വിഷയം പന്നിയായതുകൊണ്ട് ഭക്ഷണ സ്വാതന്ത്ര്യസമരസേനാനികൾ പ്രതികരിക്കില്ല; നോൻ ഹലാൽ ഹോട്ടൽ സംരംഭകയ്ക്ക് നേരായ മതമൗലികവാദികളുടെ ആക്രമണം താലിബാൻ കടന്നുവരവിന്റെ സന്ദേശം; കെ സുരേന്ദ്രൻ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഷയം പന്നിയായതുകൊണ്ട് ഭക്ഷണ സ്വാതന്ത്ര്യസമരസേനാനികൾ പ്രതികരിക്കില്ല; നോൻ ഹലാൽ ഹോട്ടൽ സംരംഭകയ്‌ക്ക് നേരായ മതമൗലികവാദികളുടെ ആക്രമണം താലിബാൻ കടന്നുവരവിന്റെ സന്ദേശം; കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 05:40 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : നോൻ ഹലാൽ ഹോട്ടൽ സംരംഭക തുഷാര അജിത്തിന് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് കേരളത്തിലേക്ക് താലിബാൻ കടന്നുവരുന്നുവെന്ന സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

തുഷാരാ അജിത്തിനെതിരെ നടന്ന അക്രമം ഒരു സൂചനയും സന്ദേശവുമാണ്. താലിബാൻ കടന്നുവരുന്ന പല വഴികളിൽ ഒന്നു മാത്രമാണിത്. ഒരു പരിഷ്‌കൃതസമൂഹത്തിനും അംഗീകരിക്കാൻ കഴിയാത്ത പ്രാകൃത നടപടി. ‘ഭക്ഷണ സ്വാതന്ത്ര്യസമരസേനാനികൾ’ ഒന്നുംതന്നെ വിഷയം പന്നിയായതുകൊണ്ട് മിണ്ടുമെന്ന പ്രതീക്ഷയില്ല- സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് കാക്കനാട് ഇൻഫോ പാർക്കിന് സമീപം ഹോട്ടൽ ആരംഭിക്കാനായി എത്തിയ തുഷാര അജിത്തിനെ മതമൗലികവാദികൾ ആക്രമിച്ചത്. ഹോട്ടലിന് മുൻപിൽ നിൽക്കുകയായിരുന്ന തുഷാരയെ അവിടേക്കെത്തിയ യുവാക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ തുഷാര ആശുപത്രിയിൽ ചികിത്സയിലാണ്. നന്ദൂസ് കിച്ചൺ എന്ന പേരിലായിരുന്നു ഹോട്ടൽ തുടങ്ങാനിരുന്നത്.

മതമൗലികവാദികളിൽ നിന്നും ആക്രമണം നേരിട്ട വിവരം ഫേസ്ബുക്ക് ലൈവിലൂടെയാണ് തുഷാര പുറം ലോകത്തെ അറിയിച്ചത്. സമീപമുള്ള ചില കടക്കാരാണ് ആക്രമണത്തിന് പിന്നിൽ എന്ന് തുഷാര പറയുന്നു. പാലാരിവട്ടത്തെ പോലെ നോ ഹലാൽ ബോർഡ് ഇവിടെ വെയ്‌ക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ഒരാഴ്ചയായി തനിക്ക് നേരെ ഭീഷണിയും പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതിന് പുറമേ പന്നി വിഭവങ്ങൾ വിളമ്പാൻ പാടില്ലെന്നും ഭീഷണിയുണ്ടായി. ഇത് രണ്ടുമാണ് ആക്രമണത്തിന് കാരണമായതെന്നും തുഷാര വ്യക്തമാക്കുന്നു.

സംഭവത്തിൽ അക്രമികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇരു വിഭാഗങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നത്തിൽ ഇൻഫോപാർക്ക് പോലിസിന്റെ മദ്ധ്യസ്ഥതയിൽ ചർച്ച നടത്താനിരിക്കെയാണ് അക്രമണം

Tags: AttackK SURENDTANthushara ajithnon halal
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies