റിലീസ് ചെയ്തിട്ട് പത്താം വർഷം :ഡാം 999 സിനിമയുടെ നിരോധനം നീട്ടി തമിഴ്‌നാട് സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

റിലീസ് ചെയ്തിട്ട് പത്താം വർഷം :ഡാം 999 സിനിമയുടെ നിരോധനം നീട്ടി തമിഴ്‌നാട് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 06:01 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: റിലീസ് ചെയത് 10 വർഷം പിന്നിട്ടിട്ടും ഡാം 999 സിനിമയുടെ റിലീസിന് നിരോധനം നീട്ടി തമിഴ്‌നാട് സർക്കാർ.
മുല്ലപ്പെരിയാർ വിവാദത്തിൽപ്പെട്ട ഡാം 999 എന്ന സിനിമ ഇറങ്ങിയത് മുതൽ തമിഴ്‌നാട്ടിൽ പ്രദർശനം നിരോധിച്ചിരിക്കുകയാണ്. സുപ്രീം കോടതി വരെ പ്രദർശനാനുമതി നൽകിയിട്ടും ഇതുവരെ ചിത്രം തമിഴ്‌നാട്ടിൽ പ്രദർശിപ്പിച്ചിട്ടില്ല.

ഈ വർഷം സെപ്തംബർ വരെ ഉണ്ടായിരുന്ന നിരോധനമാണ് ഇപ്പോൾ പുതുക്കിയത്.കാലാവധി അവസാനിക്കുന്നതിന് അനുസരിച്ച് നിരോധനം കൃത്യമായി പുതുക്കുന്ന നടപടി ദു:ഖകരമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഡോ സോഹൻ റോയ് പറഞ്ഞു.

2011ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്‌ക്ക് മുല്ലപ്പെരിയാർ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്‌നാട്ടിൽ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയത്.വർഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോൾ ഉണ്ടാകുന്ന ദുരന്തവും പ്രമേയമാക്കിയാണ് ഡാം 999 സിനിമ നിർമ്മിച്ചത്.

ഇതിന് മുല്ലപ്പെരിയാർ അണക്കെട്ടുമായി സാമ്യമുണ്ടെന്നാണ് തമിഴ്‌നാട് ഉന്നയിക്കുന്ന ആരോപണം. ചിത്രം പുറത്തിറങ്ങിയ സമയത്ത് ഇന്ത്യൻ പാർലമെന്റ് വരെ തടസ്സപ്പെടുത്തുന്നത് അടക്കമുള്ള സംഘർഷങ്ങൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ പതിക്കാൻ സമ്മതിക്കാതിരിക്കുക,പ്രദർശിപ്പിക്കാൻ മുന്നോട്ട് വരുന്ന തിയേറ്ററുകൾക്ക് ഫൈൻ ഏർപ്പെടുത്തുക,ചാനലുകളെ സ്വാധീനിച്ച് സാറ്റ്‌ലൈറ്റ് അവകാശം എടുപ്പിക്കാതിരിക്കുക തുടങ്ങിയ പലപ്രശ്‌നങ്ങളും സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിമുഖീകരിക്കേണ്ടതായി വന്നിരുന്നു.

ഒട്ടേറെ രാജ്യാന്തര ബഹുമതികൾ കരസ്ഥമാക്കിയ ചിത്രമാണ് ഡാം 999. ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മുന്നുകാറ്റഗറികളിലായി അഞ്ചു എൻട്രികൾ ചിത്രം നേടിയിരുന്നു. ഇതു കൂടാതെ തൊട്ടടുത്ത വർഷത്തെ ഗോൾഡൻ റൂസ്റ്റർ അവാർഡിലേക്ക് പന്ത്രണ്ട് കാറ്റഗറികളിൽ മത്സരിക്കാനും ചിത്രം യോഗ്യത നേടിയിരുന്നു. ചൈനീസ് ഓസ്‌കർ എന്നറിയപ്പെടുന്ന ഈ അവാർഡിനായി മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ഇത്.

അതേ സമയം തമിഴ്‌നാട്ടിൽ ചിത്രത്തിന് നിരോധനം തുടരുമ്പോഴും പത്താം വാർഷികാഘോഷത്തിന്റെ ഈ വേളയിൽ വാരാന്ത്യങ്ങളിലെ വെബിനാറുകളിലൂടെ ചിത്രത്തിന്റെ ചിത്രീകരണവേളയിലെ അവിസ്മരണീയാനുഭവങ്ങൾ പുതുക്കുന്ന ജോലിയിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.

Tags: Tamilnadudam 999
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies