ന്യൂഡൽഹി: പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് അതിർത്തിയിൽ ദീപാവലി ആഘോഷിച്ചു. ഇന്ത്യയുടെയും പാകിസ്താനിന്റെയും സൈനികർ നിയന്ത്രണ രേഖയ്‌ക്കു സമീപം മധുരം കൈമാറി. വിവിധ അതിർത്തികളിൽ ഇത്തരത്തിൽ സൈനികർ അയൽ രാജ്യത്തെ സൈനികർക്ക് മധുരങ്ങൾ കൈമാറി.
Border Security Force and Pak Rangers exchanged sweets on the India-Pakistan International Border in Gujarat and in Barmer sector of Rajasthan, on the occasion of #Diwali. pic.twitter.com/Guat10GKGi
— ANI (@ANI) November 4, 2021
വാഗാ അതിർത്തിയിലും ഗുജറാത്തിലെ ഇന്ത്യ-പാക്കിസ്താൻ രാജ്യാന്തര അതിർത്തിയിലും രാജസ്ഥാനിലെ ബാർമീർ മേഖലയിലും അതിർത്തി സുരക്ഷാ സേനയും പാക്ക് റേഞ്ചേഴ്‌സും പരസ്പരം മധുരം കൈമാറി. അഗർത്തലയിലെ ചെക്ക് പോസ്റ്റിൽ അതിർത്തി സുരക്ഷാ സേന ഇൻസ്പക്ടർ ജനറലിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് അതിർത്തി സേനാംഗങ്ങൾക്കും മധുരം കൈമാറി.
Punjab: Border Security Force (BSF) and Pakistan Rangers exchange sweets at the Attari-Wagah border on the occasion of #Diwali. pic.twitter.com/nDscZnxbo6
— ANI (@ANI) November 4, 2021
ആഘോഷ വേളകളിൽ രാജ്യങ്ങൾക്കിടയിൽ ഇത്തരത്തിൽ മധുര പലഹാരങ്ങൾ കൈമാറുന്നത് പതിവാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ജമ്മുകശ്മീരിലെ സൈനിക ക്യാമ്പിൽ എത്തിയിരുന്നു.
On the occasion of #Diwali Inspector General of Border Security Force (BSF), Tripura exchanged sweets with the counterpart Border Guard Bangladesh (BGB) on the zero line, at the Integrated Check Post in Agartala.
(PC: BSF Tripura Twitter Profile) pic.twitter.com/Mb1MTegGuP
— ANI (@ANI) November 4, 2021
Comments