ടോക്കിയോയിലെ നേട്ടം മറക്കരുത്; നീരജ് ചോപ്രയെ ഒളിമ്പിക്സ് സ്വർണമണിയിച്ച 87.58 മീറ്റർ ഓർമ്മിപ്പിച്ച് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടോക്കിയോയിലെ നേട്ടം മറക്കരുത്; നീരജ് ചോപ്രയെ ഒളിമ്പിക്സ് സ്വർണമണിയിച്ച 87.58 മീറ്റർ ഓർമ്മിപ്പിച്ച് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 08:16 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ടോക്കിയോ ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഇന്ത്യയുടെ യശസ്സുയർത്തിയ സുവർണതാരങ്ങൾക്ക് വാഹന നിർമ്മാതാക്കളായ മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ എക്‌സ് യുവി700 യുടെ ജാവലിൻ എഡിഷൻ സമ്മാനമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ആ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. എക്‌സ് യുവി700യുടെ കസ്റ്റമൈസ്ഡ് എഡിഷൻ സ്വർണമെഡൽ ജേതാക്കളായ നീരജ് ചോപ്രയ്‌ക്കും സുമിത് ആന്റിലിനും കൈമാറിയിരിക്കുകയാണ് നിർമ്മാതാക്കൾ.

‘ ജീവിതത്തിലേയ്‌ക്ക് പുതിയ കൂട്ടുകാരനെ നൽകിയതിൽ ആനന്ദ് മഹീന്ദ്രയ്‌ക്ക് നന്ദി. പ്രത്യേകമായി ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങൾക്കും ഏറെ കടപ്പെട്ടിരിക്കുന്നു. വാഹനവുമായി യാത്ര തിരിക്കാൻ കാത്തിരിക്കുന്നു’ വാഹനം സമ്മാനിച്ചതിൽ ആനന്ദ് മഹീന്ദ്രയ്‌ക്ക് നന്ദിയറിച്ച് നീരജ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. ഇതോടൊപ്പം വാഹനത്തിന്റെ ചിത്രവും നീരജ് പങ്കുവെച്ചു.

Thank you @anandmahindra ji for the new set of wheels with some very special customisation! I'm looking forward to taking the car out for a spin very soon. 🙂 pic.twitter.com/doNwgOPogp

— Neeraj Chopra (@Neeraj_chopra1) October 30, 2021

താരം പങ്കുവെച്ച ചിത്രത്തിൽ കാറിൽ ജാവലിൻ ത്രോയുടെ ഒരു സ്റ്റിക്കർ കാണാൻ സാധിക്കും. ഇതിന്റെ അടുത്തായി 87.58 എന്ന നമ്പറും കാണാം. രസകരമായ വസ്തുത എന്തെന്നാൽ നീരജ് ചോപ്ര 87.58 മീറ്റർ ജാവലിൻ എറിഞ്ഞാണ് ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണമെഡൽ കരസ്ഥമാക്കിയത്. താരത്തിൻ കാറിന്റെ നമ്പറും ഇതിനോട് സാമ്യമുള്ളതാണ്. HR 06 AZ 8758 എന്നാണ് എക്‌സ് യുവി 700യുടെ നമ്പർ.

അതേസമയം പാരാലിമ്പിക്സിൽ ജാവലിൻ ത്രോയിൽ ലോക റെക്കോഡോടെ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം സുമിത് ആന്റിലിന് ആദ്യ എക്സ് യുവി700 ജാവലിൻ എഡിഷൻ ഇന്നലെ സമ്മാനമായി നൽകിയിരുന്നു. ജാവലിൻ എഡിഷന്റെ മൂന്ന് പ്രത്യേക പതിപ്പുകൾ മാത്രമെ നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുള്ളൂ. ഇത്തിൽ രണ്ടെണ്ണം ഭിന്നശേഷിക്കാർക്കായി പ്രത്യേക പരിഷ്‌ക്കരണങ്ങളോടെയാണ് മഹീന്ദ്ര തയ്യാറാക്കുന്നത്. ഇതിൽ ഒന്നാണ് സുമിത് ആന്റിലിന് നൽകിയത്.

വാഹനത്തിന്റെ മുൻവശത്തെ വെർട്ടിക്കൽ ഗ്രിൽ സ്ലാട്ടുകളിലും പിൻഭാഗത്തെ ഡെക്കലുകളിലും ബ്രാൻഡ് ലോഗോയിലും കാണാവുന്ന ഒരു സ്വർണ്ണ നിറമാണ് പ്രത്യേക പതിപ്പിൽ കാണാൻ സാധിക്കുന്നത്. വാഹനത്തിന്റെ അകത്തും ഇത്തരത്തിലുള്ള ഒരു ഗോൾഡൻ ടച്ച് നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. എക്സ് യുവി700യുടെ മറ്റ് വിശദാംശങ്ങൾ സാധാരണ മോഡലിലെ പോലെ മാറ്റമില്ലാതെ തുടരും.

Tags: NEERAJ CHOPRATOKYO OLYPMPICStokyo paralympicsSumit Antilanandh mahindraMAHINDRA XUV700 JAVELIN EDITION
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies