തിരുവനന്തപുരം: ട്രാഫിക് നിയമം ലംഘിക്കുന്ന മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ വീഡിയോ പുറത്ത്. റെഡ് സിഗ്നൽ വകവയ്ക്കാതെ മന്ത്രിയുടെ വാഹനം മുന്നോട്ട് പോകുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനങ്ങളുമായി ജനങ്ങൾ മുന്നോട്ടു വന്നു.
മന്ത്രിയ്ക്ക് നിയമം ബാധികമല്ലേ എന്നാണ് പലരും ചോദിക്കുന്നത്. സംഭവത്തിൽ കെ കൃഷ്ണൻകുട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. മന്ത്രിയായാലും ട്രാഫിക് നിയമം ലംഘിച്ചാൽ ശിക്ഷ നൽകണം എന്നാണ് പൊതുജനം അഭിപ്രായപ്പെടുന്നത്. സാധാരണക്കാരനു വേണ്ടി മാത്രമാണോ ഇവിടുത്തെ നിയമങ്ങൾ എന്നു വിമർശനം ഉയരുന്നു.
Comments