ബ്രീട്ടീഷ് പടയ്‌ക്കെതിരെ അശ്വാരൂഡയായി വാളേന്തി പോരാടിയ ധീര വനിത - റാണി ചെന്നമ്മ | വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രീട്ടീഷ് പടയ്‌ക്കെതിരെ അശ്വാരൂഡയായി വാളേന്തി പോരാടിയ ധീര വനിത – റാണി ചെന്നമ്മ | വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 08:03 pm IST
FacebookTwitterWhatsAppTelegram

തോക്കും പീരങ്കിയുമായെത്തിയ ബ്രീട്ടീഷ് പടയ്‌ക്കെതിരെ അശ്വാരൂഡയായി വാളേന്തി പോരാടിയ ധീര വനിത. ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടത്തിലെ ജ്വലിക്കുന്ന നക്ഷത്രമായ റാണി ചെന്നമ്മ. വൈദേശിക അധിനിവേശത്തിനെതിരെ പടനയിച്ച റാണി ചെന്നമ്മയുടെ 243 -ാം ജന്മവാർഷികം ആഘോഷിച്ച് രാജ്യം വീര സ്മരണ പുതുക്കുകയാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ റാണി ചെന്നമ്മയുടെ നേതൃത്വത്തിൽ നടത്തിയത് ചരിത്രത്തിൽ സമാനതകളില്ലാത്ത പോരാട്ടം. ഇന്നും ഇന്ത്യക്കാർക്ക് റാണി ചെന്നമ്മ ധൈര്യത്തിന്റെയും വിട്ടുവീഴ്ചയില്ലായ്മയുടെയും സ്വാതന്ത്ര്യസമരത്തിന്റെയും പ്രതീകം തന്നെ.

കർണാടകയിലെ ബെൽഗാം ജില്ലയിലെ ഒരു ഗ്രാമത്തിൽ 1778 ഒക്ടോബർ 23 -നാണ് റാണി ചെന്നമ്മ ജനിച്ചത്. കുതിരസവാരിയും ആയോധനകലയുമെല്ലാം ചെറുപ്പത്തിൽ തന്നെ പരിശീലിച്ചു. പതിനഞ്ചാമത്തെ വയസ്സിൽ കിത്തൂറിലെ രാജാവായിരുന്ന മല്ലസർജ്ജ ദേശായി റാണി ചെന്നമ്മയുടെ വിവാഹം കഴിക്കുകയും അവർക്കൊരു മകൻ ജനിക്കുകയും ചെയ്തു. 1816 -ൽ മല്ലസർജ്ജയും ഏതാനും വർഷങ്ങൾക്കുശേഷം ഏക മകനും അവിചാരിതമായി മരണപ്പെട്ടു.

അനന്തരാവകാശികളില്ലാതായതോടെ ശിവലിംഗപ്പ എന്ന കുട്ടിയെ റാണി ദത്തെടുത്ത് രാജ്യ ഭരണം ഏൽപ്പിച്ചു. എന്നാൽ റാണി ചെന്നമ്മയുടെ നടപടി ബ്രിട്ടീഷ് ഭരണകൂടം അംഗീകരിച്ചില്ല. നാട്ടുരാജ്യങ്ങളിലെ രാജാവോ, ഭരണാധികാരിയോ മരിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്താൽ ആ രാജ്യം ഡോക്ട്രിൻ ലാപ്‌സ് എന്ന നിയമ പ്രകാരം ബ്രിട്ടന്റെ നേരിട്ടുള്ള അധികാര പരിധിയിക്കുള്ളിലാകുമെന്നാണ് ചട്ടം. അതിനാൽ റാണ് ചെന്നമ്മയുടെ ദത്തെടുക്കൽ അസാധുവാണെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിക്കുകയും കിത്തൂർ ആക്രമിക്കാൻ തീരുമാനിക്കുകയും ചെയ്തു.

യുദ്ധപ്രഖ്യാപനത്തിന് മുമ്പ് നടന്ന സന്ധി സംഭാഷണങ്ങളിൽ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഒരു ആവശ്യവും അംഗീകരിക്കാൻ ആത്മാഭിമാനിയായ റാണി ചെന്നമ്മ തയ്യാറായില്ല. അധിനിവേശ ശക്തികൾക്കെതിരെ പോരാടാൻ തന്നെയായിരുന്ന ആ ധീരവനിതയുടെ തീരുമാനം. സർവ്വസന്നാഹങ്ങളുമായി 1824 ഒക്ടോബർ 21 -ന് ബ്രിട്ടീഷ് സേന കിത്തൂർ അക്രമിച്ചു. 20,000 ആളുകളും 400 തോക്കുകളുമായിട്ടായിരുന്നു ബ്രിട്ടീഷ് പട കിത്തൂർ പിടിച്ചെടുക്കാൻ ചെന്നത്.

വിലപിടിപ്പുള്ള വജ്രവും രത്‌നങ്ങളുമെല്ലാം കൊള്ളയടിച്ചതോടെ സാമ്പത്തികമായി തകർന്നെങ്കിലും യുദ്ധത്തിന്റെ ഒന്നാം ഘട്ടത്തിൽ വിജയം ചെന്നമ്മയുടെ ഭാഗത്തായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിന് കനത്ത നാശനഷ്ടടങ്ങളുണ്ടാക്കാനും അവരുടെ രണ്ട് പ്രധാനപ്പെട്ട സൈനിക ഓഫീസർമാരെ ബന്ദികളാക്കാനും റാണി ചെന്നമ്മയ്‌ക്ക് സാധിച്ചു. ബ്രിട്ടീഷ് ഓഫീസർമാരെ മോചിപ്പിക്കാൻ രണ്ട് ഉപാധികളാണ് ചെന്നമ്മ മുന്നോട്ട് വെയ്ച്ചത്. യുദ്ധത്തിൽനിന്ന് ബ്രിട്ടീഷുകാർ പിന്മാറണമെന്നും ദത്തുപുത്രനെ രാജ്യം ഭരിക്കാൻ അനുവദിക്കണം എന്നുമുള്ള റാണിയുടെ ആവശ്യങ്ങൾ അംഗീകരിപ്പെട്ടു.

സൈനിക ഓഫീസർമാർ മോചിതരായതോടെ കിത്തൂരിനെ വീണ്ടും ബ്രിട്ടീഷ് സൈന്യം ആക്രമിച്ചു. കർണാടകയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഒരു സ്ത്രീയോട് തോറ്റതിന്റെ അപമാനം അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. നേരിട്ടുള്ള പോരാട്ടത്തിലൂടെ റാണി ചെന്നമ്മയെ കീഴ്‌പ്പെടുത്താൻ സാധിക്കില്ലെന്ന് മനസിലാക്കിയ ബ്രിട്ടീഷുകാർ ഒടുവിൽ ചതി പ്രയോഗത്തിലൂടെ ലക്ഷ്യം നിറവേറ്റി.

ബ്രിട്ടീഷുകാർ ബെയിഹങ്കൽ കോട്ടയിൽ തടവിലിട്ട റാണി ചെന്നമ്മ അവിടെ കിടന്നു തന്നെ മരണപ്പെടുകയായിരുന്നു. ബെയിഹൊങ്കൽ താലൂക്കിൽ തന്നെയാണ് ചെന്നമ്മയെ സംസ്‌കരിച്ചത്. ധീരദേശാഭിമാനിയുടെ സ്മരണയ്‌ക്കായി കർണ്ണാടക സർക്കാർ പാർക്ക് നിർമ്മിച്ചിരിക്കുകയാണ്. റാണി ലക്ഷ്മിഭായിക്ക് മുമ്പ് ബ്രിട്ടീഷുകാർക്കെതിരെ വാളെടുത്ത് പോരാട്ടത്തിനിറങ്ങിയ റാണി ചെന്നമ്മയുടെ ജീവിതം ഏതൊരു രാജ്യസ്‌നേഹിയെയും പ്രചോദിപ്പിക്കുമെന്നതിൽ സംശയമില്ല.

Tags: Indian Freedom fightersBritish IndiaIndian Freedom Fightrani chennammakittoor rani chennammaBritish East India Company
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies