ദീപാവലി വാഹന വിപണിയിൽ താരമായത് മഹീന്ദ്ര എക്സ് യുവി 700; ലഭിച്ചത് 70,000 ബുക്കിങ്, കൈമാറിയത് 700 വാഹനങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലി വാഹന വിപണിയിൽ താരമായത് മഹീന്ദ്ര എക്സ് യുവി 700; ലഭിച്ചത് 70,000 ബുക്കിങ്, കൈമാറിയത് 700 വാഹനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2021, 06:05 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഉത്സവകാലത്ത് വാഹന വിപണിയിൽ പൊടിപൊടിച്ച് മഹീന്ദ്ര. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി നിർമ്മാതാക്കളുടെ ഏറ്റവും പുതിയ വാഹനമായ എക്‌സ് യുവി700യുടെ 700 യൂണിറ്റുകളാണ് മഹീന്ദ്ര ഉപഭോക്താക്കൾക്ക് കൈമാറിയത്. ഇതിനു പുറമെ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ചു വരികയാണെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. ഒക്ടോബർ 30നാണ് എക്‌സ് യുവി 700യുടെ ബുക്കിങ് ആരംഭിച്ചത്. ഇതുവരെ 70,000 ബുക്കിങ്ങാണ് വാഹനത്തിന് ലഭിച്ചത്.

ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ 700 വാഹനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ സാധിച്ചത് മികച്ച നേട്ടമായാണ് നിർമ്മാതാക്കൾ കണക്കാക്കുന്നത്. സെമി കണ്ടക്ടർ ചിപ്പ് ക്ഷാമത്തെ തുടർന്ന് ആഗോളതലത്തിൽ വാഹന നിർമ്മാണം പ്രതിസന്ധിയിലായ ഈ സമയത്ത് ഇത്തരത്തിൽ 700 വാഹനങ്ങൾ കൈമാറിയത് വലിയ നേട്ടമാണെന്ന് മഹീന്ദ്ര അഭിപ്രായപ്പെടുന്നു.

2022 ജനുവരി 14ന് മുൻപ് 14,000 വാഹനങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറാനാണ് മഹീന്ദ്ര പദ്ധതിയിട്ടിരിക്കുന്നത്. എക്‌സ് യുവി700യുടെ പെട്രോൾ വെരിയന്റാണ് നിലവിൽ വിതരണം ചെയ്തിട്ടുള്ളത്. ഡീസൽ വെരിയന്റിന്റെ വിപണി ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നും നിർമ്മാതാക്കൾ കണക്കുക്കൂട്ടുന്നു.

രണ്ട് വെരിയന്റുകളിലായാണ് എക്സ്യൂവി 700 എസ്യൂവി പ്രധാനമായും തയ്യാറാക്കിയിരിക്കുന്നത്. എംഎക്സ്, അഡ്രിനോക്സ് (എഎക്സ്) എന്നിവയാണവ. എഎക്സിനെ വീണ്ടും തരംതിരിച്ചിട്ടുണ്ട്എഎക്സ്3, എഎക്സ്5, എഎക്സ്7.

12.49 ലക്ഷമാണ്( എക്സ് ഷോറൂം വില) പ്രാരംഭ വില. പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് വാഹത്തിനുള്ളത്. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോളും 2.2 ലിറ്റർ എംഹൗക്ക് ഡീസലും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് ഉൾപ്പെടും.

എംഎക്സ് പെട്രോൾ ബേയ്സ് വെരിയന്റിന് 11.99 ലക്ഷവും എംഎക്സ് ഡീസൽ ബേയ്സ് വെരിയന്റിന് 12.49 ലക്ഷവുമാണ് പ്രാരംഭ വില (എക്സ് ഷോറൂം വില). 7ഇഞ്ച് ഇൻസ്ടമെന്റ് ക്ലസ്റ്റർ, 8ഇഞ്ച് ഇൻഫോടെയ്മെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, സ്മാർട്ട് ഡോർ ഹാൻഡിൽസ്, എൽഇഡി ടെയിൽലാമ്പ്, സ്റ്റിയറിങ്ങ് മൗണ്ട് സ്വിച്ചസ്, ടേൺ ഇൻഡിക്കേറ്ററുകളോടുകൂടിയ പവർ അഡ്ജസ്റ്റ് ഒആർവിഎം, 17ഇഞ്ച് സ്റ്റീൽ വീൽസ് എന്നിവ ഈ മോഡലിനൊപ്പം ലഭിക്കും.

എഎക്സ്3 പെട്രോൾ വെരിയന്റിന് 13.99 ലക്ഷമാണ് പ്രാരംഭ വില. ഡീസൽ വെരിയന്റിന്റെ വില പുറത്തുവന്നിട്ടില്ല. ഡ്യുവൽ എച്ഡി 10.25ഇഞ്ച് ഇൻഫോടെയ്മെന്റ്, 10.25ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, കവറുകളോടുകൂടിയ 17ഇഞ്ച് സ്റ്റീൽ വീൽസ്, ആമസോൺ അലക്സ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഈ വെരിയന്റിലുണ്ട്.

എഎക്സ്5 പെട്രോൾ വെരിയന്റിന് 14.99 ലക്ഷമാണ് പ്രാരംഭ വില. എഎക്സ്3 വെരിയന്റിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങൾക്കു പുറമേ, സ്‌കൈറൂഫ്, 17ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീൽസ്, കർട്ടൻ എയർബാഗ്, എൽഇഡി ക്ലിയർ വ്യൂ ഹെഡ്ലാമ്പ്, കോർണറിങ്ങ് ലാമ്പ് എന്നിവയും എഎക്സ്5ന് ലഭിക്കും.

എഎക്സ്7ന്റെ വില വൈകാതെ പുറത്തുവരും. എഎക്സ്5നുള്ള സൗകര്യങ്ങളോടൊപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എഡിഎഎസ്), ഡ്രൈവർ ഉറങ്ങിയാൽ അറിയിക്കാനായി ഡ്രൗസിനെസ് ഡിറ്റക്ഷൻ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 18ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീൽസ്, സൈഡ് എയർബാഗ് എന്നിവ ഈ മോഡലിന്റെ ചില പ്രധാന സൗകര്യങ്ങളാണ്.

മൂന്ന് ഡ്രൈവ് മോഡുകളാണ് വാഹനത്തിനുള്ളത്. സിപ്പ്, സാപ്പ്, സൂം എന്നിവയാണവ. മഹീന്ദ്രയുടെ പുതിയ ലോഗോയുമായി പുറത്തിറക്കുന്ന ആദ്യ വാഹനമാണ് എക്സ് യുവി 700. അലക്സ എഐയോടുകൂടിയ ആദ്യ എസ് യുവി എന്ന പ്രത്യേകത കൂടിയുണ്ട് ഈ വാഹനത്തിന്.

Tags: mahindra xuv700
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies