കോഴിക്കോട് : കുന്ദമംഗലത്ത് മൂന്ന് കിലോ കഞ്ചാവുമായി യുവതി പിടിയിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശിനി കമറുന്നീസയാണ് അറസ്റ്റിലായത്. കുന്ദമംഗലം- കോട്ടാം പറമ്പ് – മുണ്ടിക്കൽ താഴം എന്നീ ഭാഗങ്ങളിൽ കുന്ദമംഗലം എക്സൈസും കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവതിയെ പിടികൂടിയത്.
കോഴിക്കോട് -കുന്ദമംഗലം ഭാഗങ്ങളിലെ മയക്കുമരുന്ന് വിൽപ്പന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കമറുന്നീസ.
ചെറുകിട കച്ചവടക്കാർക്ക് ആവശ്യമുള്ള കഞ്ചാവ് എത്തിച്ചു കൊടുക്കലാണ് ഇവർ ചെയ്തിരുന്നത്. മുമ്പ് ലഹരി കേസിൽ 8 വർഷം തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ് പ്രതി.
കോയമ്പത്തൂർ ,മധുര എന്നിവിടങ്ങളിൽ നിന്നാണ് പ്രതി നാട്ടിലേക്ക് പ്രധാനമായും കഞ്ചാവ് എത്തിക്കുന്നത്. യുവതിയുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Comments