കണക്കിലെ മാന്ത്രിക; കമ്പൂട്ടറിനെ പോലും തോൽപ്പിച്ച ശകുന്തളാദേവി; ലോകപ്രശസ്തയായ ഇന്ത്യൻ വനിതയുടെ വിസ്മയിപ്പിക്കുന്ന ജീവിതം..
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കണക്കിലെ മാന്ത്രിക; കമ്പൂട്ടറിനെ പോലും തോൽപ്പിച്ച ശകുന്തളാദേവി; ലോകപ്രശസ്തയായ ഇന്ത്യൻ വനിതയുടെ വിസ്മയിപ്പിക്കുന്ന ജീവിതം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 11:26 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യരാണ് കമ്പ്യൂട്ടറിനെ സൃഷ്ടിച്ചത്.. അതിനാൽ മനുഷ്യ മനസിന്റെ കഴിവ് കമ്പ്യൂട്ടറിനേക്കാൾ മികച്ചതായിരിക്കുമെന്ന് പറഞ്ഞ ഒരു വനിതയുണ്ട്.. കുഴപ്പം പിടിച്ച കണക്കുകൾ ഞൊടിയിടയിൽ പരിഹരിക്കുന്ന കണക്കിലെ മാന്ത്രിക.. കണക്കിൽ കമ്പ്യൂട്ടറിനെ പോലും തോൽപ്പിച്ച ഭാരതത്തിന്റെ മനുഷ്യ കമ്പ്യൂട്ടർ.. ശകുന്തളാ ദേവീ..

1929ൽ ബാംഗ്ലൂരിലെ ഒരു ദരിദ്രകുടുംബത്തിൽ സർക്കസ് അഭ്യാസിയുടെ മകളായി ജനിച്ച ശകുന്തള ഗണിതത്തിൽ ഗിന്നസ് റെക്കോർഡ് അടക്കമുള്ള ബഹുമതികളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഒരിക്കൽ കമ്പ്യൂട്ടറും ശകുന്തള ദേവിയും തമ്മിൽ നടന്ന മത്സരത്തിൽ ശകുന്തള ദേവി ശരിയുത്തരവും കമ്പ്യൂട്ടർ തെറ്റുത്തരവും നൽകിയിരുന്നു. അങ്ങനെയാണ് പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത ശകുന്തള ദേവി മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടാൻ തുടങ്ങിയത്.

തന്റെ അച്ഛന്റെ ചീട്ടുവിദ്യയും അതിലെ മാന്ത്രികതയുടെ സൂത്രവും വെറും മൂന്നാമത്തെ വയസിൽ മനസിലാക്കിയതിൽ നിന്നാണ് ശകുന്തളാ ദേവിയുടെ കണക്കിലെ കളികളുടെ തുടക്കം. പിന്നീട് അഞ്ച് വയസായപ്പോഴേക്കും ഗണിതശാസ്ത്രത്തിലെ കഠിനമായ വഴിക്കണക്കുകൾ ശകുന്തള നിഷ്പ്രയാസം പരിഹരിച്ചു. ആറാമത്തെ വയസ്സിലായിരുന്നു ആദ്യത്തെ പ്രധാന അക്കാദമിക് പ്രകടനം. മൈസൂർ സർവകലാശാലയിൽ തടിച്ചുകൂടിയ ജനാവലിക്കുമുന്നിൽ ശകുന്തള നടത്തിയ പ്രകടനം മാദ്ധ്യമ ശ്രദ്ധയാകർഷിച്ചു. എട്ടാം വയസിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർവ്വകലാശാലയിലും അവർ കണക്കിലെ കളികൾ കൊണ്ട് മാജിക് തീർത്തു. അവിശ്വസനീയമാം വിധം കൂട്ടലുകൾ നടത്താനുള്ള കഴിവ് കുട്ടിക്കാലത്ത് തന്നെ പ്രകടിപ്പിച്ച് അവർ കയ്യടി നേടിയിരുന്നു. ട്രൂമാൻ ഹെൻട്രി സാഫോർഡിന്റേതുപോലെ കുട്ടിക്കാലത്തു മാത്രം കാണപ്പെട്ട ഒരു കഴിവായിരുന്നില്ല ശകുന്തളാദേവിയ്‌ക്ക് ഗണിതശാസ്ത്രത്തിൽ ഉണ്ടായിരുന്നത്.

കണക്കിലെ വൈദഗ്ധ്യത്താൽ ഭാരതവും കടന്ന് വിവിധ രാജ്യങ്ങളിൽ പ്രകടനവുമായി ശകുന്തളയെത്തി. കഴിവുകൾ പ്രദർശിപ്പിക്കാൻ പല രാജ്യങ്ങളും അവർ സന്ദർശിച്ചു. ഒടുവിൽ ലണ്ടനിലേക്ക് ചേക്കേറി. 1950കളിൽ ഉടനീളം യൂറോപ്പ് പര്യടനം നടത്തിയ അവർ 1976ൽ ന്യൂയോർക്ക് സിറ്റിയിലേക്ക് മാറി. അവിടെയും ശകുന്തളയെ പരീക്ഷിക്കാൻ ഗണിതശാസ്ത്രജ്ഞർ തയ്യാറായിരുന്നു. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയിരുന്ന ആർതർ ജെൻസൺ ശകുന്തള ദേവിയുടെ കഴിവുകൾ പരീക്ഷിച്ചത് വലിയ രണ്ടക്കങ്ങളുടെ ക്യൂബ് റൂട്ടും ഏഴാമത്തെ റൂട്ടും കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടായിരുന്നു. എന്നാൽ ഉത്തരങ്ങൾ തന്റെ നോട്ട്ബുക്കിലേക്കു പകർത്തും മുമ്പേ ശകുന്തള അതിന്റെ ശരിയുത്തരം പറഞ്ഞതായി അക്കാഡമിക് ജേർണൽ ആയ ഇന്റലിജൻസിൽ അദ്ദേഹം കുറിച്ചിട്ടുണ്ട്.

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ശകുന്തള ദേവി ഇടം പിടിച്ചത് പതിമൂന്നക്കങ്ങൾ വീതമുള്ള രണ്ട് സംഖ്യകളുടെ ഗുണനം 28 സെക്കൻഡ് കൊണ്ട് പരിഹരിച്ചതിനാലാണ്. ഗണിതശാസ്ത്ര വിദഗ്ധരും പത്രക്കാരും വിദ്യാർത്ഥികളുമടങ്ങിയ ഒരു സംഘം 1980 ജൂൺ 13ന് ലണ്ടനിലെ ഇമ്പീരിയൽ കോളജിൽ ഒത്തുകൂടി. ശകുന്തളാ ദേവി മുമ്പിൽ അവിടുത്തെ കമ്പ്യൂട്ടർ പതിമൂന്നക്കങ്ങളുള്ള രണ്ട് സംഖ്യകൾ നിർദ്ദേശിച്ചു. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു കർത്തവ്യം. വെറും 28 സെക്കന്റുകൾ കൊണ്ട് ശരിയുത്തരത്തിലേക്ക് അവരെത്തി. 1995ലെ ഗിന്നസ് ബുക്കിൽ 26-ാം പേജിൽ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരിക്കൽ ബിബിസിയിൽ നടന്ന ഒരു ഷോയിൽ ശകുന്തളയോട് ഉന്നയിച്ച ഗണിത പ്രശ്നത്തിന് നൽകിയ ഉത്തരം ചോദ്യകർത്താവിന്റേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ശകുന്തളക്ക് തെറ്റിയെന്ന് ലോകം മുഴുവനും അന്ന് കരുതി. എന്നാൽ, പുനഃപരിശോധനയിൽ തെറ്റ് പറ്റിയത് ചോദ്യകർത്താവിന് ആയിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടു.

യൂറോപ്യൻ വാസത്തിനുശേഷം അറുപതുകളിൽ നാട്ടിലേക്ക് തിരിച്ചെത്തിയ ശകുന്തളാ ദേവി, സിവിൽ സർവീസ് ഉദ്യോഗസ്ഥനായ പാരിതോഷ് ബാനർജിയെ വിവാഹം കഴിച്ചു. എൺപതുകളിൽ വീണ്ടും അമേരിക്കൻ പര്യടനത്തിനായി അവർ പോയി. ഇമ്പീരിയൽ കോളജിലെ പ്രകടനത്തിന് ശേഷം ശകുന്തളാ ദേവി തന്റെ ശിഷ്ടജീവിതം ഗണിതശാസ്ത്രത്തിനായി ഉഴിഞ്ഞുവെച്ചു. കളികളിലൂടെ ഗണിതം പഠിക്കാൻ നിരവധി പുസ്തകങ്ങൾ അവർ രചിച്ചു. കുട്ടികളെ ഗണിതം പഠിപ്പിച്ചു. എവേക്കൻ ദ ജീനിയസ്സ് ഇൻ യുവർ വേൾഡ്, ഇൻ ദ വണ്ടർലാൻഡ് ഓഫ് നമ്പേഴ്‌സ്, ബുക്ക് ഓഫ് നമ്പേഴ്‌സ്, സൂപ്പർ മെമ്മറി: ഇറ്റ് കേൻ ബി യുവേഴ്‌സ് ആൻഡ്, പസിൽസ് ടു പസിൽസ് യു എന്നിവയാണ് ഇവരുടെ പ്രധാനപ്പെട്ട പുസ്തകങ്ങൾ.

ശകുന്തള ദേവിയുടെ കഴിവുകൾ 1982ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചെങ്കിലും സർട്ടിഫിക്കറ്റ് അവരുടെ മരണാനന്തരം 2020 ജൂലൈ 30 നാണ് ലഭിച്ചത്. 2013 ഏപ്രിൽ 21ന് തന്റെ 83-ാമത്തെ വയസിൽ വാർധക്യസഹജമായ അസുഖങ്ങളാൽ അവർ മരണത്തിന് കീഴടങ്ങി. ഗണിതത്തിൽ ഔപചാരിക വിദ്യാഭ്യാസമൊന്നും തന്നെ സിദ്ധിച്ചിട്ടില്ലാത്ത അവർ നിരന്തരമായ അഭ്യാസത്തിലൂടെയായിരുന്നു തന്റെ അസാമാന്യമായ കഴിവുകളെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നത്. ശകുന്തളയുടെ ജീവിതം പ്രമേയമാക്കി വിദ്യാബാലൻ അഭിനയിച്ച ശകുന്തളാ ദേവി-ഹ്യൂമൻ കമ്പ്യൂട്ടർ എന്ന ഹിന്ദി ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു.

Share
Tweet
SendShare

More News from this section

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

കുടുംബങ്ങളിൽനിന്ന് കുട്ടികൾക്ക് ശരിതെറ്റുകൾ തിരിച്ചറിയാനുള്ള വിവേകം ലഭിക്കണം; ലഹരിവിരുദ്ധ പോരാട്ടത്തിന് രാഷ്‌ട്രത്തെ ആഹ്വാനം ചെയ്ത് സർസംഘചാലക്, എ ഐയുടെ ദുരുപയോഗത്തിനെതിരെയും മുന്നറിയിപ്പ്

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

Latest News

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies