മേഘ്ന രാജിന്റെയും ചിരഞ്ജീവി സര്‍ജ്ജയുടെയും ഏക മകന് റായന്‍ രാജ് സര്‍ജ്ജയുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ കുഞ്ഞുമൊത്തുളള ഏറ്റവും മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മേഘ്ന രാജ്. മകന് ജനിച്ചത് മുതലുള്ള ഓരോ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ് താരം.
കുഞ്ഞിന് പത്താം മാസത്തിലാണ് മേഘ്ന പേരിട്ടത്. അതുവരെ ജൂനിയര്‍ ചീരു എന്നാണ് എല്ലാവരും കുഞ്ഞിനെ വിളിച്ചിരുന്നത്.അടുത്തിടെ മേഘ്ന അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. പുതിയ സിനിമയില്‍ മുഖ്യ വേഷമാണ് മേഘ്ന അവതരിപ്പിക്കുന്നത്
പ്രിയതമനൊപ്പമുള്ള ചിത്രവും വാചകവും പോസ്റ്റ് ചെയ്ത ശേഷം താനൊരു പുതിയ തുടക്കത്തിലേക്കു കാല്വയ്പ്പു നടത്തുന്ന കാര്യവും ‘എല്ലാ പ്രതീക്ഷകളും മങ്ങുമ്പോള്‍, ജീവിതം നിശ്ചലമാകുമ്പോള്‍, തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചം ഉണ്ടാകും…എന്നും മേഘ്ന കുറിച്ചു.
Comments