സർക്കാർ അറിയാതെ ഉത്തരവിറങ്ങിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ മണ്ടന്മാരല്ല; മരംമുറിക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാർ അറിയാതെ ഉത്തരവിറങ്ങിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ മണ്ടന്മാരല്ല; മരംമുറിക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 11:03 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ തമിഴ്‌നാടിന് അനുമതി നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായാണ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയ നോട്ടീസ് നൽകി. എന്നാൽ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ വിരുദ്ധമായി ഒരു നടപടിയും ഉണ്ടാകില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം എന്നാണ് സർക്കാർ നിലപാട്. അതിൽ മാറ്റം വരുന്ന ഒരു നിലപാടും സ്വീകരിക്കില്ല. സംസ്ഥാന നിലപാട് സുപ്രീംകോടതിയിൽ ശക്തമായി തന്നെ അവതരിപ്പിക്കും. സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിന് വിരുദ്ധമായ ഒരു ഉത്തരവും നിലനിൽക്കില്ല. ഉത്തരവ് പുറപ്പെടുവിക്കാൻ ഉണ്ടായ സാഹചര്യവും ആവശ്യമായ അനുമതിയും ഉണ്ടോ എന്ന് വിശദമായി പരിശോധിക്കും. നിലവിലെ ഡാം സുരക്ഷിതമല്ല എന്ന കാര്യം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. പുതിയ ഡാമിന് വേണ്ടി ഫലപ്രദമായ നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ വിഷയം സഭ നിർത്തി വച്ചു ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

വിഷയത്തിൽ സർക്കാർ ശക്തമായ നിലപാടെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ൺ ആവശ്യപ്പെട്ടു. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ എന്തിനാണ് മടിക്കുന്നത്. ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതി ഇല്ലാതെ എങ്ങനെയാണ് മരം മുറിക്കാൻ ഉത്തരവ് ഇറക്കിയത്. വൈൽഡ് ലൈഫ് ബോർഡിന്റെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ വകുപ്പ് മന്ത്രിയും ആണ്. ഇതൊന്നും അറിയാതെ ഉദ്യോഗസ്ഥർ തീരുമാനങ്ങൾ എടുത്തു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ എല്ലാവരും മണ്ടന്മാർ ആണോ എന്നും തിരുവഞ്ചൂർ ചോദിച്ചു. ഉത്തരവ് മരവിപ്പിച്ചവർ എന്ത് കൊണ്ട് അത് റദ്ദാക്കുന്നില്ല. നിയമ വിരുദ്ധമായ ഉത്തരവ് റദ്ദാക്കണം. 152 അടിയിലേക്ക് വെള്ളം സംഭരിക്കാൻ തമിഴ്‌നാടിനെ അനുവദിക്കാനുള്ള നാടകമാണിതെന്നും തിരുവഞ്ചൂർ ആരോപിച്ചു.

Tags: mullapperiyar DAM
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies