് സ്റ്റായിനിസ് ആണ് കംഗാരുകൾക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്.

നിശ്ചിത ഓവറിൽ 5ന് 152 റൺസ് ആയിരുന്നു ഓസീസിന്റെ സ്‌കോർ. രവിചന്ദ്രൻ അശ്വിൻ രണ്ട് വിക്കറ്റ് നേടി. ഭുവനേശ്വർകുമാർ, രവീന്ദ്ര ജഡേജ,രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. ആദ്യ സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

 

Tags: cricketind-ausrohitsharma
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies