യൂണിറ്റിന് മൂന്ന് രൂപ നിരക്കിൽ വൈദ്യുതി വാഗ്ദാനവുമായി ഛന്നി; തിരഞ്ഞെടുപ്പിന് മുൻപുള്ള ഇത്തരം ലോലിപോപ്പുകളിൽ വീഴരുതെന്ന് സിദ്ധു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂണിറ്റിന് മൂന്ന് രൂപ നിരക്കിൽ വൈദ്യുതി വാഗ്ദാനവുമായി ഛന്നി; തിരഞ്ഞെടുപ്പിന് മുൻപുള്ള ഇത്തരം ലോലിപോപ്പുകളിൽ വീഴരുതെന്ന് സിദ്ധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 08:18 am IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർമാർക്ക് വാഗ്ദാന പെരുമഴ നൽകുന്ന രാഷ്‌ട്രീയക്കാർക്കെതിരെ വിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ധു. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിന്റെ പ്രഖ്യാപനങ്ങളെ പരോക്ഷമായി പരിഹസിച്ചായിരുന്നു സിദ്ധുവിന്റെ വാക്കുകൾ. വാഗ്ദാനങ്ങളിൽ വീഴരുതെന്നും, പഞ്ചാബിന്റെ ക്ഷേമം ഉറപ്പാക്കുന്നവർക്ക് മാത്രമായിരിക്കണം വോട്ട് നൽകേണ്ടതെന്നും സിദ്ധു പറഞ്ഞു. പഞ്ചാബിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിദ്ധു വിമർശനവുമായി രംഗത്തെത്തിയത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് മൂന്ന് രൂപയാക്കുമെന്നും, സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിക്കുമെന്നുമാണ് ഛന്നി പ്രഖ്യാപിച്ചത്.

ഈ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കുള്ളിലാണ് സിദ്ധുവിന്റെ പരിഹാസം. ഹിന്ദു മഹാസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാൾ പോലും സംസ്ഥാനത്തിന്റെ വികസനത്തെ കുറിച്ചോ ക്ഷേമത്തെ കുറിച്ചോ സംസാരിക്കുന്നില്ല എന്നത് തന്നെ ആശ്ചര്യപ്പെടുത്തുകയാണെന്ന് സിദ്ധു പറഞ്ഞു. ‘ രാഷ്‌ട്രീയക്കാർ നിങ്ങൾക്ക് ലോലിപോപ്പുകൾ വാഗ്ദാനം ചെയ്യുകയാണ്. ഇത് സൗജന്യമാണ്, അത് സൗജന്യമാണ്, രണ്ട് മാസത്തിനുള്ളിൽ അങ്ങനെ മാറ്റമുണ്ടാകും, ഇങ്ങനെ മാറ്റമുണ്ടാകും എന്നെല്ലാം പറഞ്ഞ്. സർക്കാർ രൂപീകരിക്കുന്നതിനോ അധികാരത്തിലെത്തുന്നതിനോ വേണ്ടിയാണോ അവർ ഈ കള്ളമെല്ലാം പറയുന്നതെന്ന ചിന്ത നിങ്ങളുടെ മനസിൽ ഉണ്ടാകണം. കുറേ വാഗ്ദാനങ്ങൾ നൽകിയാണോ, അതോ സംസ്ഥാനത്തിന്റെ വികസനം ഉറപ്പാക്കിയാണോ ഇന്ന് അവർ അധികാരക്കസേരയിൽ ഇരിക്കുന്നതെന്നും നിങ്ങൾ ചിന്തിക്കണം. ലോലിപോപ്പുകൾക്ക് ആയിരിക്കരുത് നിങ്ങൾ വോട്ട് നൽകേണ്ടത്. മറിച്ച് വികസനം എന്ന ലക്ഷ്യത്തിൽ മുന്നോട്ട് പോകുന്നവരെയായിരിക്കണം അധികാരത്തിൽ തിരഞ്ഞെടുക്കേണ്ടതെന്നും’ സിദ്ധു പറഞ്ഞു.

‘ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്. ഇന്നത്തെ രാഷ്‌ട്രീയക്കാരിൽ നിന്ന് മാഞ്ഞുപോയ ഒരു കാര്യമാണത്. താൻ മരിച്ചാലും പഞ്ചാബിന്റെ താത്പര്യങ്ങൾ ബലി കൊടുക്കില്ല. പഞ്ചാബിന് ഇപ്പോൾ അഞ്ച് ലക്ഷം കോടിയുടെ കടമുണ്ട്. കഴിഞ്ഞ 25-30 വർഷമായി സംസ്ഥാനം ഭരിക്കുന്നവരുടെ പിടിപ്പുകേട് കാരണമാണ് ഇത് സംഭവിച്ചത്. സർക്കാർ ഗസ്റ്റ്ഹൗസുകളെല്ലാം പണയത്തിലാണ്. സംസ്ഥാനത്തിന്റെ കടം കൊടുത്തു തീർക്കേണ്ട ബാധ്യത ജനങ്ങളുടെ മേൽ വരികയാണെന്നും’ സിദ്ധു വിമർശിച്ചു.

Tags: Navjot Sidhu
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies