14 ദിവസം; 65,000 ബുക്കിംഗ്; വാഹന വിപണിയെ അമ്പരപ്പിച്ച് മഹീന്ദ്ര എക്‌സ് യുവി700 കുതിക്കുന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

14 ദിവസം; 65,000 ബുക്കിംഗ്; വാഹന വിപണിയെ അമ്പരപ്പിച്ച് മഹീന്ദ്ര എക്‌സ് യുവി700 കുതിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 10:34 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ എസ് യുവി നിർമ്മാതാക്കളിലൊന്നായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് അടുത്തിടെ പുറത്തിറക്കിയ എക്‌സ് യൂവി700 എസ് യുവി വൻ ജനസ്വീകാര്യത നേടി മുന്നോട്ട്. 14 ദിവസത്തിനുള്ള 65,000 ബുക്കിംഗ് പൂർത്തിയാക്കി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് വാഹനം. വാഹനത്തിന്റെ വിതരണവും വൈകാതെ ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

രണ്ട് വെരിയന്റുകളിലായാണ് എക്‌സ്‌യൂവി 700 എസ്‌യൂവി പ്രധാനമായും തയ്യാറാക്കിയിരിക്കുന്നത്. എംഎക്‌സ്, അഡ്രിനോക്‌സ് (എഎക്‌സ്) എന്നിവയാണവ. എഎക്‌സിനെ വീണ്ടും തരംതിരിച്ചിട്ടുണ്ട്എഎക്‌സ്3, എഎക്‌സ്5, എഎക്‌സ്7.

12.49 ലക്ഷമാണ്( എക്‌സ് ഷോറൂം വില) പ്രാരംഭ വില. പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് വാഹത്തിനുള്ളത്. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോളും 2.2 ലിറ്റർ എംഹൗക്ക് ഡീസലും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് ഉൾപ്പെടും.

എംഎക്‌സ് പെട്രോൾ ബേയ്‌സ് വെരിയന്റിന് 11.99 ലക്ഷവും എംഎക്‌സ് ഡീസൽ ബേയ്‌സ് വെരിയന്റിന് 12.49 ലക്ഷവുമാണ് പ്രാരംഭ വില (എക്‌സ് ഷോറൂം വില). 7ഇഞ്ച് ഇൻസ്ടമെന്റ് ക്ലസ്റ്റർ, 8ഇഞ്ച് ഇൻഫോടെയ്‌മെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, സ്മാർട്ട് ഡോർ ഹാൻഡിൽസ്, എൽഇഡി ടെയിൽലാമ്പ്, സ്റ്റിയറിങ്ങ് മൗണ്ട് സ്വിച്ചസ്, ടേൺ ഇൻഡിക്കേറ്ററുകളോടുകൂടിയ പവർ അഡ്ജസ്റ്റ് ഒആർവിഎം, 17ഇഞ്ച് സ്റ്റീൽ വീൽസ് എന്നിവ ഈ മോഡലിനൊപ്പം ലഭിക്കും.

എഎക്‌സ്3 പെട്രോൾ വെരിയന്റിന് 13.99 ലക്ഷമാണ് പ്രാരംഭ വില. ഡീസൽ വെരിയന്റിന്റെ വില പുറത്തുവന്നിട്ടില്ല. ഡ്യുവൽ എച്ഡി 10.25ഇഞ്ച് ഇൻഫോടെയ്‌മെന്റ്, 10.25ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, കവറുകളോടുകൂടിയ 17ഇഞ്ച് സ്റ്റീൽ വീൽസ്, ആമസോൺ അലക്‌സ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഈ വെരിയന്റിലുണ്ട്.

എഎക്‌സ്5 പെട്രോൾ വെരിയന്റിന് 14.99 ലക്ഷമാണ് പ്രാരംഭ വില.
എഎക്‌സ്3 വെരിയന്റിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങൾക്കു പുറമേ, സ്‌കൈറൂഫ്, 17ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീൽസ്, കർട്ടൻ എയർബാഗ്, എൽഇഡി ക്ലിയർ വ്യൂ ഹെഡ്‌ലാമ്പ്, കോർണറിങ്ങ് ലാമ്പ് എന്നിവയും എഎക്‌സ്5ന് ലഭിക്കും.

എഎക്‌സ്7ന്റെ വില വൈകാതെ പുറത്തുവരും. എഎക്‌സ്5നുള്ള സൗകര്യങ്ങളോടൊപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എഡിഎഎസ്), ഡ്രൈവർ ഉറങ്ങിയാൽ അറിയിക്കാനായി ഡ്രൗസിനെസ് ഡിറ്റക്ഷൻ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 18ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീൽസ്, സൈഡ് എയർബാഗ് എന്നിവ ഈ മോഡലിന്റെ ചില പ്രധാന സൗകര്യങ്ങളാണ്.

മൂന്ന് ഡ്രൈവ് മോഡുകളാണ് വാഹനത്തിനുള്ളത്. സിപ്പ്, സാപ്പ്, സൂം എന്നിവയാണവ. മഹീന്ദ്രയുടെ പുതിയ ലോഗോയുമായി പുറത്തിറക്കുന്ന ആദ്യ വാഹനമാണ് എക്‌സ്‌യൂവി 700. അലക്‌സ എഐയോടുകൂടിയ ആദ്യ എസ്‌യൂവി എന്ന പ്രത്യേകത കൂടിയുണ്ട് ഈ വാഹനത്തിന്.

Tags: mahindra xuv700
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies