കൊല്ലം : ട്രെയിനിൽ മാദ്ധ്യമപ്രവർത്തയ്ക്കുനേരെ യുവാക്കളുടെ ആക്രമണം. ചോദ്യം ചെയ്ത ഭർത്താവിനെയും സംഘം മർദ്ദിച്ചു. യുവാക്കളെ തടയാനെത്തിയ റെയിൽവേ പോലീസിന് നേരയും സംഘം ആക്രമണം അഴിച്ച് വിട്ടതായാണ് റിപ്പോർട്ട്.
സംഭവത്തിൽ കോഴിക്കോട് പുതിയറ സ്വദേശി അജൽ കെ,ചേവയൂർ സ്വദേശി അതുൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരത്ത് നിന്ന ജോലി കഴിഞ്ഞ് മലബാർ എക്സ്പ്രസിൽ വർക്കലക്കു പോകും വഴി ചിറയിൻകീഴിൽ വെച്ചാണ് കോഴിക്കോട് സ്വദേശികളായ യുവാക്കൾ മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത്.
ഉടൻ തന്നെ യുവതി പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരനായ ഭർത്താവിനെ വിവരം അറിയിച്ചു.തുടർന്ന് യുവാക്കളെ ഭർത്താവ് ചോദ്യം ചെയ്തു.പിന്നീട് യുവാക്കൾ ദമ്പതിമാർക്കുനേരെ ആക്രമണം അഴിച്ച് വിടുകയായിരുന്നു. സംഭവം അറിഞ്ഞ് ആക്രമണം തടയാനെത്തിയ റെയിൽവേ പേലീസിനെയും സംഘം ആക്രമിച്ചു. ഏറെ നേരത്തെ ബലപ്രയോഗത്തിനൊടുവിലാണ് സംഘത്തെ കീഴടക്കിയത്.
Comments