വാക്സിനേഷനിൽ പുതുചരിത്രം; ഇന്ത്യയിൽ 275 ദിവസങ്ങൾ കൊണ്ട് 100 കോടി ഡോസ് വാക്സിൻ; വീഡിയോ കാണാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്സിനേഷനിൽ പുതുചരിത്രം; ഇന്ത്യയിൽ 275 ദിവസങ്ങൾ കൊണ്ട് 100 കോടി ഡോസ് വാക്സിൻ; വീഡിയോ കാണാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 07:17 pm IST
FacebookTwitterWhatsAppTelegram

കൊറോണ വാക്സിനേഷനിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. 275 ദിവസങ്ങൾ കൊണ്ട് 100 കോടി ഡോസ് വാക്സിൻ വിതരണം ചെയ്ത് അഭിമാനനേട്ടം രാജ്യം സ്വന്തമാക്കി. ഡിസംബർ അവസാനത്തോടെ മാത്രം കൈവരിക്കുമെന്ന് പ്രതീക്ഷിച്ച ലക്ഷ്യം രണ്ടര മാസം മുമ്പേ പൂർത്തീകരിച്ച് ലോകരാഷ്‌ട്രങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു നമ്മുടെ രാഷ്‌ട്രം. ഇന്ത്യയെപ്പോലുള്ള ഒരു മൂന്നാംലോക രാജ്യത്തിന് ഈനേട്ടം എങ്ങനെ സ്വന്തമാക്കാൻ കഴിഞ്ഞുവെന്ന് ആലോചിച്ച് തലപുകയ്‌ക്കുകയാണ് ലോകത്തെ വൻ സാമ്പത്തിക ശക്തികൾ പോലും.

ഒക്ടോബർ 21ന് രാവിലെ 9.47-ഓടെയാണ് രാജ്യത്ത് വാക്‌സിൻ ഡോസുകളുടെ വിതരണം 100 കോടി പൂർത്തിയാക്കിയത്. നേട്ടത്തിന് പിന്നാലെ ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി ആർഎംഎൽ ആശുപത്രിയിലെത്തി. വാക്‌സിനേഷൻ നൂറുകോടി കടക്കുന്ന അവസരത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് വിവരം. ചെങ്കോട്ടയിൽ ദേശീയ പതാകയും ഉയർത്തുന്നുണ്ട്. 1,400 കിലോഗ്രാമോളം ഭാരം വരുന്ന ഏറ്റവും വലിയ ദേശീയ പതാകയാണ് ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിൽ ഉയർത്തുകയെന്നാണ് റിപ്പോർട്ടുകൾ. റെയിൽവേയും ചരിത്ര നേട്ടത്തിൽ വിപുലമായ ആഘോഷപരിപാടികൾ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും നൂറ് കോടി നേട്ടത്തെ സംബന്ധിച്ചുള്ള അനൗൺസ്‌മെന്റുകൾ നടത്തും.

വാക്സിനേഷൻ നൂറ് കോടിയിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ ഇതിനോടകം തന്നെ വാക്സിനേഷൻ ഗീതം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പുറത്തിറക്കിയിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ പത്മശ്രീ കൈലാഷ് ഖേർ പാടിയ ഭാരത് കാ ടികാകരൺ എന്ന ഗാനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. വാക്സിനേഷൻ ആശങ്ക ഇല്ലാതാക്കുന്നതിനായി പെട്രോളിയം മന്ത്രാലയത്തിന്റെതാണ് വാക്‌സിനേഷൻ ഗീതമെന്ന ആശയം. കൊറോണ വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണർത്തുകയാണ് ഉദ്ദേശ്യം.

കഴിഞ്ഞ ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു വാക്‌സിനേഷൻ. മാർച്ച് ഒന്ന് മുതൽ രാജ്യത്തെമ്പാടുമുള്ള 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ ലഭ്യമാക്കി. മെയ് 1 മുതലാണ് 18 വയസ്സിന് മുകളിലുള്ളവർക്കും വാക്‌സിൻ നൽകാൻ അനുമതി നൽകിയത്. 18 വയസിന് മുകളിലുള്ളവരിൽ 75 ശതമാനം പേർക്ക് ആദ്യ ഡോസും 31 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി. സെക്കന്റിൽ 700 ഡോസ് വാക്‌സിൻ ഡോസുകൾ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്നു എന്നാണ് കണക്ക്.

എട്ട് സംസ്ഥാനങ്ങൾ വാക്‌സിനേഷനിൽ ആറ് കോടി ഡോസ് എന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വാക്‌സിൻ വിതരണം ചെയ്തിട്ടുള്ളത്. 12.08 കോടി ഡോസുകൾ. മഹാരാഷ്‌ട്രയിൽ 9.23 കോടി, പശ്ചിമ ബംഗാളിൽ 6.82 കോടി, ഗുജറാത്തിൽ 6.73 കോടി, മധ്യപ്രദേശിൽ 6.67 കോടി, ബിഹാറിൽ 6.30 കോടി, കർണ്ണാടകയിൽ 6.13 കോടി, രാജസ്ഥാനിൽ 6.07 കോടി എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ വാക്‌സിനേഷൻ കണക്ക്. ലോകത്ത് ചൈന മാത്രമാണ് ഇതുവരെ നൂറു കോടിയിലധികം ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തിട്ടുള്ളത്.

പ്രതിരോധ മരുന്നിനോടുള്ള വിമുഖത മാറ്റാനായി നടത്തിയ സുദീർഘമായ ക്യാമ്പയിനുകൾ കൊറോണ വാക്‌സിനെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളും അപവാദങ്ങളും തടയുന്നതിന് സഹായിച്ചിരുന്നു. വാക്‌സിനേഷൻ തുടങ്ങുന്നതിന് മുമ്പ് തന്നെ രാജ്യത്ത് ബോധവത്കരണം ആരംഭിച്ചു. ശാസ്ത്രീയവും ആധികാരികവുമായ കാര്യങ്ങൾ ആളുകളിലെത്തിച്ചു. സാമൂഹിക മാദ്ധ്യമങ്ങൾ കൃത്യമായി നിരീക്ഷിച്ച് അപവാദ പ്രചാരണങ്ങൾ തടഞ്ഞു. ഒടുവിൽ പ്രതീക്ഷിച്ചതിലും ഒന്നരമാസം മുമ്പ് 100 കോടി ഡോസ് വാക്‌സിൻ വിതരണം പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ത്യ. അഭിമാനമാണ്, ആത്മ നിർഭരമാണ് ഭാരതം. മനുഷ്യരാശി കൊറോണ ഭീതിയിൽ വിറങ്ങലിച്ചു നിന്നപ്പോൾ, ലോകത്തിന് മൃതസഞ്ജീവനിയായി മാറിയ നമ്മുടെ രാഷ്‌ട്രം.

Tags: vaccination indiavaccination 100 crore
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies