ബംഗ്ലാദേശിലെ ഹൈന്ദവ വേട്ടയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി ബ്രിട്ടനിലെ ഹിന്ദു സംഘടനകൾ; ആക്രമണത്തെ അപലപിക്കാൻ ബോറിസ് ജോൺസനോട് അഭ്യർത്ഥന
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News India

ബംഗ്ലാദേശിലെ ഹൈന്ദവ വേട്ടയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി ബ്രിട്ടനിലെ ഹിന്ദു സംഘടനകൾ; ആക്രമണത്തെ അപലപിക്കാൻ ബോറിസ് ജോൺസനോട് അഭ്യർത്ഥന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2021, 07:37 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: _ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുകൾക്കെതിരായ അക്രമത്തിന് ഇരയായവർക്ക് നീതി ലഭിക്കണമെന്ന് അഭ്യർത്ഥിച്ച് യുകെയിലെ ഹിന്ദു സംഘടനകൾ പ്രധാനമന്ത്രി ബോറിസ് ജോൺസണ് കത്തയച്ചു. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് എന്നിവർക്കും കത്തയച്ചു. ബംഗാളി ഹിന്ദു ആദർശ സംഘ (ബിഎച്ച്എഎസ്), ഹിന്ദു കൗൺസിൽ, ഇൻസൈറ്റ് യുകെ തുടങ്ങിയ സംഘടികളുടെ നേതൃത്വത്തിൽ ശനിയാഴ്ച ലണ്ടൻ, ബിർമിംഗ്ഹാം, എഡിൻബർഗ് എന്നിവിടങ്ങളിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനു പുറത്ത് പ്രതിഷേധം നടത്തിയിരുന്നു.

ഈ മാസമാദ്യം ദുർഗാപൂജയ്‌ക്കും നവരാത്രിക്കുമിടയിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് റാലി നടത്തിയതെന്ന് സംഘാടകർ പറഞ്ഞു. ലണ്ടനിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ സൈദ മുന തസ്‌നീമിന് കത്തും നൽകി.

ബംഗ്ലാദേശിൽ ഇടപെടാനും ഹിന്ദു ന്യൂനപക്ഷത്തെ സംരക്ഷിക്കാനും അവരുടെ മനുഷ്യാവകാശങ്ങൾ ഉറപ്പാക്കാനും ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബോറിസ് ജോൺസണും പട്ടേലും ട്രൂസും ഉൾപ്പെടെയുള്ള യുകെ ക്യാബിനറ്റ് മന്ത്രിമാർക്കും സമാനമായ കത്തുകൾ ഇപ്പോൾ അയച്ചിട്ടുണ്ട്. ഈ അക്രമപ്രവർത്തനങ്ങളെ അപലപിക്കാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ നിന്ന് ഉറപ്പ് തേടാനും സംഘടനകൾ യുകെ സർക്കാരിനോട് ആവശ്യപ്പെട്ടു.

ബംഗ്ലാദേശിലെ 315 ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. ഒക്ടോബർ 20 വരെ ഏകദേശം 1,500 ഹിന്ദു വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു. ബംഗ്ലാദേശ് അക്രമത്തിനിടെ മരിച്ചവരോടും പീഡിപ്പിക്കപ്പെട്ടവരോടും സഹതാപവും ദുഃഖവും പ്രതിഷേധക്കാർ പ്രകടപ്പിച്ചു.

ദീർഘകാലാടിസ്ഥാനത്തിലുള്ള ഹിന്ദു സംരക്ഷണം, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക, അക്രമത്തിന് കുറ്റവാളികളെ ശിക്ഷിക്കുക, കേടുപാടുകൾ സംഭവിച്ച ക്ഷേത്രങ്ങൾ പുനർനിർമിക്കുക, കൊള്ളയടിക്കപ്പെടുകയും കത്തിക്കുകയും ചെയ്ത ഹിന്ദുക്കളുടെ കടകളും വീടുകളും പുനഃസ്ഥാപിക്കുക എന്നിവയാണ് ബംഗ്ലാദേശ് സർക്കാരിനോടുള്ള അഭ്യർത്ഥന. ബ്രിട്ടീഷ് പ്രധാനമന്ത്രി പിഎം ജോൺസണിന് അയച്ച കത്ത് ബിഎച്ച്എഎസ് ട്വിറ്ററിൽ പ്രസിദ്ധീകരിച്ചു.

‘ബംഗ്ലാദേശിൽ നിരപരാധികളായ ഹിന്ദുക്കളെ കൊല്ലുന്നത് തടയാൻ യുകെ പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ പിന്തുണച്ചതിന് ബ്രിട്ടീഷ് ഹിന്ദു വിഭാഗത്തിലെ 150ലധികം സംഘടനകൾക്ക് ഞങ്ങൾ നന്ദി പറയുന്നു.’ ഒക്ടോബർ 13 മുതൽ, ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്കിടെ മതനിന്ദാപരമായ ഒരു ട്വീറ്റ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ, ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു. ഒക്ടോബർ 17ന് രാത്രി ബംഗ്ലാദേശിൽ ജനക്കൂട്ടം 66 ഹിന്ദു വീടുകൾ നശിപ്പിക്കുകയും 20 പേർക്ക് തീയിടുകയും ചെയ്തുവെന്നും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

Tags: Boris Johnsonbangladesh violencebirmingham
Share
Tweet
SendShare

More News from this section

ഇന്ത്യ ‘റിഫൈനിംഗ് സൂപ്പർപവർ’; വെനസ്വേലൻ എണ്ണയിൽ റിലയൻസുമായി ചർച്ചയ്‌ക്ക് അമേരിക്ക, പ്രശംസിച്ച് മാർക്കോ റൂബിയോ

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര സ്ഥിരീകരിച്ച് കെ.സി. വേണുഗോപാൽ; രണ്ടോ മൂന്നോ ദിവസം മാറിനിൽക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദ്യം

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

Latest News

കള്ളനെ പേടിച്ച് അലമാരയ്‌ക്ക് മുകളിൽ ഒളിപ്പിച്ചു; വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണം കവർന്നു

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകൾ, സംസ്ഥാനമാകെ വിദ്യാരംഭച്ചടങ്ങുകൾ

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies