ലോകത്തെ ഞെട്ടിക്കുന്നു ഈ ചക്രവാതച്ചുഴി; അറിയാം പ്രകൃതിയുടെ ഈ അപകടകരമായ പ്രതിഭാസത്തെ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകത്തെ ഞെട്ടിക്കുന്നു ഈ ചക്രവാതച്ചുഴി; അറിയാം പ്രകൃതിയുടെ ഈ അപകടകരമായ പ്രതിഭാസത്തെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 07:46 pm IST
FacebookTwitterWhatsAppTelegram

മഴയുണ്ടാകുമ്പോഴെല്ലാം നാം പറഞ്ഞുകേൾക്കുന്നതാണ് ന്യൂനമർദ്ദം. ഇപ്പോൾ ന്യൂനമർദ്ദത്തോട് ചേർന്ന് കേൾക്കുകയാണ് ചക്രവാതച്ചുഴി എന്ന വാക്കും. എന്താണ് ഈ രണ്ട് പ്രതിഭാസങ്ങളും എന്ന് അറിയാൻ എല്ലാവർക്കും കൗതുകമുണ്ടാകും. അറിയാം കാലാവസ്ഥ വ്യതിയാനങ്ങളെ സ്വാധീനിക്കുന്ന ന്യൂന മർദ്ദത്തെകുറിച്ചും ചക്രവാതച്ചുഴിയെകുറിച്ചും.

ന്യൂനമർദ്ദം രൂപപ്പെടുന്നതിനു മുൻപുള്ള കാറ്റിന്റെ കറക്കമാണ് ചക്രവാതച്ചുഴി അഥവാ സൈക്ലോണിക് സർക്കുലേഷൻ. ന്യൂനമർദ്ദവും ഒരർഥത്തിൽ കാറ്റിന്റെ കറക്കം തന്നെയാണ്. എന്നാൽ കാറ്റിന്റെ ശക്തികുറഞ്ഞ കറക്കമാണ് ചക്രവാതച്ചുഴി. മർദ്ദവ്യതിയാനം കാരണം ചാക്രിക രീതിയിൽ കാറ്റു കറങ്ങുന്നതാണ് ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്.

അന്തരീക്ഷത്തിൽ വിവിധ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് മർദ്ദവ്യത്യാസം മൂലം ചക്രംപോലെ കറങ്ങും. ഘടികാരദിശയിലും എതിർഘടികാരദിശയിലും ഈ കറക്കം ഉണ്ടാകും. ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിൽ ഇത് ഘടികാര ദിശയിലും ഉത്തരാർധത്തിൽ ഇത് എതിർ ഘടികാാര ദിശയിലും ആണ് ഉണ്ടാകുക. ഭൂമിയുടെ കറക്കം കൊണ്ടുണ്ടാകുന്ന കൊറിയോലിസ് ബലമാണ് അർധഗോളങ്ങളിൽ ഇത്തരത്തിൽ വിപരീത ദിശകളിൽ ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്.

ചക്രവാതച്ചുഴി ശക്തിപ്പെട്ടാൽ ന്യൂനമർദ്ദമാകുമെങ്കിലും എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദ്ദമാകണം എന്നില്ല. ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുകയും അത് പിന്നീട് ഡിപ്രഷൻ അഥവാ തീവ്രന്യൂനമർദ്ദമാകുകയും തുടർന്ന് ഡീപ് ഡിപ്രഷൻ അഥവാ അതിതീവ്രന്യൂനമർദ്ദമാകുകയും ചെയ്താൽ മാത്രമേ ചുഴലിക്കാറ്റായി മാറുകയുള്ളു.

എന്നാൽ എന്താണ് ഈ ന്യൂനമർദ്ദം? കുറഞ്ഞ മർദ്ദമുള്ള സ്ഥലമാണ് ന്യൂനമർദ്ദം എന്ന് അറിയപ്പെടുന്നത്. സമുദ്രനിരപ്പിനോട് ചേർന്ന ഈർപ്പമുള്ള വായു ചൂടുപിടിച്ച് പെട്ടെന്ന് മുകളിലേയ്‌ക്കുയരുന്നതിന്റെ ഫലമായി നിരപ്പിനോട് ചേർന്ന താഴെയുള്ള വായുവിന്റെ അളവ് ആനുപാതികമായി കുറയുന്നു. ചൂടുള്ള വായു മുകളിലേയ്‌ക്ക് ഉയരുന്നതോടെ താഴെ കുറഞ്ഞ മർദ്ദമുള്ള ഒരു സ്ഥലം അഥവാ ന്യൂനമർദ്ദം രൂപപ്പെടുന്നു.

ഇതോടെ ചുറ്റുമുള്ള താരതമ്യേന മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്നുള്ള വായു മർദ്ദം കുറയുന്ന ഭാഗത്തേയ്‌ക്ക് വന്ന് നിറയും. ഈ പുതിയ വായുവും കടലുമായുള്ള സമ്പർക്കത്തിൽ ഈർപ്പം വർദ്ധിക്കുകയും വീണ്ടും ചൂടുകൂടി മുകളിലേയ്‌ക്ക് ഉയരുകയും ചെയ്യുന്നു. ഇങ്ങനെ ചൂടുകൂടി മുകളിലേയ്‌ക്ക് ഉയരുന്ന ഈർപ്പമുള്ള വായു പിന്നീട് തണുത്ത് വലിയ മേഘങ്ങളായി മാറുന്നു.

വായുവിന്റെ ചലനം കാരണം ന്യൂനമർദ്ദമേഖലയിലേയ്‌ക്ക് കാറ്റ് വീശുകയും മേഘങ്ങൾ മുകളിലേയ്‌ക്ക് ഉയരുകയും ചെയ്യുന്ന പ്രവൃത്തി തുടർന്നു കൊണ്ടിരിക്കും. ഈ പ്രവൃത്തി കൂടുതൽ നേരം തുടർന്നാൽ ചുഴലിക്കാറ്റായി രൂപാന്തരപ്പെടും. ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ സമീപ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുന്നു. ന്യൂനമർദ്ദത്തിന്റെ ശക്തിയനുസരിച്ച് അതേറിയും കുറഞ്ഞും ഇരിക്കും. ലോകത്തിന്റെ പല ഭാഗത്തും ലക്ഷകണക്കിന് വർഷങ്ങളായി നടക്കുന്ന പ്രതിഭാസമാണിത്.

അടുത്ത കാലത്തായി കേരളത്തിൽ കാലം തെറ്റി പെയ്യുന്ന മഴ തകർത്താടുകയാണ്. കുട്ടിക്കാലം മുതൽ പഠിച്ചും മുതിർന്നവർ പറഞ്ഞ് തന്നതും അനുസരിച്ച് ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന കാലമാണ് മഴക്കാലം അഥവാ മൺസൂൺ സീസൺ. എന്നാൽ ഇന്ന് സ്ഥിതി മാറി. ഒക്ടോബർ മാസത്തിലും മഴ താണ്ഡവാടുകയാണ്. ഒക്ടോബറിൽ മഴ സാധാരണമാണ്. തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുകയും വടക്കുകിഴക്കൻ മൺസൂണിന് വഴിയൊരുക്കുകയും ചെയ്യുന്ന ഈ മാസത്തെ പരിവർത്തനത്തിനുള്ള മാസമായി കണക്കാക്കുന്നതിനാൽ, പ്രധാനമായും ദക്ഷിണ ഉപദ്വീപിലെ ഇന്ത്യയെ വലിയ തോതിൽ ഇത് ബാധിക്കാറുണ്ട്. പക്ഷെ ഇപ്പോൾ നിർത്താതെ പെയ്യുന്ന മഴ, മൺസൂൺ പിൻവാങ്ങൽ കൊണ്ട് സംഭവിക്കുന്നതല്ല. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കാരണം വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ വികസിച്ച ഒരു സവിശേഷ കാലാവസ്ഥ പ്രതിഭാസമാണ് ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന ദുരിതത്തിന് പിന്നിലെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.

മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ഓരോ ദുഷ്പ്രവൃത്തിക്കും ഭൂമി പകരം ചോദിക്കുക തന്നെ ചെയ്യും. അത്തരത്തിൽ കാലം തെറ്റി പെയ്യുന്ന മഴ എന്തിന്റെ സൂചനയാണ്?

Tags: heavy rain
ShareTweetSendShare

More News from this section

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസ്‌: മുഖ്യപ്രതി പി അക്‌ബർ അലി പിടിയിൽ

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

Latest News

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കെ എസ് ഇ ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരന്റെ ജഡം വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ കണ്ടെത്തി

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies