കോട്ടയം: ചങ്ങനാശേരി എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകരുടെ അക്രമം. പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികളെ മാരക ആയുധങ്ങൾ ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ പത്ത് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദുർഗദാസ്, കെവിൻ എന്ന പ്രവർത്തക്കരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു വിദ്യാർഥികളെ ചങ്ങനാശേരി താലുക്ക് ഹോസ്പിറ്റലിൽ പ്രവിശിപ്പിച്ചു.
അക്രമത്തിന് കാരണമായ സംഭവം എന്തെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല.
Comments