ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടിയ കേന്ദ്രതീരുമാനം നടപ്പാക്കാതെ പഞ്ചാബ്; വിമർശിച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടിയ കേന്ദ്രതീരുമാനം നടപ്പാക്കാതെ പഞ്ചാബ്; വിമർശിച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 10:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടിയ കേന്ദ്രതീരുമാനം പഞ്ചാബ് സർക്കാർ നടപ്പാക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി. അന്താരാഷ്‌ട്ര അതിർത്തി കടന്നു പോകുന്ന സംസ്ഥാനങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി കഴിഞ്ഞ മാസമാണ് കേന്ദ്രം ഉത്തരവിറക്കിയത്. 15 കിലോമീറ്ററായിരുന്ന അധികാരപരിധി 50 കിലോമീറ്ററായാണ് ഉയർത്തിയത്. പഞ്ചാബ്, പശ്ചിമബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് പരിധി കൂട്ടി നിശ്ചയിച്ചത്. എന്നാൽ പഞ്ചാബ് ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ഈ തീരുമാനം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതിനെതിരെയാണ് മനീഷ് തിവാരി രൂക്ഷ വിമർശനം ഉന്നയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു വിമർശനം.

‘ പഞ്ചാബിൽ ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തിയ വിജ്ഞാപനം പുറത്തിറങ്ങിയിട്ട് ഏകദേശം ഒരു മാസത്തോളമായി. നടപ്പാക്കാൻ വിമുഖതയുണ്ടെങ്കിൽ പഞ്ചാബ് സർക്കാർ എന്തുകൊണ്ടാണ് ആർട്ടിക്കിൾ 131 പ്രകാരം വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാത്തത്. ഇപ്പോൾ കാണിക്കുന്ന എതിർപ്പ് വെറും പ്രകടനമാണോ’ എന്നും മനീഷ് തിവാരി ചോദിക്കുന്നു. കേന്ദ്രവിജ്ഞാപനത്തിന്മേൽ പഞ്ചാബ് നിയമസഭ ഇന്ന് പ്രത്യേക സമ്മേളനം ചേരാനിരിക്കുകയാണ്.

ജി-23 നേതാക്കളിലൊരാളായ മനീഷ് തിവാരി പഞ്ചാബ് കോൺഗ്രസ് നേതൃത്വത്തിനെതിരെ നിരന്തരം വിമർശനങ്ങൾ നടത്താറുണ്ട്. പാർട്ടിക്കുള്ളിലുണ്ടായിരുന്ന ആഭ്യന്തര കലഹത്തിനെതിരേയും തിവാരി വിമർശനം ഉന്നയിച്ചിട്ടുണ്ട്. താൻ 40 വർഷമായി കോൺഗ്രസിലുണ്ടെന്നും, പഞ്ചാബ് കോൺഗ്രസിനുള്ളിൽ നടക്കുന്നത് പോലത്തെ മോശം അവസ്ഥകൾ താൻ എവിടേയും കണ്ടിട്ടില്ലെന്നും തിവാരി പറയുന്നു. പഞ്ചാബ് കോൺഗ്രസിലെ നേതാക്കൾ പരസ്പരം ചെളി വാരിയെറിയുകയാണ്. ഏറ്റവും മോശം വാക്കുകളാണ് അവർ ഉപയോഗിക്കുന്നത്. ഇത്തരം വാക്കുകൾ ഒന്നും ആരും ഉപയോഗിക്കാറില്ല. എന്നുമുള്ള ഈ നാടകങ്ങൾ കണ്ട് ജനങ്ങൾ മടുത്തിരിക്കുകയാണെന്നും തിവാരി വിമർശിക്കുന്നു.

Tags: Manish Tewari
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies