കശ്മീർ വിട്ടു പോകാതിരുന്ന 24 കശ്മീരി പണ്ഡിറ്റുകളെ നിഷ്കരുണം കൊലപ്പെടുത്തിയ സിയാ മുസ്തഫ ; ഇന്ത്യൻ സൈന്യം കൊന്നുതള്ളിയ കൊടും ഭീകരൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ വിട്ടു പോകാതിരുന്ന 24 കശ്മീരി പണ്ഡിറ്റുകളെ നിഷ്കരുണം കൊലപ്പെടുത്തിയ സിയാ മുസ്തഫ ; ഇന്ത്യൻ സൈന്യം കൊന്നുതള്ളിയ കൊടും ഭീകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2021, 06:20 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന ആക്രമണങ്ങൾക്ക് ശേഷം സുരക്ഷാനില മെച്ചപ്പെടുന്ന സമയത്താണ് കശ്മീരിൽ നദിമാർഗ് കൂട്ടക്കൊല നടക്കുന്നത് . കശ്മീർ വിട്ടു പോകാൻ തയ്യാറാകാതിരുന്ന പണ്ഡിറ്റുകളെയാണ് അന്ന് ഭീകരർ നിഷ്കരുണം കൊലപ്പെടുത്തിയത് . അതിന്റെ പിന്നിൽ പ്രവർത്തിച്ച സൂത്രധാരൻ, കൊടും ഭീകരൻ സിയാ മുസ്തഫയാണ് ഇന്ന് ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് .

കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സിയ മുസ്തഫയെ സൈന്യം പിടികൂടിയത്. ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിനായാണ് ഇയാളെ പ്രദേശത്തേയ്‌ക്ക് എത്തിച്ചത്. ബട്ട ദുര്യനിലെത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഈ ഏറ്റുമുട്ടലിലാണ് സിയാ മുസ്തഫ കൊല്ലപ്പെട്ടത് .

കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2003 ൽ സിയാ മുസ്തഫയെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുൽവാമ ജില്ലയിലെ നദിമാർഗ് ഗ്രാമത്തിലെ വീടുകളിൽ താമസിച്ചിരുന്ന 24 കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ സമയത്ത് ലഷ്കർ ഇ ത്വയ്ബയുടെ പ്രധാന ഏജന്റായിരുന്നു സിയാ മുസ്തഫ .

കശ്മീരികളെ കൂട്ടക്കൊല നടത്താൻ പാകിസ്താനിലെ ലഷ്‌കർ നേതൃത്വം തന്നോട് ആവശ്യപ്പെട്ടതായി മുസ്തഫ അന്ന് പോലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.

1990 -ൽ കശ്മീരികൾ പണ്ഡിറ്റുകൾ പലായനം ചെയ്യുന്ന സമയത്ത് നദിമാർഗിലെ മിക്ക പണ്ഡിറ്റുകളും സ്വന്തം വീട് വിട്ട് പോയിരുന്നു . എങ്കിലും 50 പേർ അവിടെ തന്നെ തുടരാൻ തീരുമാനിച്ചു. എന്നാൽ മാർച്ച് 23 ന്, സൈനിക വേഷം ധരിച്ചെത്തിയ ഭീകരർ 11 പുരുഷന്മാരെയും 11 സ്ത്രീകളെയും രണ്ട് കുട്ടികളെയും വീടിന് പുറത്ത് നിരത്തി നിർത്തി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു . ഈ സംഭവത്തിനു ശേഷമാണ് താഴ്വരയിൽ നിന്ന് അവശേഷിച്ചിരുന്ന പണ്ഡിറ്റുകളും പലായനം ചെയ്തത് .

Tags: Jammu Kashmirpoonch encounter
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies