കാറിന്റെ മൈലേജ് മാത്രം നോക്കിയാൽ പോര, ഇതും ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി പാളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാറിന്റെ മൈലേജ് മാത്രം നോക്കിയാൽ പോര, ഇതും ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി പാളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 07:38 pm IST
FacebookTwitterWhatsAppTelegram

വാഹനം വാങ്ങുമ്പോൾ നിങ്ങൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്? നിറം, മോഡൽ, എഞ്ചിൻ, മൈലേജ്, അങ്ങനെ ഒരുപാട് കാര്യങ്ങൾ പരിഗണിച്ചായിരിക്കും വാഹനം തിരഞ്ഞെടുക്കുക. കാറുകൾ വാങ്ങുമ്പോൾ മികച്ച സുരക്ഷാ സംവിധാനങ്ങൾ നൽകുന്നവ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. എങ്ങനെ സുരക്ഷിതമായ കാർ തിരഞ്ഞെടുക്കും? അറിയാം ഇന്ത്യയിലെ സുരക്ഷിതമായ കാറുകളെ കുറിച്ച്.

ലോകമെമ്പാടുമുള്ള വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു ആഗോള ഓട്ടോമോട്ടീവ് സുരക്ഷാ നിരീക്ഷണ സമിതിയാണ് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം അഥവാ എൻസിഎപി. 2014 മുതൽ എൻസിഎപി ‘സേഫ് കാർ ഫോർ ഇന്ത്യ’ പ്രോഗ്രാമിലൂടെ രാജ്യത്തെ കാറുകളുടെ സുരക്ഷ സംബന്ധിച്ച ഫീച്ചറുകൾ ശക്തമാക്കി. മികച്ച സുരക്ഷ ഉറപ്പു നൽകുന്ന കാറുകൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ക്രാഷ് ടെസ്റ്റിംഗിന്റെ അടിസ്ഥാനത്തിൽ എൻസിഎപി കാറുകൾ റേറ്റ് ചെയ്യുന്നു.

സുരക്ഷയുടെ കാര്യത്തിൽ ക്രാഷ് ടെസ്റ്റിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ടാറ്റ അടുത്തിടെ പുറത്തിറക്കിയ പഞ്ച് ആണ്. മുതിർന്നവരുടെ സുരക്ഷിതത്വത്തിന് അഞ്ച് സ്റ്റാറും കുട്ടികളുടേതിന് 4 സ്റ്റാറുമാണ് ഇതിന് ലഭിച്ചത്. മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ 17 പോയ്ന്റിൽ 16.45 പോയ്ന്റ് നേടിയാണ് പഞ്ച് ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നിർമിത കാറെന്ന സ്ഥാനം നേടിയത്. കുട്ടികളുടെ സുരക്ഷയിൽ 49 ൽ 40.89 പോയ്ന്റ് നേടി.

അടുത്തതായി സുരക്ഷയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചത് മഹീന്ദ്രയും എക്‌സ് യുവി 300 ആണ്. മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷയിൽ 4 സ്റ്റാർ റേറ്റിംഗും നേടി മഹീന്ദ്ര കാർ മുൻനിരയിൽ തന്നെയുണ്ട്. ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിന്റെ ഏറ്റവും ഉയർന്ന സ്‌കോർ ലഭിച്ചത് മഹീന്ദ്രയുടെ ഈ മോഡലിനാണ്.

ടാറ്റ മോട്ടോഴ്‌സിന്റെ മറ്റൊരു കാറായ ആൾട്രോസ് മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷയിൽ 3 സ്റ്റാർ റേറ്റിംഗും നേടി. മുൻവശത്ത് രണ്ട് എയർബാഗുകൾ ഉള്ള കാറിന്റെ ഘടനയും ഫൂട്ട്വെൽ ഏരിയയും മികച്ചതാണെന്ന് റേറ്റു ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ സുരക്ഷയുടെ കാര്യത്തിൽ മികവ് പുലർത്തുന്ന കാറുകളിൽ ഉൾപ്പെടുന്ന ടാറ്റായുടെ രണ്ടാമത്തെ മോഡലാണിത്.

സുരക്ഷയിൽ 4 സ്റ്റാർ റേറ്റിംഗുള്ള ടാറ്റ നെക്‌സൺ എസ്് യുവി 17ൽ 13.56 സ്‌കോറാണ് നേടിയത്. ഈ വർഷം ക്രാഷ് ടെസ്റ്റിൽ പരീക്ഷിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ നിർമ്മിത കാറാണ് ടാറ്റ നെക്‌സൺ എസ് യുവി.

മുതിർന്നവരുടെ സുരക്ഷയിൽ ഏറ്റവും മികച്ചതായി നിൽകുന്ന ടൊയോട്ടയുടെ മോഡലാണ് എറ്റിയോസ്. മാത്രമല്ല മുൻപിലിരിക്കുന്ന യാത്രക്കാർക്ക് മികച്ച സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. എന്നാൽ ക്രാഷ് ടെസ്റ്റിംഗിൽ കുട്ടികളുടെ സുരക്ഷയ്‌ക്ക് 2 സ്റ്റാർ റേറ്റിംഗ് മാത്രമാണ് വാഹനത്തിന് ലഭിച്ചത്.

മികച്ച നിലവാരമുള്ള ഡബിൾ എയർബാഗുകൾ, ഡ്രൈവർക്കുള്ള എസ്ബിആർ, ഐഎസ്ഒഫിക്‌സ് സീറ്റുകൾ എന്നിവയാണ് മഹീന്ദ്ര മരാസോയുടെ സുരക്ഷാ മുൻകരുതലുകൾ. മഹീന്ദ്ര മാരാസോ മുതിർന്നവരുടെ സുരക്ഷയിൽ 4 സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷയിൽ 2 സ്റ്റാർ റേറ്റിംഗും നേടി.

മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ ഒരേപോലെ റേറ്റിംഗ് നേടിയിരിക്കുകയാണ് മഹീന്ദ്രയുടെ ഥാർ. ക്രാഷ് ടെസ്റ്റിംഗിൽ 17 ൽ 12.52 സ്‌കോർ ചെയ്ത ഥാർ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ 4 സ്റ്റാർ റേറ്റിംഗ് നേടി.

ഈ പട്ടികയിൽ ഉള്ള ഒരേയൊരു മാരുതി സുസുക്കി കാർ ആണ് വിറ്റാര ബ്രെസ്സ. ക്രാഷ് ടെസ്റ്റിംഗിൽ വിറ്റാര ബ്രെസ്സയ്‌ക്ക് 4 സ്റ്റാർ റേറ്റിംഗ് ലഭിച്ചു.

നമ്മളും കുടുംബവും സഞ്ചരിക്കുന്ന വാഹനത്തിൽ കരുത്തുറ്റ സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വാഹനത്തിന്റെ മൂല്യത്തേക്കാൾ മനുഷ്യജീവന് വില കൽപ്പിക്കുന്ന സമൂഹത്തിന് ‘സേഫ് കാർ ഫോർ ഇന്ത്യ’ നടത്തുന്ന പ്രവർത്തനങ്ങൾ സഹായകരമാകും എന്നകാര്യത്തിൽ സംശയമില്ല.

Tags: nexonmahindraCrash Testmaruti suzukigncapTata Punch
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies