പാക് താലിബാനേയും ബലൂച് തീവ്രവാദികളേയും അഫ്ഗാനിൽ വളരാൻ അനുവദിക്കില്ല; പാകിസ്താനോട് നിലപാട് വ്യക്തമാക്കി താലിബാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് താലിബാനേയും ബലൂച് തീവ്രവാദികളേയും അഫ്ഗാനിൽ വളരാൻ അനുവദിക്കില്ല; പാകിസ്താനോട് നിലപാട് വ്യക്തമാക്കി താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 07:36 am IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്താന്റെ മണ്ണിൽ പാകിസ്താൻ ഭീകര സംഘടനകളായ തെഹ്‌രിക്-ഇ-താലിബാനേയും(ടിടിപി) ബലോചിസ്താൻ ലിബറേഷൻ ആർമിയേയും(ബിഎൽഎ) വളരാൻ അനുവദിക്കില്ലെന്ന് താലിബാൻ. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും പാക് ചാരസംഘടനയായ ഐഎസ്‌ഐ മേധാവി ലഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദും കഴിഞ്ഞ ദിവസം കാബൂളിൽ താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താലിബാൻ ഭരണകൂടത്തിന്റെ ഇടക്കാല പ്രധാനമന്ത്രിയായ മുല്ല മുഹമ്മദ് ഹസൻ അഖുന്ദുമായി നടത്തിയ ചർച്ചയിലാണ് താലിബാൻ പാകിസ്താനോട് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്താനിൽ സമാധാനം നിലനിർത്തുമെന്നും മുല്ല മുഹമ്മദ് ഹസൻ അഖുന്ദ് വ്യക്തമാക്കി.

അഫ്ഗാൻ മണ്ണിൽ നിന്ന് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ടിടിപിയെയും ബിഎൽഎയെയും അനുവദിക്കില്ല. രണ്ട് സംഘടനകളും പാകിസ്ഥാനിലും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളാണ്. ഈ വർഷം മാത്രം പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ, ബലൂചിസ്ഥാൻ മേഖലകളിൽ ടിടിപിയും ബിഎൽഎയും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. സുരക്ഷാ സേനയെയും മതപരമായ ആഘോഷങ്ങളേയും ഇവർ ലക്ഷ്യം വയ്‌ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അഫ്ഗാന്റെ മണ്ണിലും അവരെ വളരാൻ അനുവദിക്കില്ലെന്നും താലിബാൻ നേതാക്കൾ പറഞ്ഞു.

രാജ്യത്തിനകത്തുള്ള ഭീകര പ്രവർത്തനങ്ങൾ തടയുന്നതിലൂടെ മറ്റ് രാജ്യങ്ങളുടെ വിശ്വാസം നേടിയെടുക്കണമെന്ന് താലിബാൻ ഭരണകൂടത്തോട് നിർദ്ദേശിച്ചതായി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. അഫ്ഗാനിസ്താനിൽ ഐഎസ് ഭീകരത ശക്തി പ്രാപിക്കുന്നതിലും നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാനിസ്താന് 500 കോടിയുടെ സഹായം നൽകുമെന്നും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്നും പാകിസ്താൻ നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി അഫ്ഗാനിസ്താനിൽ നിന്ന് പഴങ്ങളും പച്ചക്കറികളും നികുതിയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുവദിക്കുമെന്നും ഖുറേഷി പറഞ്ഞിട്ടുണ്ട്.

 

Tags: pak-taliban
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies