പപ്പടം പോലെ പൊടിഞ്ഞ് മാരുതിയുടെ വാഹനം; ക്രാഷ് ടെസ്റ്റിൽ വട്ടപൂജ്യം നേടി പ്രീമിയം ഹാച്ച്ബാക്കായ ബലേനോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പപ്പടം പോലെ പൊടിഞ്ഞ് മാരുതിയുടെ വാഹനം; ക്രാഷ് ടെസ്റ്റിൽ വട്ടപൂജ്യം നേടി പ്രീമിയം ഹാച്ച്ബാക്കായ ബലേനോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 11:22 pm IST
FacebookTwitterWhatsAppTelegram

മുംബൈ: എക്കാലവും ഏവർക്കും പ്രിയപ്പെട്ട കാറുകളായിരുന്നു മാരുതി സുസുക്കിയുടേത്. മികച്ച മൈലേജും കുറഞ്ഞ മെയിന്റനെൻസ് ചെലവുമാണ് സുസുക്കിയുടെ കാറുകളെ ജനപ്രിയമാക്കിയത്. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ പരാജയപ്പെട്ടിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കൾ. ഏറ്റവും വിറ്റഴിക്കപ്പെട്ട മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സുരക്ഷയുടെ കാര്യത്തിൽ വട്ടപൂജ്യമാണ് പ്രീമിയം ഹാച്ച്ബാക്കായ ബലേനോ നേടിയത്.

ഇന്ത്യയിൽ നിർമ്മിച്ച മാരുതി സുസുക്കി സ്വിഫ്റ്റും ഇത്തരത്തിൽ ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് നിർമ്മാതാക്കൾ മറ്റൊരു തോൽവി ഏറ്റുവാങ്ങുന്നത്. യാത്രക്കാർക്ക് ഒരു സുരക്ഷയും പ്രധാനം ചെയ്യാത്തതുകൊണ്ടു തന്നെ വാഹനത്തിന് ലഭിച്ചത് വട്ടപൂജ്യമാണ്.

സുസുക്കിയുടെ ഗുജറാത്ത് ആസ്ഥാനമായുള്ള നിർമ്മാണശാലയിൽ നിർമ്മിച്ച ബലേനോയാണ് ക്രാഷ് ടെസ്റ്റിംഗിനായി അയച്ചത്. പരീക്ഷണത്തിന് വിധേയമായ വാഹനത്തിൽ രണ്ട് എയർബാഗുകളും സജ്ജീകരിച്ചിരുന്നു. മുതിർന്നവരുടെ സുരക്ഷയിൽ 20.03 ശതമാനവും കാൽനട യാത്രക്കാരുടെ സുരക്ഷയിൽ 17.06 ശതമാനവും സ്‌കോർ മാത്രമാണ് വാഹനത്തിന് ലഭിച്ചത്.

മോശം സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ, റിയർ ഇംപാക്ട് ടെസ്റ്റിനുള്ള യുഎൻ32 പ്രൂഫ് ഇല്ലാത്തതിനാൽ കുറഞ്ഞ വിപ്‌ലാഷ് സ്‌കോർ, സ്റ്റാൻഡേർഡ് സൈഡ് ഹെഡ് പ്രൊട്ടക്ഷൻ എയർബാഗുകളുടെ അഭാവം, സ്റ്റാൻഡേർഡ് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണട്രോളിന്റെ അഭാവം, ചൈൽഡ് റെസ്ട്രൈന്റ് വാഗ്ദാനം ചെയ്യാത്ത സുസുക്കിയുടെ തീരുമാനം എന്നിവയാണ് സീറോ സ്റ്റാർ റേറ്റിംഗിന് കാരണമായത്.

ഫ്രണ്ടൽ ഇംപാക്ട്, സൈഡ് ഇംപാക്ട്, വിപ്ലാഷ്, കാൽനട യാത്രക്കാരുടെ സംരക്ഷണം എന്നിവയിലാണ് സുസുക്കി ബലേനോ പരീക്ഷിക്കപ്പെട്ടത്. സൈഡ് ഇംപാക്ട് ടെസ്റ്റിൽ മുതിർന്നവരുടെ നെഞ്ചിന്റെ സംരക്ഷണത്തിൽ മോശമായ പ്രകടനമാണ് പ്രീമിയം ഹാച്ച്ബാക്ക് കാഴ്‌ച്ചവെച്ചത്. അതേസമയം വിപ്ലാഷ് ടെസ്റ്റിൽ മാർജിനൽ നെക്ക് പ്രൊട്ടക്ഷൻ നേടി.

2015ലാണ് മാരുതി സുസുക്കി ബലേനോ ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചത്. പ്രതിമാസം ആയിരക്കണക്കിന് വിൽപ്പനയുള്ള വാഹനം കൂടെയാണ് ബലേനോ.

Tags: Crash Testgncap
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies