ഫിയോക്കിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചു ; ദിലീപിന് രാജിക്കത്ത് കൈമാറി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫിയോക്കിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചു ; ദിലീപിന് രാജിക്കത്ത് കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 01:50 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രാജിവെച്ചു. രാജിക്കത്ത് സംഘടനാ അദ്ധ്യക്ഷനായ ദിലീപിന് കൈമാറി. പുതിയ മോഹൻലാൽ ചിത്രം മരയ്‌ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് രാജി.

ഫിയോക്ക് വൈസ് ചെയർമാനാണ് ആന്റണി പെരുമ്പാവൂർ. ഉച്ചയ്‌ക്ക് ഫിയോക്കിന്റെ യോഗം ചേർന്നിരുന്നു. യോഗത്തിലാണ് ആന്റണി പെരുമ്പാവൂർ രാജിക്കത്ത് കൈമാറിയത്. മരയ്‌ക്കാർ സിനിമ ഒടിടി റിലീസിന് നൽകരുതെന്ന കാര്യം തന്നോട് ആരും ചർച്ച ചെയ്തിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംഘടനയിൽ തുടർന്നും പ്രവർത്തിക്കാൻ താത്പര്യമില്ലെന്നും, താൻ രാജിവയ്‌ക്കുകയാണെന്നും കത്തിൽ പറയുന്നുണ്ട്. രാജിക്കത്ത് യോഗത്തിൽ ദിലീപ് മറ്റ് അംഗങ്ങൾക്ക് മുൻപാകെ വായിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും തിയറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫിയോക് യോഗം ചേർന്നിരുന്നു. എന്നാൽ ഈ യോഗങ്ങളിലൊന്നും തന്നെ ആന്റണി പെരുമ്പാവൂർ പങ്കെടുത്തിരുന്നില്ല. ഇതോടെ തന്നെ അദ്ദേഹം ഫിയോക് വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.

മരയ്‌ക്കാർ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കർശന നിബന്ധനകളാണ് ആന്റണി പെരുമ്പാവൂർ മുന്നോട്ടുവെച്ചിരുന്നത്. റിലീസിന് മുൻപായി 50 കോടി രൂപ തിയറ്ററുകൾ നൽകണമെന്നതാണ് ആന്റണി പെരുമ്പാവൂരിന്റെ പ്രധാന ആവശ്യം.
അതോടൊപ്പം സിനിമ തീയേറ്ററുകളിൽ 25 ദിവസമെങ്കിലും പ്രദർശിപ്പിക്കുമെന്ന മിനിമം ഗ്യാരന്റി നൽകണം. ഒരോ തീയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം. നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ല. ലാഭം വന്നാൽ ലാഭ വിഹിതം നൽകണം തുടങ്ങിയ ആവശ്യങ്ങളും ആന്റണി പെരുമ്പാവൂർ മുന്നോട്ടുവെച്ചിരുന്നു.

Tags: filmantony perumbavoormaraykkarfiyok
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies