ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; പാർട്ടിയുടെ സ്വാധീനത്തിൽ പോലീസും കേസെടുത്തില്ല; മകനായി ഏതറ്റം വരെയും പോകുമെന്നും അനുപമ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; പാർട്ടിയുടെ സ്വാധീനത്തിൽ പോലീസും കേസെടുത്തില്ല; മകനായി ഏതറ്റം വരെയും പോകുമെന്നും അനുപമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 08:45 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗർഭിണിയായിരിക്കുമ്പോൾ തന്റെ കുഞ്ഞിനെ നശിപ്പിക്കാൻ രക്ഷാകർത്താക്കൾ ശ്രമിച്ചിരുന്നതായി എസ്.എഫ്.ഐ. മുൻ നേതാവ് അനുപമ എസ്. ചന്ദ്രൻ. വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ എട്ടാംമാസത്തിൽ മലപ്പുറത്തും കായംകുളത്തുമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് ഗർഭച്ഛിദ്രത്തിന് ശ്രമിച്ചുവെന്നും അനുപമ പറയുന്നു. അച്ഛനും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പി.എസ്.ജയചന്ദ്രനെതിരേയും ഗുരുതര ആരോപണമാണ് അനുപമ ഉന്നയിച്ചത്. അച്ഛനും അമ്മയ്‌ക്കും ദുരഭിമാനമാണു വലുതെങ്കിൽ തനിക്ക്, നൊന്തുപെറ്റ മകനാണു വലുതെന്ന് അനുപമ പറയുന്നു.

ഗർഭച്ഛിദ്രം നടത്താൻ വീട്ടുകാർ പലവഴിയും നോക്കി. പല ആശുപത്രികളിലും താൻ ബഹളം വച്ചത് കൊണ്ട് മാത്രമാണ് ഗർഭച്ഛിദ്രം നടത്താൻ പറ്റാതെ വന്നത്. വളർച്ചയില്ലെന്നും മറ്റും പറഞ്ഞാണ് കുഞ്ഞിനെ നശിപ്പിക്കാൻ രക്ഷാകർത്താക്കൾ പ്രേരിപ്പിച്ചത്. ഇതിനിടെ കൊറോണ ബാധിച്ച് മലപ്പുറത്തെ ആശുപത്രിയിൽ അഡ്മിറ്റായി. ചേച്ചിയുടെ വിവാഹം കഴിഞ്ഞശേഷം തന്നെയും കുഞ്ഞിനെയും അജിത്തിനൊപ്പം വിടാമെന്ന് അച്ഛനും അമ്മയും പറഞ്ഞപ്പോൾ അത് സമ്മതമാണെന്ന് പോലീസ് സാന്നിദ്ധ്യത്തിൽ എഴുതിക്കൊടുത്തു. എന്നാൽ അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ച് ഗർഭച്ഛിദ്രം നടത്താൻ ശ്രമം നടന്നുവെന്നും അനുപമ പറയുന്നു. ഒൻപതാം മാസത്തില്‍ പോലും രക്ഷാകർത്താക്കൾ മർദ്ദിക്കുമായിരുന്നു.

പിന്നീടാണ് മുദ്രപ്പത്രത്തിൽ ഒപ്പു വയ്പ്പിച്ചത്. ചേച്ചിയുടെ വിവാഹ ആവശ്യത്തിന് സ്ഥലം വിൽക്കുന്നതിനുള്ള സമ്മതപത്രമാണെന്ന് തെറ്റിദ്ധരിപ്പിച്ചു. പ്രസവിക്കുന്ന കുഞ്ഞിനെ വേണ്ടെന്നും ശിശുക്ഷേമസമിതിയിൽ ഉപേക്ഷിക്കാൻ സമ്മതമാണെന്നുമാണ് അതിൽ എഴുതി വച്ചിരുന്നതെന്ന് വൈകിയാണ് മനസിലായത്. ഏപ്രിൽ മുതൽ കുഞ്ഞിനെ അന്വേഷിച്ചുള്ള പരാതിയുമായി ഡി.ജി.പി വരെയുള്ളവരെ സമീപിച്ചു. അച്ഛന്റെയും പാർട്ടിയുടെയും സ്വാധീനം മൂലം കേസ് രജിസ്റ്റർ ചെയ്തില്ല. പരാതിയുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെയും, കോടിയേരി ബാലകൃഷ്ണനെയും, എ.വിജയരാഘവനെയും സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. പോലീസിൽ പരാതി നൽകി ആറുമാസത്തിനു ശേഷമാണ് എഫ്.ഐ.ആർ. ഇട്ടത്. എന്നാൽ, ദത്തു നൽകിയ കുട്ടിയുടെ വിശദാംശം നൽകില്ലെന്നാണ് ശിശുക്ഷേമ സമിതി പറയുന്നത്. അതേസമയം കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തിട്ടുണ്ടെങ്കിൽ തിരികെ അനുപമയ്‌ക്ക് ലഭിക്കാൻ നിയമതടസ്സമില്ലെന്നാണ് വിലയിരുത്തൽ. ഏറ്റെടുത്ത കുഞ്ഞിനെ ദത്ത് നൽകുന്നതിൽ പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. നടപടിക്രമങ്ങൾ പാലിച്ചാണോ കുഞ്ഞിനെ ദത്ത് നൽകിയതെന്നും പോലീസ് അന്വേഷിക്കും.

Tags: anupamaAdoption controversy
ShareTweetSendShare

More News from this section

കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസ്‌: മുഖ്യപ്രതി പി അക്‌ബർ അലി പിടിയിൽ

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Latest News

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കെ എസ് ഇ ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരന്റെ ജഡം വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ കണ്ടെത്തി

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; ഹോൺ മുഴക്കിയതിന് ബിഎസ്എൻഎൽ ജീവനക്കാരനായ അച്ഛനെയും പ്ലസ്ടു വിദ്യാർത്ഥിയായ മകനെയും നടുറോഡിൽ തല്ലിച്ചതച്ചു; തകരപ്പറമ്പ് കുട്ടൻ പിടിയിൽ

പാളയം മാര്‍ക്കറ്റിൽ ഗുണ്ടാപ്പിരിവ് നടത്തിയിരുന്ന സന്തോഷ് ഇഡിയെ ആക്രമിച്ച കേസിലും പ്രതി; ഗുണ്ടാപ്പിരിവിനും അക്രമത്തിനും അന്ത്യം കുറിച്ച് മേയർ വി വി രാജേഷ്; നന്ദി പറഞ്ഞ് പാളയം മർച്ചന്റ് അസോസിയേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies