പന്ധര്‍പൂരിലെ ‘പാല്‍ഖി മാര്‍ഗ്ഗി’ന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും; നടപ്പാക്കുന്നത് 11090 കോടിയുടെ പദ്ധതി

Published by
Janam Web Desk

മുംബൈ : പന്ധർപൂർ ഹൈവേ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും.പന്ധർപൂരിലെ റെയിൽവേ ഗ്രാണ്ടിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പങ്കെടുക്കും. സന്ത് ജ്ഞാനേശവർ മഹാരാജ് പാൽഖി മാർഗിന്റെ (എൻ എച്ച -965) അഞ്ച് ഭാഗങ്ങളുടെയും ശ്രീ സന്ത് തുക്കാറാം മഹാരാജ് പാൽഖി മാർഗിന്റെ മൂന്ന് ഭാഗങ്ങളുടെയും വികസനത്തിനാണ് തുടക്കം കുറിക്കുന്നത്.

മഹാരാഷ്‌ട്രയിലെ പന്ധർപൂരിലേക്കുള്ള തീർത്ഥാടനത്തിന് പുത്തൻ ഉണർവാകും ഹൈവേ വികസനം. മഹാരാഷ്‌ട്രയിലെ നിരവധി പ്രധാന ക്ഷേത്രങ്ങൾ കൊണ്ട് സമ്പന്നമാണ് പന്ധർപൂർ.അത് കൊണ്ടു തന്നെ നഗരപാതാ വികസനം ഇവിടുത്തേക്കുള്ള തീർത്ഥാടനത്തെ ശക്തിപ്പെടുത്തുമെന്ന് കണക്കുകൂട്ടുന്നു.

പാൽഖി മാർഗ് എന്ന പേരിലുള്ള പദ്ധതിക്ക് ഏകദേശം 11,090 കോടിയിലധികം രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. പദ്ധതിയുടെ ഭഗമായി 220 കിലോമീറ്റർ ദൈർഘ്യമുള്ള സന്ത് ജ്ഞാനേശ്വർ പാൽഖി മാർഗ് ഹഡ്പസർ -ദിവേഘട്ട് മുതൽ മോഹോൾ വരെ നാലുവരിയാക്കും.സന്ത് തുക്കാറാം പാൽഖി മാർഗിന്റെ പടാസ് മുതൽ ടോണ്ടേൽ-ബോണ്ടേൽ വരെയുള്ള 130 കിലോമീറ്റർ ദൂരം നാലുവരിയാക്കും.യഥാക്രമം 6690 കോടി രൂപയും, 4400 കോടി രൂപയിലുമധികമായിരിക്കും ചിലവ് വരികയെന്നാണ് കണക്കൂകൂട്ടൽ.

പന്ധർപൂരിലേക്ക് പോകുന്ന ഭക്തർക്കും മറ്റും സുരക്ഷിതമായി നടന്നുപോകാൻ ഹൈവേയിൽ പ്രത്യേക നടപ്പാതകൾ നിർമ്മിക്കും.ഗ്രാമപ്രദേശങ്ങളിൽ പരാമാവധി പേരെ കുടി ഒഴുപ്പിക്കാതെ ആണ് ഹൈവേ വികസനം സാധ്യമാക്കുന്നത്. ഇതിനായി ഗ്രാമങ്ങളെ മറി കടന്ന് റിംഗ് റോഡുകൾ നിർമ്മിക്കും.

Share
Leave a Comment