പുനീത് രാജ്കുമാറിന്റെ മരണം: സങ്കടം സഹിക്കാനാകാതെ 10 ജീവനുകൾ കൂടി പൊലിഞ്ഞു, കണ്ണ് ദാനം ചെയ്യുമെന്ന് കത്ത്: താരത്തിനായി സ്മാരകം നിർമ്മിച്ച് കർണ്ണാടക സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുനീത് രാജ്കുമാറിന്റെ മരണം: സങ്കടം സഹിക്കാനാകാതെ 10 ജീവനുകൾ കൂടി പൊലിഞ്ഞു, കണ്ണ് ദാനം ചെയ്യുമെന്ന് കത്ത്: താരത്തിനായി സ്മാരകം നിർമ്മിച്ച് കർണ്ണാടക സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 08:15 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: കന്നഡ താരം പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം താങ്ങനാകാതെ മരിക്കുന്ന ആരാധകരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. മരിക്കുന്നവരിലേറെയും പുനീതിനെപ്പോലെ തങ്ങൾക്കും കണ്ണുകൾ ദാനം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഇതുവരെ 10 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഇതിൽ ഏഴ് പേർ ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്ന് പേർ ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ ആശുപത്രിയിൽ വെച്ചായിരുന്നു പുനീതിന്റെ മരണം.

ആത്മഹത്യ ചെയ്ത മൂന്ന് ആരാധകരാണ് തങ്ങളുടെ കണ്ണുകളും ദാനം ചെയ്യണമെന്ന് എഴുതി വെച്ചത്. പുനീതും അച്ഛൻ രാജ്കുമാറും തങ്ങളുടെ കണ്ണുകൾ ദാനം ചെയ്തിരുന്നു. നാല് പേർക്കാണ് പുനീതിന്റെ കണ്ണുകൾ ദാനം ചെയ്തത്. അതിനൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു ശസ്ത്രക്രിയ. കണ്ണുകളുടെ കോർണിയ വേർപ്പെടുത്തിക്കൊണ്ട് മുന്നിലെ ഭാഗം രണ്ട് പേർക്കും പുറകിലേത് മറ്റ് രണ്ട് പേർക്കും നൽകുകയായിരുന്നു. പുനീതിന്റെ മരണത്തിന് പിന്നാലെ കർണ്ണാടകയിൽ കണ്ണുകൾ ദാനം ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചെത്തുന്നവരുടെ എണ്ണവും കൂടിയതായാണ് റിപ്പോർട്ടുകൾ.

അനേകൽ സ്വദേശിയായ രാജേന്ദ്രൻ, തുംകൂർ സ്വദേശിയായ ഭരത്, ചന്നപട്‌ന സ്വദേശിയായ വെങ്കിടേഷുമാണ് തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യണമെന്ന് കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്തത്. 31നാണ് രാജേന്ദ്ര മരിക്കുന്നത്. നവംബർ മൂന്നിന് ഭരത്തും, നവംബർ നാലിന് വെങ്കിടേഷും മരിച്ചു. മൂന്ന് പേരുടേയും കണ്ണുകൾ ദാനം ചെയ്തതായാണ് വിവരം.

അതിനിടെ പുനീതിന്റെ സമാധിയിടം കർണ്ണാടക സർക്കാർ സ്മാരകമാക്കി. പുനീതിന്റെ സിനിമകൾ പ്രദർശിപ്പിക്കാനായി സ്മാരകയിടത്തിൽ പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. കൂടാതെ താരത്തിന് ലഭിച്ച പുരസ്‌കാരങ്ങളും സ്മാരകത്തിൽ പ്രദർശിപ്പിക്കും. അച്ഛൻ രാജ്കുമാറിന്റെ സ്മാരകമുള്ള ബംഗളൂരുവിലെ കണ്ഡീരവ സ്റ്റുഡിയോയിലാണ് ഈ സ്മാരകവുമുള്ളത്. പത്ത് കോടി മുതൽ മുടക്കിലാണ് സ്മാരകം പണി തീർത്തിരിക്കുന്നത്.

ഹൃദയാഘാതത്തെ തുടർന്നാണ് പുനീതിന്റെ മരണം. സിനിമാ നടൻ എന്നതിലുപരി അദ്ദേഹം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. പുനീതിന്റെ മരണത്തോടെ തമിഴ്‌നടൻ വിശാൽ അതേറ്റെടുക്കാൻ തയാറായിരുന്നു. 1,800 കുട്ടികളുടെ പഠനച്ചെലവ് വിശാൽ ഏറ്റെടുത്തിരുന്നു. പുനീതിന്റെ സമാധിയിടത്തിൽ നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്. താരത്തിന്റെ വിയോഗം ഇപ്പോഴും ആരാധകർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്.

Tags: puneeth rajkumarpuneeth
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies