സുവർണ്ണതാരത്തിന് മഹീന്ദ്രയുടെ പ്രത്യേക സമ്മാനം; ആദ്യ എക്‌സ് യുവി700 ജാവലിൻ എഡിഷൻ സ്വന്തമാക്കി സുമിത് ആന്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുവർണ്ണതാരത്തിന് മഹീന്ദ്രയുടെ പ്രത്യേക സമ്മാനം; ആദ്യ എക്‌സ് യുവി700 ജാവലിൻ എഡിഷൻ സ്വന്തമാക്കി സുമിത് ആന്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 05:17 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അടുത്തിടെ നടന്ന ടോക്കിയോ 2020 പാരാലിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ ലോക റെക്കോഡോടെ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം സുമിത് ആന്റിലിന് ആദ്യ എക്‌സ് യുവി700 ജാവലിൻ എഡിഷൻ സമ്മാനമായി നൽകി മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് നിർമ്മാതാക്കൾ ഇക്കാര്യം പങ്കുവെച്ചത്. പുരുഷന്മാരുടെ എഫ് 64 വിഭാഗത്തിലാണ് താരം സ്വർണമെഡൽ കരസ്ഥമാക്കിയത്.

ടോക്കിയോ ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും സ്വർണമെഡൽ കരസ്ഥമാക്കിയ ഇന്ത്യയുടെ മൂന്ന് സുവർണ്ണതാരങ്ങൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത എക്‌സ് യുവി700 എസ് യുവിയുടെ ജാവലിൻ എഡിഷൻ സമ്മാനമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. നീരജ് ചോപ്ര, അവനി ലെഖാര, സുമിത് ആന്റിൽ എന്നിവർക്ക് മാത്രമായാണ് പ്രത്യേക പതിപ്പിന്റെ മൂന്ന് യൂണിറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ മൂന്ന് യൂണിറ്റുകളിൽ രണ്ടെണ്ണം ഭിന്നശേഷിക്കാർക്കായി പ്രത്യേക പരിഷ്‌ക്കരണങ്ങളോടെയാണ് മഹീന്ദ്ര തയ്യാറാക്കുന്നത്. ഇതിൽ ഒന്നാണ് സുമിത് ആന്റിലിന് നൽകിയത്.

വാഹനത്തിന്റെ മുൻവശത്തെ വെർട്ടിക്കൽ ഗ്രിൽ സ്ലാട്ടുകളിലും പിൻഭാഗത്തെ ഡെക്കലുകളിലും ബ്രാൻഡ് ലോഗോയിലും കാണാവുന്ന ഒരു സ്വർണ്ണ നിറമാണ് പ്രത്യേക പതിപ്പിൽ കാണാൻ സാധിക്കുന്നത്. വാഹനത്തിന്റെ അകത്തും ഇത്തരത്തിലുള്ള ഒരു ഗോൾഡൻ ടച്ച് നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. എക്‌സ് യുവി700യുടെ മറ്റ് വിശദാംശങ്ങൾ സാധാരണ മോഡലിലെ പോലെ മാറ്റമില്ലാതെ തുടരും.

മഹീന്ദ്ര ലിമിറ്റഡ് അടുത്തിടെ പുറത്തിറക്കിയ എക്‌സ് യുവി 700 എസ് യുവി ഇതിനോടകം തന്നെ വൻ ജനസ്വീകാര്യത നേടിയിരുന്നു. ഇതിനു തെളിവായി 14 ദിവസത്തിനുള്ള 65,000 ബുക്കിംഗ് പൂർത്തിയാക്കി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് വാഹനം.

Tags: anand mahindratokyo paralympicsSumit AntilMAHINDRA XUV700 JAVELIN EDITION
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies