ഇന്ധനനികുതി; കേന്ദ്രം നികുതി കുറച്ചത് ആശ്വാസമെന്ന് കെ. ബാബു നിയമസഭയിൽ; പ്രതിപക്ഷം പാർലമെന്റിലേക്ക് കാളവണ്ടിയിൽ പോകട്ടെയെന്ന് ധനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ധനനികുതി; കേന്ദ്രം നികുതി കുറച്ചത് ആശ്വാസമെന്ന് കെ. ബാബു നിയമസഭയിൽ; പ്രതിപക്ഷം പാർലമെന്റിലേക്ക് കാളവണ്ടിയിൽ പോകട്ടെയെന്ന് ധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 11:37 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്‌ക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് നിഷേധാത്മകമാണെന്ന് പ്രതിപക്ഷം. ഇന്ധന വിലവർദ്ധനവ് ജനങ്ങളിൽ ബുദ്ധിമുട്ടും ആശങ്കയും സൃഷ്ടിക്കുന്നുവെന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ച് എംഎൽഎ കെ ബാബു പറഞ്ഞു. ആറ് വർഷമായി സംസ്ഥാനം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും ഒരു തവണ കുറച്ചുവെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നൽകി.

കേന്ദ്രം അധിക നികുതി ഏർപ്പെടുത്തിയതിനാലാണ് വില ഉയർന്നു നിൽക്കുന്നത്. കേന്ദ്രം കുറച്ചതിന് ആനുപാതികമായി സംസ്ഥാനം വില കുറച്ചിട്ടുണ്ട്. നികുതി കൂട്ടിയവരാണ് കുറയ്‌ക്കേണ്ടത്. ശതമാന നിരക്കിലാണ് കേരളം നികുതി നിശ്ചയിക്കുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ 13 തവണ നികുതി കൂട്ടിയെന്നും ബാലഗോപാൽ വിശദീകരിച്ചു.

രാജസ്ഥാനിൽ കൊറോണ കാലത്ത് 13 തവണ നികുതി കൂട്ടിയിരുന്നു. കേരളം കൊറോണ കാലത്ത് നികുതി വർദ്ധിപ്പിച്ചിരുന്നില്ല. കേവലം ഒരു രൂപയുടേയോ രണ്ട് രൂപയുടേയോ പ്രശ്‌നം അല്ല. സർക്കാർ അതിനെക്കാൾ വലിയ ആനുകൂല്യങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം നികുതി കുറച്ചത് ആശ്വാസമാണെന്നാണ് അടിയന്തിര പ്രമേയം അവതരിപ്പിച്ച് കെ.ബാബു ചൂണ്ടിക്കാട്ടിയത്.

ഞങ്ങൾ കുറയ്‌ക്കില്ലെന്ന നിലപാടാണ് കേരളത്തിന്. ഒരു പൈസപോലും കേന്ദ്രം കുറയ്‌ക്കരുതെന്നാണ് ധനമന്ത്രിയുടെ മനസിൽ. കേരളത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്നത് ഗൗരവമുള്ള പ്രശ്‌നമാണ്. വാഹനം ഇടിച്ചു വഴിയിൽ കിടക്കുന്ന ആളിന്റെ വിരലിലെ മോതിരം അടിച്ചു മാറ്റുന്ന നിലപാടാണ് സംസ്ഥാനത്തിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഇക്കാര്യത്തിലെങ്കിലും പ്രതികരിക്കണമെന്നും ബാബു ആവശ്യപ്പെട്ടു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

അതിനിടെ ഇന്ധന നികുതി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്് എംഎൽഎമാർ നിയമസഭയിലേക്ക് എത്തിയത് സൈക്കിളിലാണ്. പ്രതിഷേധത്തെ ധനമന്ത്രി പരിഹസിക്കുകയും ചെയ്തു. പാർലമെന്റിലേക്ക് പ്രതിപക്ഷം കാളവണ്ടിയിൽ പോകട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവിടെ നിന്ന് 19 പേർ അവിടെയുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു.

Tags: KN BALAGOPALfuel
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies