കൊച്ചി : നോക്കുകൂലി വിഷയത്തിൽ സർക്കാരിന് കണക്കിന് കൊടുത്ത് ഹൈക്കോടതി. നോക്കുകൂലിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെ എന്ത് നടപടിയാണ് പോലീസ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം എന്നും കോടതി അഭിപ്രായപ്പെട്ടു.
നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണെന്ന് നിരീക്ഷിച്ച കോടതി ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കുമെന്നുള്ളതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന്. നോക്കുകൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്ത കേസുകളുടെ സ്ഥിതിഎന്തായെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
നോക്കുകൂലി ഒഴിവാക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചതായി അറിയിച്ച സർക്കാർ നോക്കുകൂലിയ്ക്കെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും വ്യക്തമാക്കി.
Comments