കുട്ടികൾ സ്‌കൂളിലേയ്ക്ക്; എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി; ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ല; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടികൾ സ്‌കൂളിലേയ്‌ക്ക്; എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി; ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ല; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 08:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ആദ്യ രണ്ടാഴ്ച ഹാജരുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്‌കൂൾ തുറന്നതിനുശേഷമുള്ള ആദ്യ ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന പാഠങ്ങൾ മാത്രമായിരിക്കും പഠിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

1 മുതൽ 7 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും, 10, 12 ക്ലാസിലെ വിദ്യാർത്ഥികൾക്കുമാണ് നവംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കുന്നത്. മറ്റെല്ലാ വിദ്യാർത്ഥികൾക്കും നവംബർ 15ന് ക്ലാസുകൾ ആരംഭിക്കും. സ്‌കൂളിൽ എത്തുന്ന വിദ്യാർത്ഥികളുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്നതിന് 24,300 തെർമൽ സ്‌കാനറുകൾ വിദ്യാലയങ്ങളിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ഉപകരണങ്ങളാണിത്. പരിസരശുചീകരണം, അണുനശീകരണം എന്നിവ നടത്താൻ ഇനിയും 204 സ്‌കൂളുകൾ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഈ വിദ്യാലയങ്ങൾക്ക് മന്ത്രി നിർദ്ദേശം നൽകി.

പ്രവേശനോത്സവത്തോടെയാണ് നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടൺ ഹിൽ സ്‌കൂളിൽ രാവിലെ 8.30 ന് നടക്കുമെന്നും മന്ത്രി വാർത്താസമ്മേളത്തിൽ പറഞ്ഞു.

സംസ്ഥാനത്തെ 15,452 സ്‌കൂളുകളിൽ ഫിറ്റ്‌നസ് ലഭിക്കാനുള്ളവയുടെ എണ്ണം 446 ആണ്. 1,474 സ്‌കൂൾ ബസുകൾ ഇനിയും പ്രവർത്തനക്ഷമമാക്കാനുണ്ട്. വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകർ 2,282ഉം, വാക്‌സിൻ എടുക്കാത്ത അനദ്ധ്യാപകർ 327മാണെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.

സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് വിദ്യാലയങ്ങൾക്ക് 2.85 കോടി രൂപ നൽകിയതായി മന്ത്രി പറഞ്ഞു. സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കാൻ 105.5 കോടി രൂപ മുൻകൂറായി നൽകിയിട്ടുണ്ട്. കൂടാതെ പിടിഎ ജനറൽ ബോഡി ഓൺലൈനായി ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കാൻ മന്ത്രി നിർദ്ദേശിച്ചു.

42,65,273 വിദ്യാർഥികളാണ് രണ്ടു ഘട്ടമായി സ്‌കൂളിലേക്കെത്തുക. ഇതിൽ 6,07,702 പേർ നവാഗതരാണ്. സർക്കാർ-എയ്ഡഡ് മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാം ക്ലാസിൽ ഇക്കൊല്ലം പ്രവേശിച്ചത്. 2020-21ൽ സർക്കാർ മേഖലയിൽ 1,05472 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്.

2021-22 അധ്യയന വർഷത്തിൽ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 1,20,706 കുട്ടികളും എയ്ഡഡ് സ്‌കൂളുകളിൽ 1,84,708 കുട്ടികളും പ്രവേശനം നേടിയതായി മന്ത്രി പറഞ്ഞു.

Tags: v shivan kuttySchool reopen kerala
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies