ആരും തേടിവരാനില്ലാത്ത 25,000ത്തിലധികം അജ്ഞാത മൃതദേഹങ്ങൾ ദഹിപ്പിച്ചു; പത്മശ്രീ നിറവിൽ അയോദ്ധ്യയുടെ സ്വന്തം ഷെരീഫ് ചാച്ച
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരും തേടിവരാനില്ലാത്ത 25,000ത്തിലധികം അജ്ഞാത മൃതദേഹങ്ങൾ ദഹിപ്പിച്ചു; പത്മശ്രീ നിറവിൽ അയോദ്ധ്യയുടെ സ്വന്തം ഷെരീഫ് ചാച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2021, 10:13 am IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: ഒടുവിൽ അർഹിച്ച അംഗീകാരം അയോദ്ധ്യക്കാരുടെ സ്വന്തം ഷെരീഫ് ചാച്ച എന്ന മുഹമ്മദ് ഷെരീഫ് ഏറ്റുവാങ്ങി. 25,000ത്തോളം അജ്ഞാത മൃതദേഹങ്ങൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്ത വ്യക്തിയാണ് മുഹമ്മദ് ഷെരീഫ്. ഇന്നലെ രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും അദ്ദേഹം പത്മശ്രീ ഏറ്റുവാങ്ങി. 2020ൽ നടക്കേണ്ടിയിരുന്ന ചടങ്ങ് കൊറോണ വ്യാപകമായോടെ നീട്ടി വയ്‌ക്കുകയായിരുന്നു. സൈക്കിൾ മെക്കാനിക്കായ അദ്ദേഹം ഷെരീഫ് ചാച്ച എന്ന പേരിലാണ് പ്രശസ്തനായത്.

തന്റെ മകന്റെ മരണത്തോടെയാണ് ഷെരീഫ് ചാച്ച സാമൂഹ്യപ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്. 1992ൽ സുൽത്താൻപൂരിലേക്കുള്ള യാത്രയ്‌ക്കിടെയാണ് അദ്ദേഹത്തിന്റെ മകൻ റായിസ് കൊല്ലപ്പെടുന്നത്. റെയിൽവേ ട്രാക്കിന് സമീപം തിരിച്ചറിയാതെ കിടന്നിരുന്ന മൃതദേഹം നായ്‌ക്കൾ കടിച്ച് കീറി വികൃതമാക്കിയിരുന്നു. കെമിസ്റ്റ് ആയി ജോലി ചെയ്തിരുന്ന റായിസ് തന്റെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്‌ക്കിടെയാണ് കൊല്ലപ്പെടുന്നത്. മകന്റെ സാഹചര്യം മറ്റൊരാൾക്കും വരരുതെന്ന ചിന്തയിലാണ് അദ്ദേഹം ഈ ജോലിയിലേക്ക് ഇറങ്ങുന്നത്.

അമിർ ഖാൻ അവതാരകനായെത്തുന്ന ടിവി ഷോയിൽ പങ്കെടുത്തതോടെയാണ് അദ്ദേഹത്തെ കുറിച്ച് പുറംലോകം അറിയുന്നത്. ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും മൃതദേഹം മാത്രമല്ല ഷെരീഫ് ചാച്ച സംസ്‌കരിച്ചിട്ടുള്ളത്. മറിച്ച് സിഖ്, ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരുടേയും അന്ത്യകർമ്മങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. തിരിച്ചറിയാത്തതോ, ആളുകൾ അന്വേഷിച്ച് വരാത്തതോ ആയ മൃതദേഹങ്ങളുടെ അന്ത്യകർമ്മങ്ങൾ ഷെരീഫ് ചാച്ച യാതൊരു മടിയും കൂടാതെയാണ് ചെയ്ത് വന്നിരുന്നത്. 25,000ത്തിലധികം മൃതദേഹങ്ങൾ ഇത്തരത്തിൽ സംസ്‌കരിച്ചിട്ടുണ്ട്.

പോലീസ് സ്‌റ്റേഷനുകളിൽ നിന്നും റെയിൽവേ സ്‌റ്റേഷനുകളിൽ നിന്നും മോർച്ചറികളിൽ നിന്നുമാണ് അവകാശികളില്ലാത്ത മൃതദേഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നത്. 72 മണിക്കൂറിനുള്ളിൽ അവകാശികൾ വന്നില്ലെങ്കിൽ പോലീസ് ഉദ്യോഗസ്ഥർ ആ മൃതദേഹം ഷെരീഫിന് കൈമാറും. പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന ഈ സേവനത്തിനാണ് രാഷ്‌ട്രം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചത്.

 

Tags: Ayodhya's Sharif Chacha
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies