പ്രളയബാധിതർക്കുളള ഭക്ഷ്യധാന്യങ്ങൾ സിപിഎം ഓഫീസിൽ; ക്യാമ്പിൽ കഴിയുന്നവർക്കും സാധനങ്ങൾ നൽകിയത് പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി; പ്രതിഷേധം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രളയബാധിതർക്കുളള ഭക്ഷ്യധാന്യങ്ങൾ സിപിഎം ഓഫീസിൽ; ക്യാമ്പിൽ കഴിയുന്നവർക്കും സാധനങ്ങൾ നൽകിയത് പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി; പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 10:44 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യധാന്യങ്ങള് സൂക്ഷിച്ചത് സിപിഎം ഓഫീസിൽ. സർക്കാർ സംവിധാനങ്ങൾ വഴി വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളാണ് സിപിഎം മിത്രക്കരി തെക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് വഴി വിതരണം ചെയ്തത്.

ആലപ്പുഴ മുട്ടാർ പഞ്ചായത്തിൽ 13ാം വാർഡിലാണ് സംഭവം. പ്രദേശത്തെ മറ്റ് സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയതിനാലാണ് പാർട്ടി ഓഫീസ് വഴി ഇവ വിതരണം ചെയ്തതെന്നാണ് വില്ലേജ് ഓഫീസർ നല്കുന്ന വിശദീകരണം. എന്നാൽ വെള്ളം കയറാത്ത നിരവധി സ്ഥലങ്ങൾ പ്രദേശത്തുണ്ടെന്നിരിക്കെയാണ് വിവാദ നടപടി. സംഭവത്തിൽ വ്യാപക പരാതിയും പ്രതിഷേധവും ഉയർന്നുകഴിഞ്ഞു.

തുടർച്ചയായി പെയ്ത മഴയിൽ ഒറ്റപ്പെട്ട് പോയ പ്രദേശമാണ് മുട്ടാർ. പ്രളയദുരിതം അനുഭവിക്കുന്ന നാട്ടുകാർക്ക് വിതരണം ചെയ്യാൻ സിവിൽ സപ്ലെസ് വകുപ്പാണ് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത്. ക്യാമ്പിൽ താമസിക്കുന്നവർക്ക് ഭക്ഷ്യധാന്യങ്ങൾ അവിടെ എത്തിച്ചു നൽകാമെന്നിരിക്കെ ദുരിത ബാധിതരെ സിപിഎം ഓഫീസിൽ വിളിച്ചു വരുത്തിയാണ് സാധനങ്ങൾ വിതരണം ചെയ്തത്. പ്രളയത്തെ സി.പി.എം എങ്ങനെ രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു എന്നതിന്റെ നേർക്കാഴ്‌ച്ചയാണ് മുട്ടാറിൽ ഉണ്ടായതെന്നും സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ബിജെപി പറഞ്ഞു.

കഴിഞ്ഞ ദിവസം പള്ളിക്കാട് തേക്കെ മുറിയിൽ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം നൽകാനെത്തിയ സേവാഭാരതി പ്രവർത്തകരെ ഡിവൈഎഫ്‌ഐ, സി.പി.എം ഗുണ്ടകൾ ആക്രമിച്ചിരുന്നു. സേവാഭാരതി പ്രവർത്തകരായ രണ്ടുപേരെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിൽ സി.പി.എമ്മിന്റെ അക്രമത്തിനും ഏകാധിപത്യത്തിനും അഴിഞ്ഞാട്ടത്തിനും കുട പിടിക്കുന്നത് പോലീസും റവന്യൂ വകുപ്പുമാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാന്റെ പിന്തുണയും ഇതിനുണ്ടെന്ന ആക്ഷേപവും ശക്തമാണ്.

2018 ലെ പ്രളയത്തിന് ശേഷവും ദുരിതാശ്വാസ സാധനങ്ങൾ പാർട്ടി ഓഫീസുകൾ വഴി വിതരണം ചെയ്ത സംഭവങ്ങൾ ഉണ്ടായിരുന്നു. പലയിടത്തും ഇതിന്റെ പേരിൽ തർക്കവും പ്രതിഷേധങ്ങളും സംഘർഷങ്ങളും പോലും ഉണ്ടായിരുന്നു.

Tags: AlappuzhaCpim leaders
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies