പാലക്കാട്: സംസ്ഥാനത്ത് വീണ്ടും പുലിയുടെ ആക്രമണം.വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചു.പാലക്കാട് പോത്തുണ്ടിയിലും പ്ലാമുടിയിലുമാണ് വളർത്തുമൃഗങ്ങൾക്കുനേരെ ആക്രമണം ഉണ്ടായത്.
പോത്തുണ്ടി സ്വദേശി തങ്കമ്മയുടെ പശുവിനെയാണ് പുലി ആക്രമിച്ചത്.മേയാൻ വിട്ട പശുവിന്റെ വയറിലാണ് ആക്രമിച്ചതിന്റെ മുറിവ് കണ്ടെത്തിയത്.
കോതമംഗലം പ്ലാമുടിയിലും പുലി ഇറങ്ങിയതായാണ് റിപ്പോർട്ട്.കഴിഞ്ഞ ദിവസം രാത്രി പുലി നായയെ ആക്രമിച്ച് കൊല്ലുന്നത് കണ്ടതായി സമീപവാസിയായ ഒരു വീട്ടമ്മ പറഞ്ഞു. പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യമുണ്ടെന്ന് പഞ്ചായത്ത് സ്ഥിരീകരിച്ചു.
Comments