അഫ്ഗാനിൽ സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്ന ഏത് കാര്യത്തേയും അംഗീകരിക്കും; ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തെ പിന്തുണച്ച് താലിബാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്ഗാനിൽ സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്ന ഏത് കാര്യത്തേയും അംഗീകരിക്കും; ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തെ പിന്തുണച്ച് താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 10:56 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഫ്ഗാനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തോട് അനുകൂലമായി പ്രതികരിച്ച് താലിബാൻ. കൂടിക്കാഴ്ച അഫ്ഗാനിൽ സമാധാനവും സ്ഥിരതയും സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. അഫ്ഗാൻ വിഷയത്തിലെ ഉന്നതതല കൂടിക്കാഴ്ചയെ ഒരു നല്ല സൂചനയായാണ് കാണുന്നതെന്നും സുഹൈൽ ഷഹീൻ പറഞ്ഞു. ഇന്നലെ അജിത് ഡോവലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇറാൻ, റഷ്യ, കസാക്കിസ്താൻ, കിർഗിസ്താൻ, തജിക്കിസ്താൻ, തുർക്ക്‌മെനിസ്താൻ, ഉസ്‌ബെക്കിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ചൈനയേയും പാക്കിസ്ഥാനേയും കൂടിക്കാഴ്ചയിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ഇതിൽ പങ്കെടുക്കില്ലെന്ന് ഇരു രാജ്യങ്ങളും അറിയിച്ചിരുന്നു.

രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കി സമാധാനത്തിനും സ്ഥിരതയ്‌ക്കും സംഭാവന നൽകുന്ന ഏതൊരു നീക്കത്തേയും പിന്തുണയ്‌ക്കുമെന്നും സുഹൈൽ ഷഹീൻ വ്യക്തമാക്കി. ”അഫ്ഗാനിസ്താന്റെ പുനർനിർമ്മാണത്തിനും ജനങ്ങളുടെ സമാധാനത്തിനും സുസ്ഥിരതയ്‌ക്കും വേണ്ടി പ്രവർത്തിക്കുമെന്നാണ് അവർ തീരുമാനിച്ചതെങ്കിൽ അത് നല്ല കാര്യമാണ്. അത് തന്നെയാണ് ഞങ്ങളും ലക്ഷ്യമിടുന്നത്. അഫ്ഗാനിലെ ജനങ്ങൾ ഇതെല്ലാം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവർ ധാരാളം കഷ്ടതകൾ അനുഭവിച്ച് വരികയായിരുന്നു. ഇപ്പോൾ രാജ്യത്ത് നടപ്പാക്കുന്ന സാമ്പത്തിക പദ്ധതികൾ പൂർത്തിയാക്കണമെന്നും, പുതിയവ തുടങ്ങണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതിന് പുറമെ അഫ്ഗാനിലെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ കിട്ടണമെന്നും ആഗ്രഹിക്കുന്നുണ്ട്. ഡൽഹിയിലെ ഉന്നതതല യോഗത്തിൽ പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളോടും ഞങ്ങൾ യോജിക്കുകയാണെന്നും’ സുഹൈൽ ഷഹീൻ പറഞ്ഞു.

അഫ്ഗാന്റെ മണ്ണ് ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് കൂടിക്കാഴ്ചയിൽ നേതാക്കൾ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തേയും താലിബാൻ പിന്തുണച്ചു. ‘ അഫ്ഗാന്റെ മണ്ണിൽ ഭീകരവാദം വളരുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ പ്രതിബദ്ധതയാണ്. അഫ്ഗാന്റെ മണ്ണ് മറ്റൊരു രാജ്യത്തിനെതിരെയോ വ്യക്തിക്കെതിരെയോ സ്ഥാപനത്തിനെതിരെയോ ഉപയോഗിക്കാൻ അനുവദിക്കില്ല. ദോഹ കരാറിലും ഈ കാര്യങ്ങൾ സമ്മതിച്ചിട്ടുള്ളതാണ്’ സുഹൈൽ ഷഹീൻ പറഞ്ഞു. കൂടിക്കാഴ്ചയിൽ പാകിസ്താൻ പങ്കെടുക്കാതിരുന്നതിനെ പറ്റിയും സുഹൈൽ പ്രതികരിച്ചിട്ടുണ്ട്. ‘ പാകിസ്താൻ ഒരു രാജ്യമാണ്. അവരുടെ കാര്യങ്ങൾ തീരുമാനിക്കാനുള്ള എല്ലാ അവകാശങ്ങളും അവർക്കുണ്ട്. ഞങ്ങളെ സംബന്ധിച്ച് അഫ്ഗാനിൽ സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കുക എന്നതാണ് ആവശ്യം. രാജ്യത്തെ സാമ്പത്തിക പദ്ധതികൾ പുനരുജ്ജീവിപ്പിക്കണമെന്നും’ അദ്ദേഹം പറഞ്ഞു.

Tags: Talibanpeace
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies