പോലീസിന്റെ കരുണ; ചെന്നൈയിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട് ബോധരഹിതനായ യുവാവിനെ തോളിൽ ചുമന്ന് വനിത പോലീസ് ഇൻസ്‌പെക്ടർ; വൈറലായി ദൃശ്യങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോലീസിന്റെ കരുണ; ചെന്നൈയിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട് ബോധരഹിതനായ യുവാവിനെ തോളിൽ ചുമന്ന് വനിത പോലീസ് ഇൻസ്‌പെക്ടർ; വൈറലായി ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 03:59 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിൽ തുടരുന്ന ശക്തമായ മഴയിൽ ചെന്നൈ നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. ടിപി ഛത്രം ശ്മശാനത്തിനു സമീപം വെള്ളക്കെട്ടിൽ പെട്ട് ബോധരഹിതനായ യുവാവിനെ തോളിൽ ചുമന്ന് രക്ഷപ്പെടുത്തുന്ന വനിത ഇൻസ്‌പെക്ടറുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

വനിത ഇൻസപെക്ടറായ രാജേശ്വരിയാണ് വെള്ളക്കെട്ടിൽ പെട്ട് ബോധരഹിതനായ യുവാവിനെ തോളിൽ ചുമന്ന ശേഷം ഓട്ടോയിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. രാജേശ്വരിയുടെ ഈ പ്രവൃത്തിയെ പ്രശംസിച്ച് ധാരാളം ആളുകൾ രംഗത്തെത്തി. ദൃശ്യങ്ങൾ വൈറലായതോടെ ഇൻസ്‌പെക്ടർക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്.

#WATCH | Chennai, Tamil Nadu: TP Chatram Police Station's Inspector Rajeshwari carries an unconscious man, on her shoulders, to an autorickshaw in a bid to rush him to a nearby hospital.

Chennai is facing waterlogging due to incessant rainfall here.

(Video Source: Police staff) pic.twitter.com/zrMInTqH9f

— ANI (@ANI) November 11, 2021

28 വയസുകാരനായ യുവാവാണ് വെള്ളക്കെട്ടിൽ അകപ്പെട്ടതിനെ തുടർന്ന് ടിപി ഛത്രം ശ്മശാനത്തിനു സമീപം ബോധരഹിതനായി വീണത്. തമിഴ്‌നാട്ടിൽ തുടരുന്ന ശക്തമായ മഴയിൽ ഇതുവരെ 12 ജീവനുകളാണ് പൊലിഞ്ഞത്. കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എഗ്മോർ, പെരമ്പൂർ എന്നീ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വീടുകളും റോഡുകളും തകർന്നതായി പോലീസ് അറിയിച്ചു.

നിലവിൽ തമിഴ്‌നാടിന് വടക്ക് കിഴക്കായുള്ള ന്യൂനമർദ്ദം വൈകിട്ടോടെ ശക്തി പ്രാപിച്ച് തീവ്രന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിലെ പ്രധാനപ്പെട്ട ഏഴ് റോഡുകളും 11 സബ് വേകളും അടച്ചു.

Tags: tamilnadu rain
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies