കുട്ടികൾ സ്‌കൂളിലേയ്ക്ക്; എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി; ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ല; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കുട്ടികൾ സ്‌കൂളിലേയ്‌ക്ക്; എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി; ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ല; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

Janam Web Desk by Janam Web Desk
Oct 30, 2021, 08:11 pm IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ആദ്യ രണ്ടാഴ്ച ഹാജരുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്‌കൂൾ തുറന്നതിനുശേഷമുള്ള ആദ്യ ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന പാഠങ്ങൾ മാത്രമായിരിക്കും പഠിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

1 മുതൽ 7 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും, 10, 12 ക്ലാസിലെ വിദ്യാർത്ഥികൾക്കുമാണ് നവംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കുന്നത്. മറ്റെല്ലാ വിദ്യാർത്ഥികൾക്കും നവംബർ 15ന് ക്ലാസുകൾ ആരംഭിക്കും. സ്‌കൂളിൽ എത്തുന്ന വിദ്യാർത്ഥികളുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്നതിന് 24,300 തെർമൽ സ്‌കാനറുകൾ വിദ്യാലയങ്ങളിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ഉപകരണങ്ങളാണിത്. പരിസരശുചീകരണം, അണുനശീകരണം എന്നിവ നടത്താൻ ഇനിയും 204 സ്‌കൂളുകൾ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഈ വിദ്യാലയങ്ങൾക്ക് മന്ത്രി നിർദ്ദേശം നൽകി.

പ്രവേശനോത്സവത്തോടെയാണ് നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടൺ ഹിൽ സ്‌കൂളിൽ രാവിലെ 8.30 ന് നടക്കുമെന്നും മന്ത്രി വാർത്താസമ്മേളത്തിൽ പറഞ്ഞു.

സംസ്ഥാനത്തെ 15,452 സ്‌കൂളുകളിൽ ഫിറ്റ്‌നസ് ലഭിക്കാനുള്ളവയുടെ എണ്ണം 446 ആണ്. 1,474 സ്‌കൂൾ ബസുകൾ ഇനിയും പ്രവർത്തനക്ഷമമാക്കാനുണ്ട്. വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകർ 2,282ഉം, വാക്‌സിൻ എടുക്കാത്ത അനദ്ധ്യാപകർ 327മാണെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.

സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് വിദ്യാലയങ്ങൾക്ക് 2.85 കോടി രൂപ നൽകിയതായി മന്ത്രി പറഞ്ഞു. സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കാൻ 105.5 കോടി രൂപ മുൻകൂറായി നൽകിയിട്ടുണ്ട്. കൂടാതെ പിടിഎ ജനറൽ ബോഡി ഓൺലൈനായി ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കാൻ മന്ത്രി നിർദ്ദേശിച്ചു.

42,65,273 വിദ്യാർഥികളാണ് രണ്ടു ഘട്ടമായി സ്‌കൂളിലേക്കെത്തുക. ഇതിൽ 6,07,702 പേർ നവാഗതരാണ്. സർക്കാർ-എയ്ഡഡ് മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാം ക്ലാസിൽ ഇക്കൊല്ലം പ്രവേശിച്ചത്. 2020-21ൽ സർക്കാർ മേഖലയിൽ 1,05472 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്.

2021-22 അധ്യയന വർഷത്തിൽ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 1,20,706 കുട്ടികളും എയ്ഡഡ് സ്‌കൂളുകളിൽ 1,84,708 കുട്ടികളും പ്രവേശനം നേടിയതായി മന്ത്രി പറഞ്ഞു.

Tags: v shivan kuttySchool reopen kerala
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വെളുക്കാൻ ഫെയർനസ് ക്രീം തേച്ചു : മലപ്പുറത്ത് 14 കാരിയടക്കം എട്ട് പേർക്ക് അപൂർവ്വ വൃക്കരോഗം

വെളുക്കാൻ ഫെയർനസ് ക്രീം തേച്ചു : മലപ്പുറത്ത് 14 കാരിയടക്കം എട്ട് പേർക്ക് അപൂർവ്വ വൃക്കരോഗം

മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പദ്ധതികൾ വേണം; അടിയന്തരമായി വിവരം തരണം; സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ

മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പദ്ധതികൾ വേണം; അടിയന്തരമായി വിവരം തരണം; സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ

അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

സൈനികനാണെന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ് ; 33-കാരിയിൽ നിന്ന് 3.65 ലക്ഷം രൂപ തട്ടിയെടുത്ത് മൂവർ സംഘം -E-fraudsters dupe woman of Rs 3.6 lakh 

വായ്പാ വാഗ്ദാനം നിരസിച്ചു; യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ച് ഓൺലൈൻ സംഘത്തിന്റെ ഭീഷണി

ഇത് പ്രതികാര നടപടി; അരവിന്ദാക്ഷന്റെ അറസ്റ്റിന് പിന്നാലെ ന്യായീകരണ ക്യാപ്സൂളുമായി എം.വി ​ഗോവിന്ദൻ

ഇത് പ്രതികാര നടപടി; അരവിന്ദാക്ഷന്റെ അറസ്റ്റിന് പിന്നാലെ ന്യായീകരണ ക്യാപ്സൂളുമായി എം.വി ​ഗോവിന്ദൻ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കുന്നംകുളത്തെ എം.എൽ.എ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കുന്നംകുളത്തെ എം.എൽ.എ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

Load More

Latest News

2017 വരെ യുപിയിലുണ്ടായിരുന്നത് രണ്ട് സൈബർ പോലീസ് സ്റ്റേഷനുകൾ; ഇന്ന് എല്ലാ ജില്ലകളിലും സജ്ജം: യോഗി ആദിത്യനാഥ്

2017 വരെ യുപിയിലുണ്ടായിരുന്നത് രണ്ട് സൈബർ പോലീസ് സ്റ്റേഷനുകൾ; ഇന്ന് എല്ലാ ജില്ലകളിലും സജ്ജം: യോഗി ആദിത്യനാഥ്

ഇനിയാണ് കാര്യം!! ചന്ദ്രയാൻ-3ന്റെ വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മുൻ മേധാവി

ഇനിയാണ് കാര്യം!! ചന്ദ്രയാൻ-3ന്റെ വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മുൻ മേധാവി

സ്വപ്‌ന നഗരിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കനക കിരീടങ്ങൾ; എത്തിച്ചത് മുംബൈയിലെ ശ്രീരാമ ക്ഷേത്രത്തിൽ

സ്വപ്‌ന നഗരിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കനക കിരീടങ്ങൾ; എത്തിച്ചത് മുംബൈയിലെ ശ്രീരാമ ക്ഷേത്രത്തിൽ

പോരടിച്ച് ചൈനയും ജപ്പാനും; ജലം പുറന്തള്ളുന്ന വിഷയത്തിൽ കൊമ്പുകോർത്ത് ഇരുരാജ്യങ്ങളും

പോരടിച്ച് ചൈനയും ജപ്പാനും; ജലം പുറന്തള്ളുന്ന വിഷയത്തിൽ കൊമ്പുകോർത്ത് ഇരുരാജ്യങ്ങളും

പഞ്ചാബിൽ ആപ്പിന് വോട്ട് ചെയ്യരുത്; ആംആദ്മി പാർട്ടിയുടെ 32 എംഎൽഎമാർ തങ്ങൾക്കൊപ്പം; എല്ലാവരും കോൺഗ്രസിന് വോട്ട് ചെയ്യണം: പ്രതാപ് സിംഗ് ബജ്വ

പഞ്ചാബിൽ ആപ്പിന് വോട്ട് ചെയ്യരുത്; ആംആദ്മി പാർട്ടിയുടെ 32 എംഎൽഎമാർ തങ്ങൾക്കൊപ്പം; എല്ലാവരും കോൺഗ്രസിന് വോട്ട് ചെയ്യണം: പ്രതാപ് സിംഗ് ബജ്വ

അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ‘റിട്ടയർ’ ആകുന്നു; ജനവാസ യോഗ്യമല്ലാത്ത മേഖലയിലേക്ക് ഇടിച്ചിറക്കും

അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ‘റിട്ടയർ’ ആകുന്നു; ജനവാസ യോഗ്യമല്ലാത്ത മേഖലയിലേക്ക് ഇടിച്ചിറക്കും

വിലക്കുകളെ ഭേദിച്ച കരുത്ത് ..! സമുദായത്തിന് മുന്നില്‍ മുട്ടുമടക്കാത്ത നിശ്ചയദാര്‍ഢ്യം; കലാ ലോകത്ത് ചുവട് വയ്‌ക്കാന്‍ മുസ്ലീം വനിതകള്‍ക്ക് പ്രചോദനമായ കലാസപര്യ; വഹീദ റഹ്‌മാന്‍ എന്ന പ്രതീകം

വിലക്കുകളെ ഭേദിച്ച കരുത്ത് ..! സമുദായത്തിന് മുന്നില്‍ മുട്ടുമടക്കാത്ത നിശ്ചയദാര്‍ഢ്യം; കലാ ലോകത്ത് ചുവട് വയ്‌ക്കാന്‍ മുസ്ലീം വനിതകള്‍ക്ക് പ്രചോദനമായ കലാസപര്യ; വഹീദ റഹ്‌മാന്‍ എന്ന പ്രതീകം

സിപിഐ-സിപിഎം രാഷ്‌ട്രീയ പോര്; നേതാക്കളുടെ കീശ നിറയ്‌ക്കാൻ ഓഫ് റോഡ് സവാരി; രണ്ട് പതിറ്റാണ്ടായി തഴഞ്ഞിട്ടിരിക്കുന്ന വാഗമൺ-ഉളുപ്പൂണി റോഡ്; മൗനം വെടിയാതെ പീരുമേട് എംഎൽഎ

സിപിഐ-സിപിഎം രാഷ്‌ട്രീയ പോര്; നേതാക്കളുടെ കീശ നിറയ്‌ക്കാൻ ഓഫ് റോഡ് സവാരി; രണ്ട് പതിറ്റാണ്ടായി തഴഞ്ഞിട്ടിരിക്കുന്ന വാഗമൺ-ഉളുപ്പൂണി റോഡ്; മൗനം വെടിയാതെ പീരുമേട് എംഎൽഎ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies