മുംബൈ ലഹരിക്കേസിൽ ട്വിസ്റ്റ്; ഷാരൂഖ് ഖാനിൽ നിന്ന് 18 കോടി തട്ടാനുള്ള ശ്രമങ്ങൾ നടന്നു; സമീർ വാങ്കഡെയ്ക്കും പങ്കെന്ന് ആരോപണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈ ലഹരിക്കേസിൽ ട്വിസ്റ്റ്; ഷാരൂഖ് ഖാനിൽ നിന്ന് 18 കോടി തട്ടാനുള്ള ശ്രമങ്ങൾ നടന്നു; സമീർ വാങ്കഡെയ്‌ക്കും പങ്കെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2021, 03:17 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ വൻ ട്വിസ്റ്റ്. ഷാറൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്ക് ഇതിൽ പങ്കുണ്ടെന്നും കേസിലെ സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചു. കേസിലെ മറ്റൊരു സാക്ഷിയായ ഗോസാവിക്കും ഇതിൽ പങ്കുണ്ടെന്നാണ് ആരോപണം. ഇവർക്കിടയിൽ 18 കോടിയുടെ കൈക്കൂലി ഇടപാട് നടന്ന കാര്യവും തനിക്ക് അറിയാമെന്ന് പ്രഭാകർ സെയ്ൽ പറഞ്ഞു.

കേസിൽ സാക്ഷിപ്പട്ടികയിലുളള ഗോസാവിയുടെ ബോഡിഗാർഡാണ് പ്രഭാകർ സെയ്ൽ. ആഡംബര കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ല. എന്നാൽ എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി. എൻസിബി ഓഫീസിനകത്ത് വച്ച് കിരൺ ഗോസാവിയെന്ന തന്റെ ബോസ് അധികാരത്തോടെയാണ് പെരുമാറിയിരുന്നത്. ആര്യൻ ഖാനെ കൊണ്ട് ആരെയൊക്കെയോ ഫോണിൽ വിളിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പങ്കുവെച്ചിട്ടുണ്ട്.

ആര്യൻ ഖാന്റെ അറസ്റ്റിന് പിറ്റേന്ന് ഗോസാവി ഷാറൂഖ് ഖാന്റെ മാനേജരെ കാണാൻ പോയിരുന്നു. യാത്രയ്‌ക്കിടെ കാറിൽ വെച്ച് സാം ഡിസൂസയെന്ന ഒരാളുമായി ലഭിക്കാൻ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടുവെന്ന് പ്രഭാകർ പറയുന്നു. 25 കോടി ചോദിക്കാമെന്നും 18 കോടി കിട്ടുമെന്നുമാണ് ഇവർ പറഞ്ഞത്. അതിൽ 8 കോടി സമീർ വാങ്കഡെയ്‌ക്ക് കൊടുക്കാമെന്നും സംസാരമുണ്ടായി. പിന്നീട് സാം ഡിസൂസയ്‌ക്ക് ഗോസാവി തന്ന 38 ലക്ഷം രൂപ കൊടുത്തുവെന്നും പ്രഭാകർ പറഞ്ഞു.

ഇയാൾ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എൻസിബിക്കെതിരായ വെളിപ്പെടുത്തലുകൾ. സമീർ വാങ്കഡെയിൽ നിന്ന് തന്റെ ജീവനും ഭീഷണിയുണ്ടെന്നാണ് പ്രഭാകർ പറയുന്നത്. ആഡംബര കപ്പലിൽ റെയ്ഡ് നടന്ന ദിവസം നാടകീയ രംഗങ്ങൾക്കാണ് താൻ സാക്ഷ്യംവഹിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

അതേസമയം ഇത്തരം ആരോപണങ്ങൾ എൻസിബി തള്ളി. കേസ് ഒത്തുതീർക്കാൻ പണം കൈമാറിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് പ്രതികൾ ജയിലിൽ കിടക്കുന്നത് എന്നും ഇത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും എൻസിബി ഉദ്യോഗസ്ഥർ പ്രതികരിച്ചു. അന്വേഷണ ഏജൻസിയുടെ പ്രതിച്ഛായ മങ്ങിപ്പിക്കാനുളള ശ്രമങ്ങളാണ് ഇത്. സംഭവത്തിൽ വിശദമായ മറുപടി ഉടൻ നൽകുമെന്നും സമീർ വാങ്കഡെ പറഞ്ഞു.

Tags: aryan khan arrestmumbai drug casesameer wankhade
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies